കരഞ്ഞുകൊണ്ട് അമ്പിളിച്ചേട്ടനും പൊടിമോളും ഒരേ വേദിയിൽ ; ജഗതി ശ്രീകുമാറിനൊപ്പമുള്ള നിമിഷങ്ങള്‍  പങ്കുവെച്ച്  ഉർവശി
1 min read

കരഞ്ഞുകൊണ്ട് അമ്പിളിച്ചേട്ടനും പൊടിമോളും ഒരേ വേദിയിൽ ; ജഗതി ശ്രീകുമാറിനൊപ്പമുള്ള നിമിഷങ്ങള്‍  പങ്കുവെച്ച്  ഉർവശി

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട പ്രിയ ജോഡികളാണ് ജഗതിയും ഉര്‍വ്വശിയും. മലയാളിയുടെ സ്വീകരണ മുറികളില്‍ ചിരിയുടെ മാലപ്പടക്കതിന് ഒത്തിരി തവണ തിരി കൊടുത്ത അനേകായിരം കഥാപത്രങ്ങള്‍ക്ക് ഇവർ ജിവന്‍ നല്‍കി. അപകടത്തിനു ശേഷം സിനിമാ മേഖലയിൽ പൂർണ്ണമായും വിട്ടുനിൽക്കുന്ന ജഗതിയുടെ തിരിച്ചു വരവിനായി മലയാള സിനിമ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഇപ്പോഴിത ജഗതിയെ വീണ്ടും കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ജനങ്ങള്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരം ലുലുമാളിലാണ് ജഗതി എത്തിയത് കൂടെ ഉർവശിയുണ്ട്.

ചാള്‍സ് എന്‍റര്‍പ്രൈസസ് എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിലേക്ക് ചിത്രത്തിലെ നായിക കൂടിയായ ഉര്‍വ്വശി എത്തിയപ്പോൾ, താരത്തിനൊപ്പം മലയാളത്തിന്റെ സ്വന്തം ഹാസ്യ സാമ്രട്ട് ജഗതിയും എത്തിയത് കാണികള്‍ക്ക് ഇരട്ടി മധുരം സമ്മാനിക്കുകയായിരുന്നു. യോദ്ധ എന്ന സിനിമയിലെ കഥകള്‍ ഓര്‍ത്തെടുത്ത നടി ഉർവശി , ജഗതി സിനിമ മേഖലയിൽ തിരിച്ചു വരണമെന്നും അതിന് ശേഷം ജഗതിയ്‌ക്കൊപ്പം പഴയ പോലെ വ്യത്യസ്ത കഥാപാത്രങ്ങളായി അഭിനയിക്കണമെന്നും പറഞ്ഞു. ചടങ്ങിനത്തിയ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും നടി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്.

അപകടത്തിന് ശേഷം സേതുരാമയ്യര്‍ എന്ന മമ്മൂട്ടി സിനിമയില്‍ തന്റെ പഴയ കഥാപാത്രമായ വിക്രമിന്റെ വേഷം ജഗതി അഭിനയിച്ചിരുന്നു. ഇത് ജനങ്ങള്‍ വലിയ സന്തോഷത്തോടെയാണ് ഏറ്റെടുത്തത് . വാഹന അപകടത്തിൽ പരിക്കുപറ്റിയ ജഗതി വർഷങ്ങളായി സിനിമാ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു മലയാള ചലച്ചിത്ര ലോകത്ത് പകരം വയ്ക്കാൻ ഇല്ലാത്ത നടന്മാരിൽ ഒരാളായി ഇന്നും താരം നിലനിൽക്കുകയാണ്. ജഗതിയുടെ സിനിമകൾ മറ്റാർക്കും ചെയ്യാൻ കഴിയില്ല എന്നത് താരം തന്റെ സിനിമയിലൂടെ തന്നെ തെളിയിക്കുകയായിരുന്നു. സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന ജഗതി എന്നാണ് ഒരു പൂർണ്ണ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമയിലേക്ക് തിരിച്ചെത്തുക എന്ന് കാണാനായി ആരാധകർ കാത്തിരിക്കുകയാണ്.

ഉർവശി കേന്ദ്രപാത്രമായി എത്തുന്ന ചാള്‍സ് എന്‍റര്‍പ്രൈസസ് എന്ന ചിത്രം തിയേറ്ററിലെത്തുകയാണ്. അവിസ്മരണീയമായ കഥാപാത്രങ്ങളെ എന്നും അവതരിപ്പിച്ചിട്ടുള്ള നായികയായി എത്തുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മുൻനിര താരങ്ങളും യുവ താരങ്ങളും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രം തിയേറ്ററിൽ എത്താനായി ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ്.