“സിനിമയിൽ ഒരാളോട് തനിക്ക് അഗാധമായ പ്രണയം തോന്നിയിട്ടുണ്ട്” – തുറന്നു പറഞ്ഞു ഉണ്ണി മുകുന്ദൻ 
1 min read

“സിനിമയിൽ ഒരാളോട് തനിക്ക് അഗാധമായ പ്രണയം തോന്നിയിട്ടുണ്ട്” – തുറന്നു പറഞ്ഞു ഉണ്ണി മുകുന്ദൻ 

മല്ലൂസിംഗ് എന്ന ചിത്രം മുതലാണ് ഉണ്ണി മുകുന്ദൻ എന്ന നടൻ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത്. അതിനു മുൻപും ചിത്രങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ട് എങ്കിലും മല്ലൂസിംഗിലെ ഹരീന്ദ്ര സിംഗ് എന്ന കഥാപാത്രം ഉണ്ണി മുകുന്ദന് സമ്മാനിച്ചത് വലിയൊരു കരിയർ ബ്രേക്ക് തന്നെ ആയിരുന്നു. പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. ഉണ്ണിയുടെ മികച്ച ചിത്രങ്ങൾ അങ്ങനെ മലയാള സിനിമ കണ്ടുതുടങ്ങിയ സമയം. വിക്രമാദിത്യനും മേപ്പടിയാനുമൊക്കെ താരത്തിന്റെ മികച്ച ചിത്രങ്ങളിൽ ചിലത് മാത്രമെന്ന് പറയാൻ സാധിക്കും നടനായി മാത്രമേ അഭിനയിക്കുമെന്ന് യാതൊരു നിർബന്ധവും ഇല്ലാതെ തന്റെ കയ്യിൽ ലഭിക്കുന്നത് വില്ലൻ കഥാപാത്രമാണെങ്കിൽ പോലും അത് അവിസ്മരണീയമാക്കുന്ന നടനാണ് ഉണ്ണി മുകുന്ദൻ.

ഒരു നടനെ സംബന്ധിച്ചിടത്തോളം വേണ്ട ഏറ്റവും മികച്ച ഒരു കഴിവും ഇതു തന്നെയാണ്. ഇപ്പോൾ ഒരു പഴയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഉണ്ണി മുകുന്ദൻ ഇപ്പോഴും അവിവാഹിതനായി തുടരുന്നത് എന്താണ് എന്നത് അദ്ദേഹത്തിന്റെ ആരാധികമാരുടെ ഒരു സംശയം തന്നെയാണ്. സിനിമയിൽ പ്രണയം തോന്നിയിട്ടുണ്ടോ എന്ന് ചോദ്യത്തിന് ഉണ്ണി മുകുന്ദൻ പറയുന്ന മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിൽ ഒരാളോട് തനിക്ക് അഗാധമായ പ്രണയം തോന്നിയിട്ടുണ്ട്. പക്ഷേ പേര് പറയില്ല എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. അതോടൊപ്പം തനിക്ക് പ്രണയിച്ച് വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം എന്നും ഉണ്ണി മുകുന്ദൻ പറയുന്നുണ്ട്. എന്നാൽ അത് നടക്കുമോ എന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ല എന്നും പറയുന്നു.

സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ തനിക്ക് ഇപ്പോഴും മടിയാണ് എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. മടിയല്ല തനിക്ക് ഒരുതരം നാണമാണ്. അത്തരം രംഗങ്ങളിൽ അഭിനയിക്കുമ്പോൾ എല്ലാവരെയും പോലെ താനും അത്തരം രംഗങ്ങൾ ഒക്കെ കാണും. എന്നാൽ അഭിനയിക്കുന്ന സമയത്ത് ഇത് ഇപ്പോൾ കട്ട് പറയുമോ പറയുമോ എന്ന് താൻ ചിന്തിക്കാറുണ്ട്. വല്ലാത്ത ഒരു ഫീൽ ആണ് അത്തരം രംഗങ്ങൾ ചെയ്യുമ്പോൾ. എന്നാൽ അത് കഥാപാത്രം ആവശ്യപ്പെടുന്നതാണ്. അത് ചെയ്യേണ്ടതാണ് എന്നാൽ തനിക്ക് നാണമാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത് എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. മാളികപുറം എന്ന ചിത്രമാണ് ഉണ്ണിയുടെതായി ഇനിയും പുറത്ത് വരാനിരിക്കുന്ന ചിത്രം. വലിയ പ്രതീക്ഷയോടെയാണ് ഉണ്ണി മുകുന്ദൻ ആരാധകർ ഈ ചിത്രത്തെ നോക്കി കാണുന്നത്.