21 Jan, 2025
1 min read

രജനികാന്തും മാരി സെൽവരാജും ആദ്യമായി ഒന്നിക്കുന്നു; ‘തലൈവർ 172’ പ്രഖ്യാപിച്ചു

തമിഴ് സിനിമാ രംഗത്തെ ശ്രദ്ധേയരായ രണ്ട് പ്രതിഭകൾ ആദ്യമായി ഒന്നിക്കുന്ന വാർത്ത സോഷ്യൽമീഡിയ ആഘോഷമാക്കിയിരിക്കുകയാണ്. സൂപ്പർ സ്റ്റാർ രജനികാന്തും യുവ സംവിധായക നിരയിലെ ശ്രദ്ധേയ സംവിധായകൻ മാരി സെൽവരാജും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ‘തലൈവർ 172’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ. രജനികാന്തിന്‍റെ അഭിനയ ജീവിതത്തിലെ 172 മത് ചിത്രമായാണ് ഇത് എത്തുന്നത്. ചിത്രത്തിന്‍റെ തിരക്കഥ രജനികാന്തിന് ഇഷ്ടപ്പെട്ടതായും, ലോകേഷ് കനകരാജുമായുള്ള ചിത്രത്തിന് ശേഷം തലൈവർ 172 ചിത്രീകരണം ആരംഭിക്കുമെന്നും തമിഴ് മാധ്യമങ്ങൾ […]

1 min read

പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാൻ ഉർവ്വശ്ശിയോടൊപ്പം ഭാവനയും

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നടി ഭാവന. അഞ്ച് വർഷത്തെ ഇടവേള അവസാനിപ്പിച്ച് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തിയത്. മലയാളത്തിൽ നിന്ന് മാറി നിന്നെങ്കിലും കന്നഡ സിനിമാ രംഗത്ത് താരം സജീവമായിരുന്നു. സിനിമാ രം​ഗത്ത് ഭാവന വീണ്ടും സജീവമാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഛോട്ടാ മുംബൈ, ഹണി ബീ തുടങ്ങിയ ഹിറ്റ് സിനിമകളിൽ തിളങ്ങിയ ഭാവന അക്കലത്തെ വിജയം വീണ്ടും ആവർത്തിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഒന്നിലേറെ സിനിമകളാണ് ഭാവനയുടേതായി അടുത്തിടെ പ്രഖ്യാപിച്ചത്. […]

1 min read

സുരേഷ് ഗോപി ചിത്രം ഒറ്റകൊമ്പന്‍ എന്ന് തുടങ്ങും… ? ചര്‍ച്ചകള്‍ കനക്കുന്നു

മലയാള സിനിമയില്‍ സൂപ്പര്‍ താര പദവി സ്വന്തമാക്കിയിട്ടുള്ള നടനാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടിരുന്ന നടനാണ് അദ്ദേഹം. ആക്ഷന്‍, മാസ് സിനിമകളില്‍ തിളങ്ങുന്ന സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങള്‍ക്ക് പ്രത്യേക ആരാധക വൃന്ദം തന്നെയുണ്ട്. സിനിമകളില്‍ ഉയര്‍ച്ചയും താഴ്ചയും ഒരുപോലെ സുരേഷ് ഗോപിക്ക് വന്നിട്ടുണ്ട്. ഒരു കാലത്തെ നടനെ നായക നിരയില്‍ മലയാളത്തില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയാഞ്ഞ സമയവും ഉണ്ടായിരുന്നു. ഏറെക്കാലം സിനിമയില്‍ നിന്ന് വിട്ട് നിന്ന സുരേഷ് ഗോപി […]

1 min read

എം. ടി – മമ്മൂട്ടി – രഞ്ജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ശ്രീലങ്കയിൽ ആരംഭിക്കുന്നു! ആകാംക്ഷയോടെ പ്രേക്ഷകർ

എം. ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുഗണ്ണാവ: ഒരു യാത്രക്കുറുപ്പ്’. മെഗാസ്റ്റാർ മമ്മൂട്ടിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ. പുതിയ ചിത്രത്തിന്റെ തിരക്കുകൾ കാരണം ഇദ്ദേഹം ഈ പ്രോജക്ടിൽ നിന്നും പിന്മാറുകയായിരുന്നു. എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരുക്കുന്ന ആന്തോളജിയിലെ ചിത്രം കൂടിയാണിത്. ഇദ്ദേഹത്തിന്റെ 10 തിരക്കഥകളിൽ നിന്ന് ഒരുക്കുന്ന 10 സിനിമയിൽ ഒന്നുകൂടിയാണ് ഈ ചിത്രം. രഞ്ജിത്ത് […]

1 min read

സൂപ്പർ ഹിറ്റ് ചിത്രം പ്രമാണിക്ക് ശേഷം ബി. ഉണ്ണികൃഷ്ണൻ – മമ്മൂട്ടി കൂട്ടുകെട്ട്! മെഗാസ്റ്റാർ ത്രില്ലർ പോലീസ് ചിത്രം ഷൂട്ടിംഗ് പുരോഗമിക്കുന്നു

ഈ വർഷം ഒട്ടനവധി ചിത്രങ്ങളാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. അവയെല്ലാം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അടുത്തിടെ ബി. ഉണ്ണികൃഷ്ണൻ – മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ചിത്രത്തിന്റെ സെറ്റിൽ നിന്നും അണിയറ പ്രവർത്തകർ പങ്കുവെച്ച ഈ വീഡിയോ ആരാധകരിൽ ഏറെ ആവേശമാണ് ഉണർത്തിയത്. കഥാപാത്രമായുള്ള മമ്മൂട്ടിയുടെ ഗെറ്റപ്പും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. ഒരു പോലീസ് ഓഫീസന്റെ കഥാപാത്രമാണ് മമ്മൂട്ടി അഭിനയിക്കുന്നത്. കൂടാതെ ഇതൊരു ത്രില്ലർ ചിത്രം കൂടിയാണ്. […]