ഭീഷ്‍മ പര്‍വത്തെ വീഴ്‍ത്തി ടര്‍ബോ…!! അഡ്വാൻസ് ടിക്കറ്റ് വില്‍പനയിൽ നേടിയത്
1 min read

ഭീഷ്‍മ പര്‍വത്തെ വീഴ്‍ത്തി ടര്‍ബോ…!! അഡ്വാൻസ് ടിക്കറ്റ് വില്‍പനയിൽ നേടിയത്

അതിഗംഭീര ആക്ഷൻ സീനുകൾ, ത്രില്ലടിപ്പിക്കുന്ന കാർ ചെയ്സിങ്ങുകൾ… തിയേറ്ററുകൾ ഇളക്കിമറിക്കാൻ മമ്മൂട്ടിയുടെ ആക്ഷൻ അവതാരം ‘ടർബോ ജോസ്’ എത്തുകയാണ്. പുലിമുരുകനും പോക്കിരിരാജയും പോലുള്ള മെഗാഹിറ്റുകൾ സമ്മാനിച്ച വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്.  നടൻ മമ്മൂട്ടി കുറച്ച് കാലത്തിനു ശേഷം ആക്ഷൻ കോമഡി ഴോണറിലുള്ള മാസ് ചിത്രത്തില്‍ എത്തുന്നുവെന്നതാണ് ടര്‍ബോയുടെ ആകര്‍ഷണം. മെയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. മമ്മൂട്ടിയുടെ ടര്‍ബോയുടെ അഡ്വാൻസ് ബുക്കിംഗ് കളക്ഷനില്‍ വൻ കുതിപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടിയുടേതായി കാത്തിരിക്കുന്ന ടര്‍ബോ സിനിമയുടെ ടിക്കറ്റുകള്‍ മുൻകൂറായി വിറ്റതില്‍ നിന്ന് 2.60 കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്. ഭീഷ്‍മ പർവത്തിന്റെ റെക്കോര്‍ഡാണ് പുതിയ ചിത്രം തിരുത്തിയിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധാനം നിര്‍വഹിക്കുന്നത് വൈശാഖും ചിത്രത്തിന്റെ തിരക്കഥ മിഥുൻ മാനുവൽ തോമസും ആണ്. ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന് ഏറെ പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്.

ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’യാണ് ‘ടർബോ’യിൽ ഉപയോഗിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു ശർമ്മ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ഡിസൈനർ മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്ടർ ഷാജി പടൂർ, കോസ്റ്റ്യൂം ആക്ഷൻ ഡയറക്ടർ ഫൊണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്‍ണു സുഗതൻ, പിആർഒ ശബരി എന്നിവരാണ്.