Latest News

”ശരീര സൗന്ദര്യത്തിനൊപ്പം വ്യക്തിത്വവും ഏറ്റവും മികച്ച രീതിയില്‍ നിലനിര്‍ത്തുന്ന മമ്മൂക്കയെ കണ്ട് പഠിക്കണം” ; കുറിപ്പ് ശ്രദ്ധ നേടുന്നു

ലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. താരങ്ങള്‍ക്കിടയില്‍ പോലും മെഗാസ്റ്റാറിന് കൈനിറയെ ആരാധകരുണ്ട്. അഭിനയത്തോടും സിനിമയോടുമുള്ള അടക്കാനാവാത്ത ആഗ്രഹമായിരുന്നു മമ്മൂട്ടിയുടെ പെട്ടെന്നുളള വളര്‍ച്ചയ്ക്ക് പിന്നിലെ രഹസ്യം. സിനിമ പാരമ്പര്യമോ സൗഹൃദമോ ഇല്ലാതെയായിരുന്നു മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തിയത്. ഓരോ കാലത്തും തന്നെ തന്നെ പുതുക്കുന്ന നടനാണ് മമ്മൂട്ടി. നടനെന്ന നിലയില്‍ മാത്രമല്ല, മറ്റ് കാര്യങ്ങള്‍കൊണ്ടും അദ്ദേഹത്തെ ആരാധിക്കുന്നവര്‍ നിരവധിപേരാണ്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി ആരാധകന്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്.

സൗഹൃദങ്ങളെ ചേര്‍ത്തു നിര്‍ത്തി, ബന്ധങ്ങള്‍ നിലനിര്‍ത്തുകയും പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കുകയും, പലവിധ ലുക്കുകളില്‍ മാറിമാറി സിനിമ ചെയ്യുകയും ചെയ്യുന്ന നടനാണ് മമ്മൂട്ടിയെന്നാണ് കുറിപ്പില്‍ പറയുന്നത്. വലിയ ജനത്തിരക്കിനിടയില്‍ ഇന്നലെ വൃക്ഷത്തൈ നടുന്നത് കണ്ടു, കൃത്യമായി പോളിംഗ് ബൂത്തിലെത്തി വോട്ടു ചെയ്യുന്നത് കണ്ടു, സകലമാന ഇന്റര്‍വ്യൂകളിലും കാണാം. ഒരൊറ്റ കല്ല്യാണം വിടൂലെന്നും ഫോട്ടോഷൂട്ടുകളിലും പരസ്യങ്ങളിലും കാണാന്‍ സാധിക്കും. വിവിധ ഉല്‍ഘാടന വേളകളില്‍ കാണാം, സദസ്സിനനുസരിച്ച് കൃത്യമായ സംസാരം. എല്ലായിടങ്ങളിലും മധുരമനോഹരമായി പ്രസംഗിക്കുന്നത് കേള്‍ക്കാമെന്നും കുറിപ്പില്‍ പറയുന്നു.

ആഴത്തിലുള്ള വായനയ്ക്കും ബോഡി ഫിറ്റ്നസ്സ് എക്‌സര്‍സൈസുകള്‍ക്കും കിറുകൃത്യമായി സമയം കണ്ടെത്തുന്നുണ്ട്. ശരീരവും സൗന്ദര്യവും ഒപ്പം വ്യക്തിത്വവും ഏറ്റവും മികച്ച രീതിയില്‍
നിലനിര്‍ത്തുന്നുണ്ട്. കുടുംബത്തോടൊപ്പം വേണ്ടവിധം ചിലവഴിക്കുന്നുണ്ട്. സൗഹൃദങ്ങളെ ചേര്‍ത്തു നിര്‍ത്തി, ബന്ധങ്ങള്‍ നിലനിര്‍ത്തുന്നുണ്ട് .  ഇതിനെല്ലാമൊപ്പം ഒന്നിനു പിന്നാലെ മറ്റൊന്നായി പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കുകയും, തിരക്കഥ വായിക്കുകയും,
പലവിധ ലുക്കുകളില്‍ മാറിമാറി സിനിമ ചെയ്യുകയും ചെയ്യുന്നു. മേല്‍പറഞ്ഞതൊന്നും മറ്റാര്‍ക്കും സാധിക്കാത്തതോ അത്ര വലിയ അത്ഭുതമോ അല്ല. കോടികള്‍ വരുമാനമുള്ള ഒരു മനുഷ്യന് ഇതല്ല ഇതിനപ്പുറവും സാധിക്കുമെന്നും കുറിപ്പില്‍ വിശദീരിക്കുന്നു.

പക്ഷേ, തന്റെ ‘എഴുപതാം വയസ്സില്‍’ മേല്‍പറഞ്ഞതും അതിനപ്പുറവും കൃത്യം കൃത്യമായ ടൈമിങ്ങില്‍ ഓടിനടന്ന് ചെയ്തുതീര്‍ക്കുക എന്നതും, നടന്മാരും നായകനടന്മാരുമായി ഇത്രധികമാളുകള്‍ നിലനില്‍ക്കെ ഓരോ കാഴ്ചക്കാരന്റെയും കണ്ണില്‍ വല്ലാത്തൊരു അത്ഭുതനക്ഷത്രമായി നിലകൊള്ളുന്നു എന്നതും,തീര്‍ച്ചയായും വലിയ കാര്യം തന്നെയാണ്. സിനിമ മേഖലയുടെ ചെറുതും വലുതുമായ ആരുടെ ഇന്റര്‍വ്യൂ എടുത്തു നോക്കിയാലും അതില്‍ മമ്മൂക്കയെ രണ്ട് വാക്ക് പറയാതെ അവസാനിക്കുകയില്ല.മറ്റൊരു ഇന്റസ്ട്രിയിലും കാണാനൊക്കാത്ത വിധം പുള്ളിയെക്കൊണ്ട് മാത്രം സാധിക്കുന്ന വലിയ വലിയ കാര്യമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.