Suresh gopi
സുരേഷ് ഗോപി ഭരത് ചന്ദ്രന്‍ ഐപിഎസ് ആയി വീണ്ടും എത്തുമോ? ; സൂചന നല്‍കി ഷാജി കൈലാസ്
ഓർമ്മയുണ്ടോ ഈ മുഖം ..? ഒരു കാലത്ത് ഈ ചോദ്യം കേട്ട് തീയേറ്ററിൽ കയ്യടിക്കാത്ത മലയാളികൾ ചുരുക്കമാണ്. മലയാളികളുടെ പൊലീസ് വേഷം എന്ന സങ്കല്പത്തിന് തന്നെ ഉദാഹരണമായി മാറുകയായിരുന്നു സുരേഷ് ഗോപിയുടെ ഭരത്ചന്ദ്രൻ ഐ.പി.എസ് എന്ന കഥാപാത്രം. തീപ്പൊരി ഡയലോഗുകളും മാസ് സീനുകളും കോർത്തിണക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണർ സിനിമ ഇന്നും മലയാളികളുടെ പ്രിയ സിനിമകളിൽ ഒന്നാണ്. 1994ലാണ് ഡയലോഗുകളുടെ തമ്പുരാൻ രഞ്ജി പണിക്കരുടെ തിരക്കഥയിൽ മലയാളത്തിന്റെ മാസ്റ്രർഷോട്ട് ആക്ഷൻ സംവിധായകൻ ഷാജി കൈലാസും, […]
‘SG 251 സിനിമയെ തകർക്കാനും മുളയിലേ നുള്ളാനും പലരും ശ്രമിക്കുന്നു ‘ ; സംവിധായകന്റെ വെളിപ്പെടുത്തൽ
മലയാള സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരുകാലത്ത് മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടിരുന്ന നടനാണ് അദ്ദേഹം. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ സുരേഷ് ഗോപി മലയാളികൾക്ക് സമ്മാനിച്ചത് ഒട്ടനവധി കഥാപാത്രങ്ങളാണ്. ആക്ഷനും കോമഡിയും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച നടൻ അഭിനയപ്രാധാന്യമുള്ള ക്യാരക്ടർ വേഷങ്ങളിലൂടെയും കയ്യടി നേടി. നിരവധി പുതിയ ചിത്രങ്ങളുമായാണ് ഇപ്പോൾ താരത്തിന്റെ വരവ്. ഇതിൽ സുരേഷ് ഗോപി നായകനായി പ്രഖ്യാപിച്ച ചിത്രമായി പ്രേക്ഷകര്‍ കാത്തിരിക്കുന്നതായിരുന്നു എസ്‍ജി 251 […]
സുരേഷ് ഗോപി – ബിജു മേനോൻ ചിത്രം ‘ഗരുഡൻ’ : ട്രയ്ലർ പുറത്ത്
സുരേഷ് ഗോപി, ബിജു മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഗരുഡന്‍. ലീഗൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രമാണ് ഗരുഡൻ . ചിത്രത്തിൽ കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായാണ് സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജുമേനോൻ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രയ്ലർ പുറത്തുവിട്ടിരിക്കുകയാണ്. ത്രില്ലർ മൂഡിലാണ് ട്രയ്ലർ എത്തിയിരിക്കുന്നത്. എന്തായാലും ബിജു മേനോനും സുരേഷ് ഗോപിയുടെയും മികച്ച ഒരു തിരിച്ചു വരവായിരിക്കും ഈ ചിത്രം. ഒരിടവേളയ്ക്കു ശേഷമാണ് […]
‘ജെഎസ്കെ’യിലെ സംഘട്ടനരംഗം പൂര്‍ത്തിയാക്കി സുരേഷ് ഗോപി
