വിജയുടെ മാസ്സ് എന്നതിലുപരി അഭിനയ പ്രാധാന്യം കൂടി അർഹിക്കുന്ന വേഷമാണ് LEO
1 min read

വിജയുടെ മാസ്സ് എന്നതിലുപരി അഭിനയ പ്രാധാന്യം കൂടി അർഹിക്കുന്ന വേഷമാണ് LEO

ദളപതി വിജയിയുടെ ലിയോ ആണ് സോഷ്യല്‍ മീഡിയയില്‍ എമ്പാടും. സമീപകാലത്തെങ്ങും ഒരു ചിത്രത്തിന് ഇത്രയധികം പ്രീ റിലീസ് ഹൈപ്പ് ലഭിക്കുന്നത് സിനിമാപ്രേമികള്‍ കണ്ടിട്ടുണ്ടാവില്ല. ചിത്രത്തിന് ലഭിച്ച ഹൈപ്പിനുള്ള തെളിവായിരുന്നു അഡ്വാന്‍സ് റിസര്‍വേഷനിലൂടെ ചിത്രം സ്വന്തമാക്കിയ കളക്ഷന്‍. ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ കൊണ്ടുതന്നെ അഡ്വാന്‍സ് റിസര്‍വേഷനിലൂടെ ആദ്യ വാരാന്ത്യത്തില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 100 കോടി പിന്നിട്ടിരുന്നു. ഇന്ന് തിയേറ്ററിൽ പ്രദർശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് . ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂർണരൂപം

Leo : ശരാശരിക്ക് മുകളിൽ, കൈതിക്കും വിക്രമിനും താഴെ…!!!

തീയറ്റർ : പെരിന്തൽമണ്ണ വിസ്മയ

ഷോ ടൈം : 4am (ഫാൻ ഷോ)

ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം LEO ശരാശരിക്ക് മുകളിൽ നിൽക്കുന്ന ഒരു ആക്ഷൻ ത്രില്ലെർ ചിത്രമാണ്. ഈയടുത്ത കാലത്ത് വന്നതിൽ ഏറ്റവും hype ൽ വന്ന ചിത്രം അതിന്റെ expectation meet ചെയ്തോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയേണ്ടിവരും. ഒരു പരിധിക്ക് മേലെ ഉയരാൻ leo ക്ക്‌ സാധിച്ചിട്ടില്ല. എങ്കിൽ പോലും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു high octane ആക്ഷൻ ചിത്രം തന്നെയാണ് LEO. ലോകേഷിന്റെ സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ KAITHI,VIKRAM എന്നീ ചിത്രങ്ങൾക്ക് ഒപ്പമെത്താൻ LEO ക്ക്‌ സാധിച്ചിട്ടില്ല എന്ന് പറയാം. Kaithi > Vikram > > Leo.

വിജയ് നല്ല കിടിലൻ പെർഫോമൻസ് ആയിട്ടുണ്ട്. വിജയുടെ മാസ്സ് എന്നതിലുപരി അഭിനയ പ്രാധാന്യം കൂടി അർഹിക്കുന്ന വേഷമാണ് LEO. സാധാരണ വിജയ് സിനിമകളിൽ കാണുന്ന gimmics ഒക്കെ leo യിലും ഉണ്ടെങ്കിലും ലോകേഷ് ഇന്റർവ്യുവിൽ പറഞ്ഞതുപോലെ കുറവാണ്. വിജയുടെ പെർഫോമൻസ് ഒന്നും പറയാനില്ല. അറിഞ്ഞു പണി എടുത്തിട്ടുണ്ട് വിജയ് എന്നത് വ്യക്തം. സഞ്ജയ്‌ ദത്, അർജുൻ എന്നിവർ വിചാരിച്ച പോലെ ഇമ്പാക്ട് ഉണ്ടാക്കിയില്ല. മറ്റു കഥാപാത്രങ്ങളായ ഗൗതം വാസുദേവൻ, തൃഷ തുടങ്ങിയവർ ഭംഗിയായി. മലയാളത്തിൽ നിന്നും മാത്യുവിന് നല്ല കിടിലൻ വേഷമാണ് ചിത്രത്തിൽ. അനിരുദിന്റെ ബിജിഎം വർക്ക്‌ അതിഗംഭീരം എന്ന് തന്നെ വിശേഷിപ്പിക്കാം. പക്ഷേ ഒരു പഞ്ച് ബിജിഎം ഇല്ലാത്തത് ഇടക്കൊക്കെ കയ്യടികളെ ബാധിച്ചു.

ആകെമൊത്തത്തിൽ വളരെ സൂപ്പർ ആയ ആദ്യ പകുതിയും, expectation അത്രെയും meet ചെയ്യാത്ത രണ്ടാം പകുതിയും ചേർന്ന് ഒരു ശരാശരിക്ക് മുകളിൽ നിൽക്കുന്ന ആക്ഷൻ ചിത്രമാണ് ലോകേഷ് നൽകിയിരിക്കുന്നത്. കൈതി, വിക്രം തുടങ്ങിയ ചിത്രങ്ങളുടെ ഒപ്പമെത്താൻ LEO ക്ക്‌ നിസംശയം സാധിച്ചിട്ടില്ല. എന്നിരുന്നാലും തീയറ്റർ എക്സ്പീരിയൻസ് Demand ചെയ്യുന്ന ചിത്രം തന്നെയാണ് LEO.

– നാരായണൻ

#cp_nambu

#Leo

#Vijay

#lokeshkanagaraj