ഭാവനയെ നായികയാക്കി ‘ഹൊറര്‍ ത്രില്ലറു’ മായി ഷാജി കൈലാസ്; ‘ഹണ്ട്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
1 min read

ഭാവനയെ നായികയാക്കി ‘ഹൊറര്‍ ത്രില്ലറു’ മായി ഷാജി കൈലാസ്; ‘ഹണ്ട്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഭാവന പ്രധാന വേഷത്തില്‍ എത്തുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ നടന്‍ പൃഥ്വിരാജ് ആണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്. ഭാവനയുടെ മുഖം ഉള്‍പ്പെടുത്തി വേറിട്ട രീതിയിലുള്ള ചിത്രീകരണമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. മെഡിക്കല്‍ ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ സസ്‌പെന്‍സിനും ഹൊററിനും പ്രാധാന്യമുള്ള ചിത്രമാണിത്.

ഷാജി കൈലാസിന്‍റെ 'ഹണ്ട്' ഫസ്റ്റ് ലുക്ക് പോസ്റ്റർ | Hunt malayalam poster | Madhyamam

സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ കീര്‍ത്തി എന്ന കഥാപാത്രമായാണ് ഭാവന എത്തുന്നത്. പൂര്‍ണ്ണമായും സസ്പെന്‍സ്, ഹൊറര്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ കടുവ, കാപ്പ എന്നീ ചിത്രങ്ങളുടെ മികച്ച വിജയത്തിന് ശേഷം ഒരുങ്ങുന്ന പുതിയ ചിത്രമാണിത്. ക്യാമ്പസിലെ പിജി റസിഡന്റ് ‘ഡോ. കീര്‍ത്തി’യുടെ മുന്നിലെത്തുന്ന ഒരു കേസിന്റെ ചുരുളുകള്‍ നിവര്‍ത്തുന്നതിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. തുടക്കം മുതല്‍ അവസാനം വരേയും പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് ഷാജി കൈലാസ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

Shaji Kailas' next 'Hunt' starring Bhavana goes on floors | Malayalam Movie News - Times of India

ചിത്രം നിര്‍മിക്കുന്നത് കെ രാധാകൃഷ്ണനാണ്. ജയലക്ഷ്മി ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. അതിഥി രവിയുടെ ‘ഡോ. സാറ’ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, അനുമോഹന്‍, രണ്‍ജി പണിക്കര്‍ ,ചന്തു നാഥ്, ജി സുരേഷ് കുമാര്‍ നന്ദു ലാല്‍, ഡെയ്ന്‍ ഡേവിഡ്, വിജയകുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, ദിവ്യാ നായര്‍, സോനു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Bhavana-Shaji Kailas' Hunt goes on floors | Entertainment News,The Indian Express

പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം. ഉര്‍വ്വശി തീയേറ്റേഴ്സ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ രചന നിഖില്‍ എസ് ആനന്ദാണ്. ഹരി നാരായണന്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു. ജാക്സണ്‍ ജോണ്‍സണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കലാസംവിധാനം ബോബന്‍, മേക്കപ്പ് പി വി ശങ്കര്‍, കോസ്റ്റ്യം ഡിസൈന്‍ ലിജി പ്രേമന്‍,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ മനു സുധാകര്‍, ഓഫീസ് നിര്‍വ്വഹണം- ദില്ലി ഗോപന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് പ്രതാപന്‍ കല്ലിയൂര്‍ ,ഷെറിന്‍ സ്റ്റാന്‍ലി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ, പിആര്‍ഒ- വാഴൂര്‍ ജോസ്, ഫോട്ടോ ഹരി തിരുമല എന്നിവരാണ്.