മലയാള സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം മലയാളത്തിൽ ആഘോഷിക്കപ്പെട്ട നടൻ എന്ന് പറയാൻ സാധിക്കുന്ന താരം കൂടിയാണ് സുരേഷ് ഗോപി . ആക്ഷൻ, മാസ് സിനിമകളിൽ തിളങ്ങുന്ന സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങൾക്ക് പ്രത്യേക ആരാധക വൃന്ദം തന്നെയുണ്ടന്ന് പറയാം. സിനിമകളിൽ ഉയർച്ചയും താഴ്ചയും ഒരുപോലെ സുരേഷ് ഗോപിക്ക് വന്നിട്ടുണ്ട്. ഒരു കാലത്തെ നടനെ നായക നിരയിൽ മലയാളത്തിൽ പ്രേക്ഷകർക്ക് കാണാൻ കഴിയാഞ്ഞ സമയവും ഉണ്ടായിരുന്നു. ഏറെക്കാലം സിനിമയിൽ നിന്ന് […]
സുരേഷ് ഗോപി ചിത്രം ഒറ്റകൊമ്പന്‍ എന്ന് തുടങ്ങും… ? ചര്‍ച്ചകള്‍ കനക്കുന്നു
മലയാള സിനിമയില്‍ സൂപ്പര്‍ താര പദവി സ്വന്തമാക്കിയിട്ടുള്ള നടനാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടിരുന്ന നടനാണ് അദ്ദേഹം. ആക്ഷന്‍, മാസ് സിനിമകളില്‍ തിളങ്ങുന്ന സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങള്‍ക്ക് പ്രത്യേക ആരാധക വൃന്ദം തന്നെയുണ്ട്. സിനിമകളില്‍ ഉയര്‍ച്ചയും താഴ്ചയും ഒരുപോലെ സുരേഷ് ഗോപിക്ക് വന്നിട്ടുണ്ട്. ഒരു കാലത്തെ നടനെ നായക നിരയില്‍ മലയാളത്തില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയാഞ്ഞ സമയവും ഉണ്ടായിരുന്നു. ഏറെക്കാലം സിനിമയില്‍ നിന്ന് വിട്ട് നിന്ന സുരേഷ് ഗോപി […]
‘സുരേഷ് ഗോപിക്ക് വേണ്ടി പ്രത്യേകം ചെയ്ത കിരീടമായിരുന്ന ഗുരു എന്ന ചിത്രത്തിലേത്’; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് നടന്‍ സുരേഷ് ഗോപി. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി തിളങ്ങി നില്‍ക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. അദ്ദേഹത്തിന്റെ അവസാനമിറങ്ങിയ പാപ്പന്‍, മേ ഹൂം മൂസ, തുടങ്ങിയ ചിത്രങ്ങള്‍ വിജയിച്ചിരുന്നു. നടന്റെ പുതിയ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരു നടനെന്നതിന് ഉപരി രാഷ്ട്രീയക്കാരനായും സാമൂഹികപ്രവര്‍ത്തകനായും മലയാളികളുടെ ഇഷ്ടം നേടിയിട്ടുള്ള ആളാണ് സുരേഷ് ഗോപി. അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പലതും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴി്താ ഗുരു എന്ന ചിത്രത്തിലെ സുരേഷ് ഗോപിയുടെ […]
“6 കിലോ ഭാരം വരുന്ന കിരീടം എടുത്ത് വെച്ച് ഒരു തലക്കനവുമില്ലാതെ അദ്ദേഹം അഭിനയിച്ചു” വൈറലായി സിനിമ പ്രേമിയുടെ കുറിപ്പ്
മലയാള സിനിമയിലെ താരരാജാക്കമാരാണ് മോഹൻലാലും, സുരേഷ് ഗോപിയും. ഇരുവരും ഒരുമിച്ച് അഭിനയിച്ചതും അല്ലാതെയും നിരവധി ചലച്ചിത്രങ്ങളാണ് മലയാള സിനിമ പ്രേമികൾ ഏറ്റെടുത്തിട്ടുള്ളത്. അത്തരം ഒരു ചലച്ചിത്രമായിരുന്നു രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഗുരു. മോഹൻലാൽ, സുരേഷ് ഗോപി, മധുപാൽ, നെടുമുടി വേണു, സിത്താര, കാവേരി, ശ്രീലക്ഷ്മി എന്നിവർ തകർത്ത് അഭിനയിച്ച സിനിമയും കൂടിയായിരുന്നു ഗുരു. ചലച്ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നത് മോഹൻലാൽ ആയിരുന്നു. സിനിമയിൽ സുരേഷ് ഗോപി കൈകാര്യം ചെയ്തത് രാജാവിന്റെ കഥാപാത്രമാണ്. ഇപ്പോൾ ഇതാ സമൂഹ […]
