നാളെയാണ് കേരളത്തിലെ ഫസ്റ്റഡേ റെക്കോർഡ് തൂത്തുവാരിയ ലിയോ റിലീസ്
1 min read

നാളെയാണ് കേരളത്തിലെ ഫസ്റ്റഡേ റെക്കോർഡ് തൂത്തുവാരിയ ലിയോ റിലീസ്

ചരിത്ര വിജയമായിരിക്കും ലിയോയെന്നാണ് പ്രതീക്ഷ. ലിയോയ്‍ക്ക് ലഭിക്കുന്നതും അത്രയും ഹൈപ്പാണ്. തമിഴ്‍നാട്ടില്‍ മാത്രമല്ല ലോകമെമ്പാടും വിജയ് ചിത്രം ലിയോ റിലീസ് ചെയ്യുന്നുണ്ട്. ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നാണ്. കേരളത്തില്‍ പുലര്‍ച്ചെ നാല് മണിക്ക് ചിത്രത്തിന് പ്രദര്‍ശനം ആരംഭിക്കും. ഇതിനകം വിജയ്‍യുടെ ലിയോ 100 കോടി രൂപ നേടിയിട്ടുണ്ട്. വിജയ് നായകനായി എത്തുന്ന ലിയോയ്‍ക്ക് അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നാളെ പ്രദർശനത്തിനെത്തുന്ന ലിയോയെക്കുറിച്ച് സിനിഫൈൽ ഗ്രൂപ്പിൽ വന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂർണ രൂപം

#Leo

നാളെയാണ് കേരളത്തിലെ ഫസ്റ്റഡേ റെക്കോർഡ് തൂത്തുവാരിയ #Leo റിലീസ്

എന്നെ സംബന്ധിച്ച് വാനോളം പ്രതീക്ഷക്കളുടെ അമിതഭാരമൊന്നുമില്ല അവറേജോ അതിന് താഴെയേ പ്രതീക്ഷിക്കുന്നുള്ളൂ കാരണം ഇത് വരെയുള്ള അനുഭവങ്ങൾ തന്നെ കൂടുതൽ കിട്ടിയാൽ അത് ബോണസ് 🙂

അവരുടെ ഭാഗത്ത് നിന്ന് അത്രത്തോളം പ്രതീക്ഷ നൽകാൻ ഒന്നും പറഞ്ഞിട്ടില്ല ലോകേഷ് ഈ 92 ഇൻ്റർവ്യൂസും കൊടുത്തിട്ടും ഒരു സാധാരണ പടം എന്നതിലുപരി ബ്രഹ്മാണ്ഡ സിനിമയാണെന്നൊന്നും പറഞ്ഞിട്ടില്ല

പിന്നെ ഹൈപ്പ് വരാൻ കാരണവും ലോകേഷാണ് #LCU ഇനി ഇത് LCU അല്ലെങ്കിൽ തന്നെ നെഗറ്റിവ് അടിച്ച് തുടങ്ങും പലർക്കും😑

വിക്രത്തിന് മുമ്പുള്ള സിനിമയാണ് ഇതെങ്കിൽ ഈ പ്രതീക്ഷയുടെ അത്രയ്ക്ക് വരില്ലായിരുന്നു

നെഗറ്റിവ് റിപ്പോർട്ട് സിനിമയ്ക്ക് വന്നാൽ ആരും ലോകേഷിനെ പറയില്ല എല്ലാം വിജയുടെ പേരിൽ ആവും🙃🙃 നന്നായാൽ ലോകേഷിനും🤔🤔

പക്ഷേ പടം എങ്ങാനും പോസിറ്റിവ് ആയാൽ ബോക്സ് ഓഫിസൊക്കെ നിന്ന് കത്തും 🔥🔥

വിജയുടെ സ്ഥിരം ഫോർമാറ്റിൽ നിന്ന് മാറുമ്പോ എത്രത്തോളം പ്രേക്ഷകർക്ക് ആ ഒരു വിജയ് നെ ഇഷ്ട്ടപ്പെടുമെന്നും കണ്ടറിയണം

കാരണം അയാളുടെ കണ്ടു മടുത്ത പാറ്റേണണെങ്കിലും ചില സംഭവങ്ങളൊക്കെ കാണാൻ കുറച്ച് പേർക്കെങ്കിലും ഇഷ്ട്ടമാണ്

എന്തോ സർപ്രൈസ് ഉണ്ടെന്ന് ലോകേഷ് പറയുമ്പോഴേക്കും സോഷ്യൽ മീഡിയ കാണുന്നത് അത്ര വല്യ സംഭവങ്ങളാ പക്ഷേ അത്ര വല്യ സംഭവങ്ങളാണോ പുള്ളി ഉദ്ദേശിക്കുന്നതെന്ന് നമ്മുക്ക് അറിയിലല്ലോ

സിനിമക്കാർ പോലും ഇത്ര പ്രതീക്ഷ കൊടുക്കാത്ത ഈ പടത്തിനെ ഇത്രയ്ക്കും വല്യ സംഭവമാക്കി തീർത്തത് സോഷ്യൽ മീഡിയ തന്നെയാണ്

ഡീകോഡിങ്ങും റിയാക്ഷനും LCU കണക്ഷനുമൊക്കെയായി യൂട്യൂബിൽ Leo യുടെ ഒരു റെക്കോർഡ് തന്നെയുണ്ട്

എന്തായാലും മോശമാക്കില്ല എന്ന പ്രതീക്ഷയോടെ നാളത്തെ FDFS ഇന്നത്തെ ഉറക്കമില്ലാത്ത രാത്രിയും

ദളപതി ജയ്ച്ച്ട്രാ

#thalapathy

#vijaythalapathy

#lokeshkanagaraj