‘എനിക്ക് കണ്ണൂര്‍ തരൂ മത്സരിക്കാന്‍ തയ്യാറാണ്’; സുരേഷ് ഗോപി
1 min read

‘എനിക്ക് കണ്ണൂര്‍ തരൂ മത്സരിക്കാന്‍ തയ്യാറാണ്’; സുരേഷ് ഗോപി

മലയാളത്തിന്റെ ആക്ഷന്‍ കിംഗ് ആയ സുരേഷ് ഗോപി മലയാളികള്‍ക്ക് എന്നും പ്രിയങ്കരനാണ്. മികച്ച നടനെക്കാള്‍ ഉപരി അദ്ദേഹം ഒരു നല്ല മനസ്സിന്റെ ഉടമയാണ്. എല്ലാവരേയും ആകര്‍ഷിച്ചതും അദ്ദേഹത്തിന്റെ ആ സ്വഭാവം തന്നെയാണ്. എത്ര ഉന്നതിയിലെത്തിയാലും എന്നും സുരേഷ് ഗോപി ഒരുപോലെയായിരുന്നു. ആരോടും യാതൊരു വിരോധവും കാണിക്കാത്ത പ്രകൃതമാണ് അദ്ദേഹത്തിന്റേത്.

Kerala: Actor-Turned-Politician Suresh Gopi Lands In 'Vishu Kaineettam' Controversy

ഇപ്പോള്‍ അദ്ദേഹത്തിന്റെ ഒരു പ്രസംഗമാണ് വൈറലാകുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറാണെന്ന് തുറന്നു പറയുകയാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തൃശൂരില്‍ ബിജെപിയുടെ പൊതുയോഗത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. താന്‍ മത്സരിക്കുന്ന കാര്യത്തില്‍ രണ്ടു നേതാക്കന്മാര്‍ മാത്രമാണ് തീരുമാനമെടുക്കേണ്ടത്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. അങ്ങനെ മത്സരിക്കുകയാണെങ്കില്‍ തൃശൂര്‍ അല്ലെങ്കില്‍ കണ്ണൂര്‍ നല്‍കണമെന്ന് സുരേഷ് ഗോപി പറഞ്ഞു.

Suresh Gopi claims his speech on 'destruction of non-believers' was edited out of context | The News Minute

‘തൃശൂര് എനിക്ക് വേണം. ഈ തൃശൂര്‍ എനിക്ക് തരണം. ഏത് ഗോവിന്ദന്‍ വന്നാലും. തൃശൂര്‍ ഞാന്‍ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു. തൃശൂര്‍ക്കാരെ നിങ്ങളെനിക്ക് തരണം. തൃശൂര് മാത്രമല്ല കണ്ണൂരും വേണമെങ്കില്‍ മത്സരിക്കും. ഇരട്ട ചങ്കുണ്ടായത് ‘ലേല’ത്തിലാണ്. അതിനുശേഷം വന്ന ചില ഓട്ട ചങ്കുകളാണ് ഇരട്ടചങ്കുകളായത്. ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും മനസ്സിലാക്കിക്കോ. കേരളം ഞാന്‍ എടുത്തിരിക്കും. ഒരു സംശയവും വേണ്ട. സുരേഷ് ഗോപി തുറന്നു പറഞ്ഞു.

Suresh Gopi says he ready to contest in thrissur or kannur nbu

സുരേഷ് ഗോപിയുടെ വാക്കുകള്‍…

ഈ തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം. ഈ തൃശൂര്‍ ഞാനിങ്ങോട്ട് എടുക്കുവാ. ഏത് ഗോവിന്ദന്‍ വന്നാലും. ഗോവിന്ദാ, തൃശൂര്‍ ഇനി ഞാന്‍ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു. തൃശൂര്‍ക്കാരേ നിങ്ങള്‍ എനിക്ക് തരണം. നിങ്ങള്‍ തന്നാല്‍ ഞാന്‍ എടുക്കും. ഈ വാക്കുകള്‍ ഉപയോഗിക്കുന്നത് തന്നെ, കൂലിക്ക് എഴുതുന്നതിന് വേണ്ടി കോടികണക്കിന് രൂപ നല്‍കി സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള അന്തംകമ്മികള്‍, ചൊറിയന്‍ മാക്രികൂട്ടങ്ങള്‍ക്ക് വേണ്ടി. വരൂ ട്രോള്‍ ചെയ്യൂ. കേരളം എടുക്കുമെന്ന് മോദി പറഞ്ഞാല്‍ ഏത് ഗോവിന്ദന്‍ വന്നാലും എടുത്തിരിക്കും. കണ്ണൂര്‍, അമിത്ഷായോട് അപേക്ഷിക്കുന്നു. ജയമല്ല പ്രധാനം അവരുടെ അടിത്തറയിളക്കണം, അത്രയ്ക്ക് നിങ്ങള്‍ കേരള ജനതയെ ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്തു. കണ്ണൂര്‍ തരൂ എനിക്ക്. ഞാന്‍ തയ്യാറാണ്.”