21 Jan, 2025
1 min read

‘ദുരന്ത ഭൂമിയിലെ ജനങ്ങള്‍ക്കൊപ്പം’..!! ; ടൊവിനോ ചിത്രം ‘അജയൻ്റെ രണ്ടാം മോഷണം’ അപ്ഡേറ്റ് മാറ്റിവെച്ചു

വയനാട് ഉരുള്‍പൊട്ടലിന്‍റെ പാശ്ചത്തലത്തിലും സംസ്ഥാനത്തെ മഴക്കെടുതിയുടെ പാശ്ചത്തലത്തിലും ജൂലൈ 30ന് നിശ്ചയിച്ചിരുന്നു ടൊവിനോ തോമസ് ചിത്രം അജയന്‍റെ രണ്ടാം മോഷണം (എആര്‍എം)അപ്ഡേഷന്‍ മാറ്റിവച്ചു. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മാജിക്ക് ഫ്രൈംയ്സാണ് ഈക്കാര്യം അറിയിച്ചത്.വയനാട്ടിലുണ്ടായ മഹാദുരന്തത്തിന്‍റെ പാശ്ചത്തലത്തില്‍ ദു:ഖ സൂചകമായി ഇന്ന് വൈകുന്നേരം 5മണിക്ക് പ്രഖ്യാപിച്ചിരുന്ന സിനിമയുടെ അപ്ഡേറ്റ് പ്രഖ്യാപനം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുന്നു- എന്നാണ് പത്ര കുറിപ്പില്‍ പറയുന്നത്. ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന ഫാന്റസി ചിത്രമാണ് അജയന്റെ രണ്ടാം മോഷണം(എ ആർ എം). […]

1 min read

‘നരിവേട്ട’യ്ക്ക് ഒരുങ്ങി ടൊവിനോ തോമസ് , സംവിധാനം അനുരാജ്

ഇഷ്‌ക് എന്ന തൻ്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകൻ അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകൻ ടൊവിനോ തോമസ്. ‘നരിവേട്ട’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റും ചിത്രം നിർമ്മിക്കുന്ന ‘ഇന്ത്യൻ സിനിമ കമ്പനി ‘ എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ലോഞ്ചും ഞായറാഴ്ച കൊച്ചി ഐ എം എ ഹാളിൽ വച്ചു നടന്നു. നായകൻ ടൊവിനോ തോമസും മറ്റു പ്രധാന താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.മലയാളത്തിലെ യുവ കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ അബിന്‍ […]

1 min read

മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം ഓണം ക്ലാഷിന് ആ യുവതാരചിത്രവും

മലയാള സിനിമയുടെ പ്രധാന സീസണുകളിലൊന്നാണ് ഓണം. ഒന്നിലധികം പ്രധാന ചിത്രങ്ങള്‍ ഒരേപോലെ എത്തുന്ന സീസണ്‍ ആണെങ്കിലും ആഘോഷകാലത്ത് നല്ല ചിത്രമാണെങ്കില്‍ മലയാളി തിയറ്ററുകളില്‍ എത്താറുണ്ട്. തിയറ്ററുകാര്‍ അടുത്ത ഓണത്തിനായുള്ള കാത്തിരിപ്പില്‍ നില്‍ക്കവെ ഓണം ബോക്സ് ഓഫീസ് പോരാട്ടത്തില്‍ ഏതൊക്കെ ചിത്രങ്ങള്‍ ഉണ്ടാവുമെന്നത് പ്രേക്ഷകര്‍ക്കും കൗതുകമുള്ള കാര്യമാണ്. നിരവധി ചിത്രങ്ങളുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നതില്‍ മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസ് മാത്രമാണ് ഇതിനകം ഔദ്യോഗികമായി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടുള്ളത്. ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12 ന് ചിത്രം […]

1 min read

വ്യത്യസ്ത ​ഗെറ്റപ്പിൽ ടൊവിനോ; അവറാന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

