“മോഹൻലാലിനെ കുറെ പേർ കുറ്റപ്പെടുത്തുന്നത് കണ്ട് ഏറ്റവും കൂടുതൽ ദേഷ്യപ്പെട്ടത് മമ്മൂക്കയാണ്.. ലാലേട്ടന്റെ വീട്ടിലേക്ക് അന്ന് ആളുകൾ പ്രകടനവുമായി പോയപ്പോൾ മമ്മൂക്കയ്ക്ക് ദേഷ്യം വന്നു..”: തുറന്നുപറഞ്ഞു രമേശ് പിഷാരടി
1 min read

“മോഹൻലാലിനെ കുറെ പേർ കുറ്റപ്പെടുത്തുന്നത് കണ്ട് ഏറ്റവും കൂടുതൽ ദേഷ്യപ്പെട്ടത് മമ്മൂക്കയാണ്.. ലാലേട്ടന്റെ വീട്ടിലേക്ക് അന്ന് ആളുകൾ പ്രകടനവുമായി പോയപ്പോൾ മമ്മൂക്കയ്ക്ക് ദേഷ്യം വന്നു..”: തുറന്നുപറഞ്ഞു രമേശ് പിഷാരടി

മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകൾ തിയേറ്ററിൽ എത്തുമ്പോൾ ആരാധകർക്ക് ആവേശം കൂടുതൽ ആണ് ഇരുവരും മത്സരിച്ചഭിനയിച്ച ചിത്രങ്ങളിൽ പോലും ആരാണ് മികച്ച നടനെന്ന് കണ്ടെത്താൻ പലർക്കും സാധിക്കാറില്ല. മലയാളസിനിമ ലോകത്തിന്റെ നട്ടെല്ല് എന്ന് അറിയപ്പെടുന്ന ഇരുതാരങ്ങളും ആത്മബന്ധം കൊണ്ട് എന്നും എപ്പോഴും കൂടെ തന്നെ നിൽക്കുകയാണ്. എന്നാ മേഖലകളിൽ തങ്ങളുടെതായ സ്ഥാനമുറപ്പിച്ചു കൊണ്ട് ഇരുവരും മുന്നോട്ടുപോകുമ്പോൾ ഇവർക്ക് പകരം വയ്ക്കാൻ മറ്റൊരു നടൻ ഇല്ല എന്ന കാര്യത്തിൽ സംശയമില്ല.

കഥാപാത്രങ്ങളോട് വല്ലാത്ത ആത്മബന്ധമുള്ള ഇരുവരും ഓരോ കഥാപാത്രങ്ങളും വരുമ്പോൾ അതിൽ എന്താണ് വ്യത്യസ്ത എന്ന് ശ്രദ്ധിച്ചു കൊണ്ടിരിക്കുക അതുകൊണ്ട് തന്നെ ഇരുവരുടെയും കഥാപാത്രങ്ങൾ എന്നും മലയാള സിനിമയിലെ നാഴികക്കല്ലുകളായി മാറിക്കൊണ്ടിരിക്കുന്നു. പ്രായത്തെ തോൽപ്പിക്കുന്ന അഭിനയമികവും ആയി മുന്നോട്ടുകുതിക്കുന്ന ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് പറയുന്ന രമേശ് പിഷാരടി യുടെ വാക്കുകൾ ആണിപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറുന്നത്. അമ്മ താര സംഘടനയുമായി ബന്ധപ്പെട്ട് ഒരു വിവാദത്തിൽ മോഹൻലാലിന്റെ വീട്ടിലേക്ക് ചിലർ പ്രകടനങ്ങളുമായി എത്തിയിരുന്നു.

ഇത് കണ്ട് മമ്മൂക്കയ്ക്ക് അങ്ങ് വല്ലാതെ രോഷം വന്നിരുന്നു എന്ന് രമേശ് പിഷാരടി ഓർത്തെടുക്കുകയാണ് ലാലിന്റെ അമ്മയ്ക്ക് വയ്യാതെ ഇരിക്കുകയാണ് എന്നിവ എന്താണ് കാണിച്ചുകൂട്ടുന്നത് എന്നും ആണ് മമ്മൂക്ക ചോദിച്ചത്. പ്രൊഫഷണൽ ബന്ധങ്ങളെ കാട്ടിലും കൂടുതൽ ആത്മബന്ധത്തിന് പ്രാധാന്യം നൽകുന്നവരാണ് ഇരുവരും ഇച്ചാക്ക എന്നാണ് മോഹൻലാൽ മമ്മൂക്കയെ വിളിക്കുന്നത് പോലും. ഇരുകുടുംബങ്ങളും തമ്മിലുള്ള ആത്മബന്ധം അതിലേറെ വലുതാണ് . ഓരോ വിശേഷ ദിവസങ്ങളിലും ഇരുവരും പരസ്പരം വീടുകളിൽ ഒന്നിക്കുകയും സന്തോഷം പങ്കു വയ്ക്കുകയും ചെയ്യാറുണ്ട്. ഒരു സഹോദരബന്ധം ആണ് ഇരുവരും തമ്മിൽ ഉള്ളത് എന്ന് ഏവർക്കും അറിയാവുന്നതാണ്.