‘ലാല്‍കൃഷ്ണ വിരാടിയാര്‍” വീണ്ടും വരുന്നു; പുതിയ അപ്‌ഡേറ്റ് പുറത്ത്
സുരേഷ് ഗോപി തകര്‍ത്തഭിനയിച്ച ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗം വരുന്നു. കഴിഞ്ഞ കുറച്ച് നമാളുകള്‍ക്ക് മുന്നേ സോഷ്യല്‍ മീഡിയയിലൂടെയാണ് ഷാജി കൈലാസ് ഈ വിവരം സിനിമാപ്രേമികളുമായി പങ്കുവച്ചിരുന്നു. പ്രഖ്യാപനം തൊട്ട് വലിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ഷാജി കൈലാസ്. സിനിമയുടെ ആദ്യ പകുതിയുടെ തിരക്കഥ പൂര്‍ത്തിയായെന്ന് ഷാജി കൈലാസ് അറിയിച്ചു. കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടന്നത്. ‘എല്‍ കെ’ എന്ന […]
‘തന്റെ ഒരു സിനിമയില്‍ സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബും ഫ്രീയായി അഭിനയിച്ചു’; ദിനേശ് പണിക്കര്‍
ചലച്ചിത്ര- സീരിയല്‍ അഭിനേതാവ്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് ദിനേശ് പണിക്കര്‍. അദ്ദേഹം ഏകദേശം ഇരുപത്തിയഞ്ചോളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതില്‍ 1989ല്‍ തിയേറ്ററില്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായ കിരീടം നിര്‍മ്മിച്ചത് ദിനേശ് പണിക്കരാണ്. പിന്നീട് രോഹിത് ഫിലംസ് എന്ന സ്വന്തം ബാനറില്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും വിസ്മയ ഫിലംസിന്റെ ബാനറില്‍ ചിത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ചിരിക്കുടുക്ക, കളിവീട്, രജപുത്രന്‍, ചെപ്പ് കിലുക്കണ ചങ്ങാതി എന്നിവ അദ്ദേഹം നിര്‍മ്മിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. കൂടാതെ, ദിനേശ് പണിക്കര്‍ ടെലിവിഷന്‍ സീരിയല്‍ […]
‘എനിക്ക് കണ്ണൂര്‍ തരൂ മത്സരിക്കാന്‍ തയ്യാറാണ്’; സുരേഷ് ഗോപി
മലയാളത്തിന്റെ ആക്ഷന്‍ കിംഗ് ആയ സുരേഷ് ഗോപി മലയാളികള്‍ക്ക് എന്നും പ്രിയങ്കരനാണ്. മികച്ച നടനെക്കാള്‍ ഉപരി അദ്ദേഹം ഒരു നല്ല മനസ്സിന്റെ ഉടമയാണ്. എല്ലാവരേയും ആകര്‍ഷിച്ചതും അദ്ദേഹത്തിന്റെ ആ സ്വഭാവം തന്നെയാണ്. എത്ര ഉന്നതിയിലെത്തിയാലും എന്നും സുരേഷ് ഗോപി ഒരുപോലെയായിരുന്നു. ആരോടും യാതൊരു വിരോധവും കാണിക്കാത്ത പ്രകൃതമാണ് അദ്ദേഹത്തിന്റേത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഒരു പ്രസംഗമാണ് വൈറലാകുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറാണെന്ന് തുറന്നു പറയുകയാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തൃശൂരില്‍ […]