ജിനു എബ്രഹാം ഇന്നോവേഷന്റെ ബാനറിൽ ജിനു വി എബ്രഹാം നിർമ്മിച്ച് ശില്പ അലക്സാണ്ടർ സംവിധാനം ചെയ്യുന്ന ‘അവറാൻ’ എന്ന ടൊവിനോ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യർ തുടങ്ങിയ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് മോഷൻ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലമാണ് അവറാന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. മാസ് റോം-കോം ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ജോമോൻ ടി ജോൺ […]

1 min read

സുദേവ് നായരുടെ പ്രകടനം തന്നെക്കാൾ നല്ലതാണെന്ന ടൊവിനോയുടെ തോന്നൽ സിനിമയെ ബാധിച്ചു; കൂടുതൽ വെളിപ്പെടുത്തലുകളുമായി സനൽ കുമാർ ശശിധരൻ

ടൊവിനോ തോമസുമായുള്ള തർക്കത്തെ തുടർന്ന് ‘വഴക്ക്’ സിനിമ സനൽകുമാർ ശശിധരൻ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. എന്നാൽ കോപ്പിറൈറ്റ് ലംഘനത്തെ തുടർന്ന് ചിത്രത്തിന്റെ ലിങ്ക് നീക്കം ചെയ്തിരിക്കുകയാണ്. ഇതോടെ കൂടുതൽ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ. ഈ സിനിമ ജനം കാണരുതെന്ന് ആഗ്രഹിക്കുന്നതു കൊണ്ടാണ് നീക്കം ചെയ്തത് എന്നാണ് സംവിധായകൻ ആരോപിക്കുന്നത്. രണ്ട് ലക്ഷം രൂപയ്ക്കാണ് സുദേവ് നായർ ഇതിൽ അഭിനയിച്ചത്, സുദേവിന്റെ പ്രകടനം തന്റേതിനേക്കാൾ മികച്ചു നിൽക്കുന്നു എന്ന ടൊവിനോയുടെ തോന്നൽ സിനിമയുടെ ഭാവിയെ ബാധിച്ചിട്ടുണ്ട്. സിനിമയിൽ […]

1 min read

”ഞാൻ ലൂസിഫറിനേക്കാൾ പവർഫുൾ ആയിരിക്കോ എമ്പുരാനിൽ എന്ന് നിങ്ങളാണ് പറയേണ്ടത്”; ടൊവിനോ തോമസ്

ഏറെക്കാലമായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ കൂട്ടുക്കെട്ടിലൊരുങ്ങുന്ന ‘എമ്പുരാൻ’. തന്റെ ആദ്യ സംവിധാനം സംരംഭം തന്നെ വൻ ഹിറ്റായതിന്റെ പൃഥ്വിരാജ് എന്ന നവാഗത സംവിധായകനും ലൂസിഫറിന് ശേഷം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. മോഹൻലാൽ എന്ന താരത്തെയും ഒരു പരിധി വരെ മോഹൻലാൽ എന്ന നടനെയും പരമാവധി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരുന്നു എമ്പുരാൻ. അതിന് ശേഷം പൃഥ്വിരാജ് എമ്പുരാൻ പ്രഖ്യാപിച്ചപ്പോൾ ഇതേ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സ്റ്റീഫൻ നെടുമ്പള്ളി ആരായിരുന്നെന്നും എങ്ങനെയാണ് സ്റ്റീഫൻ അബ്രാം ഖുറേഷി ആയതെന്നുമാണ് എമ്പുരാൻ […]

1 min read

”പല തവണ അബോർഷൻ ചെയ്തു, ഞാനെന്താ പൂച്ചയാണോ?”; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ഭാവനയുടെ പ്രസ്താവന

