30 Dec, 2024
1 min read

മമ്മുട്ടിയുടെ ‘ടര്‍ബോ’ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

മമ്മൂട്ടി നായകനായി വേഷമിട്ട് വന്ന ചിത്രമാണ് ടര്‍ബോ. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുൻ മാനുവൽ തോമസ് ആണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. ചിത്രം ജൂലൈ 12 ന് സ്ട്രീമിംഗ് ആരംഭിക്കുമെന്ന് നേരത്തെ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ തെറ്റായിരുന്നെന്ന് തെളിയിക്കുന്നതാണ് സോണി ലിവിന്‍റെ പ്രഖ്യാപനം. ചിത്രം ഓഗസ്റ്റില്‍ എത്തുമെന്നാണ് സോണി ലിവ് ഒരു ടീസറിലൂടെ അറിയിച്ചിരിക്കുന്നത്. […]

1 min read

തോക്കുകൊണ്ട് അഭ്യാസം കാട്ടി ജോസേട്ടായി, ടർബോയിലെ ആ മാസ് രംഗങ്ങൾ

വൈശാഖിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്ന മാസ് ആക്ഷന്‍ ചിത്രം. പ്രഖ്യാപിക്കപ്പെട്ട സമയം മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ ടര്‍ബോ ഹൈപ്പ് നേടാന്‍ ഇക്കാരണങ്ങള്‍ തന്നെ മതിയായിരുന്നു. ഏറ്റവും മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള മമ്മൂട്ടി കമ്പനിയുടെ നിര്‍മ്മാണത്തിലുമെത്തിയ ചിത്രം മെയ് 23 നാണ് തിയറ്ററുകളിലെത്തിയത്. മാസ് അക്ഷനും ചേസിങ്ങും ഒക്കെയായി മമ്മൂട്ടി, ജോസ് എന്ന കഥാപാത്രമായി നിറഞ്ഞാടി. ഒരു മമ്മൂട്ടി ആരാധകന് വേണ്ട എലമെന്റോടെയും അണിയിച്ചൊരുക്കിയ ടർബോ ബോക്സ് ഓഫീസിലും വെന്നിക്കൊടി പാറിച്ചു. റിലീസ് ചെയ്ത് നാല് ദിവസത്തിൽ അൻപത് […]

1 min read

“തിയേറ്ററിൽ ഇത്രമാത്രം രോമാഞ്ചം തന്ന ഒരു ടൈറ്റിൽ പ്രെസെന്റഷെൻ വേറെ കണ്ടിട്ടില്ല” ; പുലിമുരുകൻ സിനിമയെ കുറിച്ച് കുറിപ്പ്

മലയാള സിനിമയുടെ ചരിത്രത്തിൽ കുറിക്കപ്പെട്ട ചിത്രമാണ് പുലിമുരുകൻ. മുരുകൻ എന്ന കഥാപാത്രമായി മലയാളത്തിന്റെ മോഹൻലാൽ നിറഞ്ഞാടിയപ്പോൾ തുറന്നത് മലയാള സിനിമയ്ക്ക് കോടി ക്ലബ്ബ് തിളക്കം. ആദ്യമായി 100കോടി നേടിയ മലയാള സിനിമ എന്ന ഖ്യാതി എന്നും പുലിമുരുകനും മോഹൻലാലിനും മാത്രം സ്വന്തം. വൈശാഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പുലിമുരുകന് ഇന്നും ആരാധകർ ഏറെ. 2016 ഒക്ടോബർ 7നാണ് പുലിമുരുകൻ റിലീസ് ചെയ്തത്. വൈശാഖിന്റെ സംവിധാനത്തിൽ ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിന് പ്രഖ്യാപനം മുതൽ വൻ ഹൈപ്പായിരുന്നു ലഭിച്ചിരുന്നു. ആ […]

1 min read

ബോക്സ് ഓഫീസ് വിറപ്പിച്ച് ജോസിന്റെ കുതിപ്പ്…!! സക്സസ് ടീസര്‍ പുറത്തുവിട്ട് മമ്മൂട്ടി

മമ്മൂട്ടി നായകനായി വേഷമിട്ട് എത്തിയ ചിത്രമാണ് ടര്‍ബോ. ടര്‍ബോ മമ്മൂട്ടിയുടെ ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരുന്നു. 52 .11കോടി രൂപയാണ് റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ ലോകമെമ്പാടുമുള്ള കളക്ഷൻ. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. കട്ടക്ക് കൂടെ നിന്ന പ്രേക്ഷകർക്ക് ഒരായിരം നന്ദിയെന്ന് മമ്മൂട്ടി കമ്പനി കണക്കുകൾ പുറത്തുവിട്ട് കുറിച്ചിട്ടുണ്ട്. ഒപ്പം തന്നെ മമ്മൂട്ടി ചിത്രത്തിന്‍റെ സക്സസ് ടീസറും പുറത്തുവിട്ടു. ആദ്യ ഷോ കഴിഞ്ഞയുടൻ പ്രേക്ഷകർ ഇരുകയ്യും […]

