ജെറ്റ് സ്‌കൈ ഉപയോഗിക്കാന്‍ അജിത്ത് ഏറെ സഹായിച്ചു; ‘തുനിവ്’ ല്‍ മാസ് ലുക്കില്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍!
1 min read

ജെറ്റ് സ്‌കൈ ഉപയോഗിക്കാന്‍ അജിത്ത് ഏറെ സഹായിച്ചു; ‘തുനിവ്’ ല്‍ മാസ് ലുക്കില്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍!

തല അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തുനിവ്. അജിത്തിന്റെ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണിത്. എച്ച് വിനോദിന്റേത് തന്നെയാണ് തിരക്കഥയും. മലയാളികളെ സംബന്ധിച്ചിടത്തോളം മറ്റൊരു സന്തോഷവും ഈ ചിത്രത്തിലുണ്ട്. മലയാളത്തിന്റെ ലേഡിസൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രമാണിത്.

Thunivu - Official First Look Poster | Ajith Kumar | Ghibran | H Vinoth #AK61 | Review - YouTube

അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി മഞ്ജു വാര്യര്‍ അജിത്തിനൊപ്പമുള്ള അഭിനയത്തിന്റെ അനുഭവം പങ്കുവെച്ചിരുന്നു. അഭിമുഖത്തിനിടയില്‍ ചിത്രത്തില്‍ ജെറ്റ് സ്‌കൈ രംഗങ്ങള്‍ ഒറ്റയ്ക്ക് അഭിനയിച്ചതാണോ, അല്ല ഡ്യൂപ്പായിരുന്നോ എന്ന ചോദ്യത്തിന് മഞ്ജു ഉത്തരം പറഞ്ഞതിങ്ങനെ…’അജിത്തും താനും ഈ രംഗത്ത് ഡ്യൂപ്പ് ഇല്ലാതെയാണ് അഭിനയിച്ചത്’ എന്നാണ്. ജെറ്റ് സ്‌കൈ ആദ്യമായാണ് താന്‍ ഉപയോഗിക്കുന്നതെന്നും ഇതിനായി അജിത്ത് ഏറെ തുണച്ചുവെന്നും മഞ്ജു അഭിമുഖത്തില്‍ പറഞ്ഞു.

Ajith starrer Thunivu Trailer Released

മാത്രമല്ല, തുനിവ് തനിക്കൊരു പുതിയ അനുഭവമായിരുന്നുവെന്നും, ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകളും ഷോട്ടുകളും എല്ലാം ഇതിന് മുന്‍പ് ചെയ്തിട്ടില്ലാത്തതാണെന്നും മഞ്ജു നേരത്തെ പറഞ്ഞിരുന്നു. അസുരന് ശേഷം നിരവധി തിരക്കഥകള്‍ തമിഴ് സിനിമയില്‍ നിന്നും വന്നിരുന്നു. എന്നാല്‍ അതെല്ലാം തന്നെ, അസുരനോട് സാദൃശ്യമുള്ള കഥാപാത്രങ്ങളായിരുന്നു. അതിനാല്‍ അതെല്ലാം വേണ്ടെന്ന് വെച്ചു. എന്നാല്‍ തുനിവ് തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമായതിനാലാണ് ചെയ്യാന്‍ തീരുമാനിച്ചതെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

Manju Warrier joins Ajith Kumar for an adventurous bike tour to Ladakh amid AK61 shoot break; PICS | PINKVILLA

സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലര്‍, മഞ്ജു വാര്യരുടെ വ്യത്യസ്തമായ ലുക്കും ഫൈറ്റ് സീക്വന്‍സും ഉറപ്പ് നല്‍കുന്നതാണ്. കണ്‍മണി എന്നാണ് കഥാപാത്രത്തിന്റെ പേര്. ‘അസുരന്‍’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം കൂടിയാണിത്.

Manju Warrier dubs for Ajith-starrer 'Thunivu' - News

അതേസമയം, പൊങ്കല്‍ റിലീസായി എത്തുന്ന ചിത്രത്തിന്റെ വന്‍ പ്രമോഷനാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. പൊങ്കല്‍ റിലീസായി അജിത്ത് നായകനായ ചിത്രം എത്തുമെന്ന് അറിയിച്ച് വീണ്ടും സ്‌കൈ ഡൈവിംഗ് നടത്തി ആകാശത്ത് പോസ്റ്റര്‍ പാറിക്കുന്നതിന്റ പുതിയ വീഡിയോ ലൈക്ക പ്രൊഡക്ഷന്‍സ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ജനുവരി 11ന് ആണ് ചിത്രത്തിന്റെ റിലീസ്.