മലയാള സിനിമാ ചരിത്രത്തിൽ ഒരു പ്രധാന സ്ഥാനം നടി ഭാവനയ്ക്ക് എക്കാലത്തും ഉണ്ടാകും. ഭാവന സ്വീകരിച്ച ശക്തമായ നിലപാട് തന്നെയാണ് അതിന് കാരണം. ഒരുപാടൊരുപാട് സംഭവ വികാസങ്ങൾക്ക് ശേഷം ഒരു നീണ്ട ഇടവേളയെടുത്ത് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. നടിയുടെ തിരിച്ചുവരവ് മലയാളികൾ ഒന്നടങ്കം ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഇപ്പോൾ ഭാവനയുടെ മറ്റൊരു മലയാള സിനിമ കൂടി റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. തിയേറ്ററിൽ എത്താൻ പോകുന്ന ‘നടികർ’ എന്ന ചിത്രത്തിന്റെ പ്രമോഷൻ അഭിമുഖങ്ങളിലെ […]

1 min read

ഒന്നാമത് ടൊവിനോ ചിത്രം, രണ്ടാമത് പുലിമുരു​കൻ; മമ്മൂട്ടിക്ക് സ്ഥാനമില്ലാതെ ആദ്യ പത്ത്

മലയാള സിനിമകളുടെ കയ്യെത്താ ദൂരത്തായിരുന്നു ഒരു കാലത്ത് കോടി ക്ലബ്ബുകൾ. എന്നാലിപ്പോൾ സീൻ ആകെ മാറിയിരിക്കുകയാണ്. 2024 പിറന്നതോടെ മലയാള സിനിമയുടെ നല്ല കാലം ആരംഭിച്ചിരിക്കുന്നു. മലയാള സിനിമ ഓരോ ദിവസം കഴിയുന്തോറും പ്രേക്ഷകരെയും ഇതര ഇന്റസ്ട്രികളെയും അമ്പരപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് മോളിവുഡിന് ഏറെ വിദൂരമായിരുന്ന കോടി ക്ലബ്ബുകൾ മലയാള സിനിമയ്ക്ക് ഇന്ന് പുഷ്പം പോലെയാണ്. ബോക്സ് ഓഫീസിൽ മാത്രമല്ല കണ്ടന്റിലും മേക്കിങ്ങിലും മോളിവുഡ് പിന്നിലോട്ടില്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. മലയാള സിനിമ സുവർണ കാലഘട്ടം ആഘോഷിക്കുന്നതിനിടെ […]

1 min read

”ജീവിതത്തിൽ ആദ്യം കണ്ട സിനിമാതാരം ഭീമൻ രഘുവാണ്, അദ്ദേഹത്തിന് അതൊന്നും ഓർമ്മയുണ്ടാകില്ല”; ടൊവിനോ തോമസ്

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നടികർ. ടൊവിനോ തോമസും ഭാവനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയ്ലർ ഇന്ന് റിലീസ് ചെയ്തിരുന്നു. ഹണീ ബീ, ഹായ് ഐയാം ടോണി, ഡ്രൈവിങ് ലൈസൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കൂടിയാണ് ‘നടികർ’. ടൊവിനോയ്ക്കും ഭാവനയ്ക്കും പുറമെ സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ടൊവിനോ അവതരിപ്പിക്കുന്ന ഡേവിഡ് പടിക്കൽ എന്ന സൂപ്പർ സ്റ്റാറിന്റെ സിനിമാ […]

1 min read

ഐഎംഡിബി ലിസ്റ്റിൽ നാലാം സ്ഥാനം കരസ്ഥമാക്കി ‘നടികർ’; മെയ് മൂന്നിന് തിയറ്ററുകളില്‍

ടൊവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികര്‍. ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍താരം ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. താരജീവിതത്തിൻ്റെ വർണശബളമായ കാഴ്ചകള്‍ക്കൊപ്പം അതിൻ്റെ പിന്നണിയിലെ കാണാക്കാഴ്ചകളുമായാണ് ചിത്രം എത്തുന്നത്. മെയ് 3 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ചിത്രം ഇപ്പോഴിതാ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റിൽ നാലാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ചിത്രമിപ്പോൾ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിൻ്റെ കളർഫുൾ ട്രെയിലർ […]