1 min read

ആക്ഷൻ്റെ പൊടി പൂരം…!! ‘ടര്‍ബോ’ മേക്കിംഗ് വീഡിയോ എത്തി

പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന ചിത്രം എന്നതായിരുന്നു ടര്‍ബോയുടെ പ്രധാന യുഎസ്‍പി. വൈശാഖ് ചിത്രങ്ങളില്‍ എപ്പോഴും പ്രാധാന്യത്തോടെ കടന്നുവരാറുള്ളവയാണ് ആക്ഷന്‍ രംഗങ്ങള്‍. ടര്‍ബോയും അതില്‍ നിന്ന് വ്യത്യസ്തമല്ല. ആക്ഷന്‍ രംഗങ്ങളില്‍ മമ്മൂട്ടി ഏറെ കൈയടി നേടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഒരു മിനിറ്റില്‍ താഴെയുള്ള വീഡിയോയില്‍ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണമുണ്ട്. വമ്പന്‍ സ്ക്രീന്‍ കൗണ്ടുമായാണ് ചിത്രം കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും 23 ന് എത്തിയത്. ഇതര സംസ്ഥാനങ്ങളില്‍ […]

1 min read

“അടിയുടെ പൊടിപൂരം, ഇടിയുടെ വെടിക്കെട്ട് ..!!” ‘ടര്‍ബോ’ ആദ്യ പ്രതികരണങ്ങളിൽ നന്ദി പറഞ്ഞ് വൈശാഖ്

മമ്മൂട്ടി ചിത്രം ടർബോ റിലീസിനെത്തുന്ന ദിവസമാണിന്ന്. ആരാധകരില്‍ ആവേശക്കൊടുമുടി തീര്‍ത്താണ് ‘ജോസേട്ടായി’ ആയി മമ്മൂട്ടി എത്തിയത്. മിഥുന്‍ മാനുവല്‍ തോമസിന്‍റെ തിരക്കഥയില്‍ വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ താന്‍ സംവിധാനം ചെയ്ത ചിത്രം ടര്‍ബോയുടെ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിച്ചിരിക്കുകയാണ് വൈശാഖ്. സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പാണ് വൈശാഖ് പങ്കുവച്ചിരിക്കുന്നത്. എല്ലാവര്‍ക്കും നന്ദി. കൂടെ നിന്നതിന്, കൈ പിടിച്ചതിന്, ചേര്‍ത്ത് നിര്‍ത്തിയതിന്, വൈശാഖ് കുറിച്ചു. ടര്‍ബോയുടെ ആദ്യ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ […]

1 min read

ഭീഷ്‍മ പര്‍വത്തെ വീഴ്‍ത്തി ടര്‍ബോ…!! അഡ്വാൻസ് ടിക്കറ്റ് വില്‍പനയിൽ നേടിയത്

അതിഗംഭീര ആക്ഷൻ സീനുകൾ, ത്രില്ലടിപ്പിക്കുന്ന കാർ ചെയ്സിങ്ങുകൾ… തിയേറ്ററുകൾ ഇളക്കിമറിക്കാൻ മമ്മൂട്ടിയുടെ ആക്ഷൻ അവതാരം ‘ടർബോ ജോസ്’ എത്തുകയാണ്. പുലിമുരുകനും പോക്കിരിരാജയും പോലുള്ള മെഗാഹിറ്റുകൾ സമ്മാനിച്ച വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്.  നടൻ മമ്മൂട്ടി കുറച്ച് കാലത്തിനു ശേഷം ആക്ഷൻ കോമഡി ഴോണറിലുള്ള മാസ് ചിത്രത്തില്‍ എത്തുന്നുവെന്നതാണ് ടര്‍ബോയുടെ ആകര്‍ഷണം. മെയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. മമ്മൂട്ടിയുടെ ടര്‍ബോയുടെ അഡ്വാൻസ് ബുക്കിംഗ് കളക്ഷനില്‍ വൻ കുതിപ്പ് എന്നാണ് […]

1 min read

മമ്മൂട്ടിയുടെ ഇടിപൂരം കാത്തിരിക്കുന്നവർക്ക് കാത്തിരിപ്പ് അവസാനിപ്പിക്കാം..!! തീപ്പൊരി ഐറ്റം ട്രെയ്ലർ വരുന്നു

മലയാളികള്‍ മെയ് മാസത്തില്‍ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന ടര്‍ബോ. ടര്‍ബോ ജോസ് എന്ന നായക വേഷമാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം മാസ് ഹീറോയായി മമ്മൂട്ടി എത്തുന്ന ആക്‌ഷൻ എന്റർടെയ്നറാണ് ‘ടർബോ’. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ മാസ് ആക്‌ഷൻ കോമഡി ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ്.ചിത്രത്തിന്റേതായി ഏറെ നാളായി സിനിമാസ്വാദകരും ആരാധകരും കാത്തിരിക്കുന്നൊരു കാര്യമുണ്ട്, ട്രെയിലർ. മമ്മൂട്ടിയുടെയും വൈശാഖിന്റെയും പല സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെയും […]

1 min read

ബജറ്റ് 70 കോടി ! ടർബോ ജോസ് എത്ര നേടും ??

ഒരിടവേളയ്ക്ക് ശേഷം എത്തുന്ന മമ്മൂട്ടിയുടെ മാസ് ആക്ഷൻ പടം. അതാണ് ടർബോ എന്ന ചിത്രത്തിന്റെ യുഎസ്പി. വൈശാഖിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തുന്നുവെന്ന് അറിഞ്ഞത് മുതൽ വലിയ പ്രതീക്ഷയിൽ ആയിരുന്നു ആരാധകർ. ആ ആവേശം ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ ഇതുവരെയും അങ്ങനെ തന്നെ പ്രേക്ഷക മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ജോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇദ്ദഹത്തിന്റെ ക്യാരക്ടർ ലുക്ക് ഇതിനോടകം ഏറെ ശ്രദ്ധേയമായി കഴിഞ്ഞു. റിലീസിന് തയ്യാറെടുക്കുന്നതിനിടെ ടർബോയുടെ ബുക്കിംഗ്, തിയറ്റർ അപ്ഡേറ്റുകൾ […]