പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാൻ ഉർവ്വശ്ശിയോടൊപ്പം ഭാവനയും
1 min read

പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാൻ ഉർവ്വശ്ശിയോടൊപ്പം ഭാവനയും

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നടി ഭാവന. അഞ്ച് വർഷത്തെ ഇടവേള അവസാനിപ്പിച്ച് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തിയത്. മലയാളത്തിൽ നിന്ന് മാറി നിന്നെങ്കിലും കന്നഡ സിനിമാ രംഗത്ത് താരം സജീവമായിരുന്നു. സിനിമാ രം​ഗത്ത് ഭാവന വീണ്ടും സജീവമാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഛോട്ടാ മുംബൈ, ഹണി ബീ തുടങ്ങിയ ഹിറ്റ് സിനിമകളിൽ തിളങ്ങിയ ഭാവന അക്കലത്തെ വിജയം വീണ്ടും ആവർത്തിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഒന്നിലേറെ സിനിമകളാണ് ഭാവനയുടേതായി അടുത്തിടെ പ്രഖ്യാപിച്ചത്.

ഇപ്പോഴിതാ മലയാളത്തിന്റെ എക്കാലത്തയും പ്രിയപ്പെട്ട ഒരു താരമായ ഉര്‍വശിക്കൊപ്പം ഭാവനയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ വെച്ച് നടന്നിരിക്കുകയാണ്. സംവിധാനം ഇന്ദ്രജിത്ത് രമേശാണ്. ഒരു കോമഡി എന്റര്‍ടെയ്‍നറായിരിക്കും ചിത്രം. അർജുൻ കൊളങ്ങാത്തും പോൾ വർഗീസുമാണ് തിരക്കഥ എഴുതുന്നത്.

അനഘ നാരായണനും മാളവിക ശ്രീനാഥും ചിത്രത്തില്‍ നായികമാരായുണ്ട്. ശ്രീനാഥ് ഭാസിയും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ മണിയൻപിള്ള രാജു, അഭിറാം രാധാകൃഷ്‍ണൻ, അൽത്താഫ് സലിം എന്നിവരും ചിത്രത്തിലുണ്ടാകും. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ബിനേന്ദ്ര മേനോനാണ്. സംഗീതം ഇഫ്‍തിയാണ് നിര്‍വഹിക്കുന്നത്.

റെനിഷ് അബ്‍ദുൾഖാദർ 23 ഡ്രീംസിന്റെ ബാനറിൽ നിര്‍മിക്കുന്നു. സഹ നിര്‍മാതാവ് ലക്ഷ്‍മി പ്രകാശാണ്. ആർട്ട് സജീഷ് താമരശ്ശേരി. മേക്കപ്പ് സജി കൊരട്ടി ചെയ്യുമ്പോള്‍ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ – മഹിൻഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ വിഷ്‍ണു രമേശ്, ഷിബിൻ പങ്കജ്, പ്രോജക്ട് ഡിസൈനർ പ്രണവ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ എസ് കെ എസ്‍തപ്പാൻ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് അഖിൽ വർഗീസ്, അരുൺ വർഗീസ്, സ്റ്റിൽസ് രോഹിത് കെ സുരേഷ്, പി ആർഒ പ്രതീഷ് ശേഖർ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, ഡിസൈൻ ആനന്ദ് രാജേന്ദ്രൻ എന്നിവരുമാണ്.

നടി ഉര്‍വശി പ്രധാന കഥാപാത്രമായി ഒടുവില്‍ എത്തിയത് മികച്ച പ്രതികരണം നേടിയ ജലധാര പമ്പ്‍സെറ്റ് സിൻസ് 1962 ആയിരുന്നു. സംവിധാനം നിര്‍വഹിച്ചത് ആശിഷ് ചിന്നപ്പയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് സജിത്ത് പുരുഷനുമാണ്. അതേസമയം പതിനെട്ടാംപടി’യ്ക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘റാണി: ദി റിയൽ സ്റ്റോറി’യായിരുന്നു ഭാവനയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രം ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ ഉദ്യോഗജനകമായ കഥയാണ് പറഞ്ഞത്.