പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം; മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ റിലീസ് തീയതി പ്രഖ്യാപിച്ചു
1 min read

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം; മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ തിയേറ്ററുകളിലേക്ക്. ജനുവരി 19 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയര്‍ ആയി പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രത്തിന് നിറഞ്ഞ കൈയ്യടികളാണ് സിനിമാ പ്രേമികളുടെ ഭാഗത്തു നിന്നും ലഭിച്ചത്.

Here's when and where to watch Mammotty's Nanpakal Nerathu Mayakkam at  IFFK- Cinema express

തിയേറ്റര്‍ റിലീസിനുള്ള കാത്തിരിപ്പ് ഉയര്‍ത്തുന്ന റിവ്യൂസ് ആണ് സോഷ്യല്‍ മീഡിയയിലും കാണാന്‍ സാധിച്ചത്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതോടെ സിനിമാപ്രേമികളുടെ കാത്തിരിപ്പ് അവസാനം കുറിക്കുകയാണ്. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മുന്‍ ചിത്രങ്ങളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്.

Nanpakal Nerathu Mayakkam': Here's an exciting update from the Mammootty  starrer | Malayalam Movie News - Times of India

ചിത്രത്തില്‍ ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി തന്റെ കരിയറില്‍ ഉതുവരെ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ജെയിംസ് എന്ന കഥാപാത്രം. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവMammootty's Nanpakal Nerathu Mayakkam: When and where to watch the world  premiere of Lijo Jose Pellissery filmരാന്‍ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുക.

Nanpakal Nerathu Mayakkam gets a release date: 5 things to know about  Mammootty-Lijo Jose Pellissery's film | PINKVILLA

മമ്മൂട്ടിയെ കൂടാതെ, ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ രമ്യ പാണ്ഡ്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Nanpakal Nerathu Mayakkam': Makers planning to release the Mammootty  starrer on THIS date | Malayalam Movie News - Times of India

തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ് ദീപു എസ് ജോസഫ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതന്‍, അനൂപ് സുന്ദരന്‍. പി ആര്‍ ഒ പ്രതീഷ് ശേഖര്‍.