24 Dec, 2024
1 min read

മലയാള സിനിമാ ചരിത്രത്തിൽ ഇതാദ്യം …!!! 200 കോടി ക്ലബിൽ ഇടം നേടി മഞ്ഞുമ്മൽ ബോയ്സ്

മലയാളത്തില്‍ നിന്ന് ഒരു സിനിമ ആദ്യമായി ആ ചരിത്ര നേട്ടത്തില്‍ എത്തിയിരിക്കുന്നു. മഞ്ഞുമ്മല്‍ ബോയ്‍സാണ് ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ ഇടംനേടി ചരിത്രം സൃഷ്‍ടിച്ചിരിക്കുന്നത്. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായി മാറിയ ചിത്രം ഇനിയും ബോക്സ് ഓഫീസില്‍ വൻ കുതിപ്പ് തുടരുമെന്നാണ് കരുതുന്നതും. സംവിധായകൻ ചിദംബരം ജാനേമൻ സിനിമയ്‍ക്ക് ശേഷം മഞ്ഞുമ്മല്‍ ബോയ്‍സുമായി എത്തി പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് എന്നാണ് രാജ്യമൊട്ടാകെയുള്ള അഭിപ്രായങ്ങള്‍. ശ്വാസമടക്കി കാണേണ്ട ഒരു വേറിട്ട സിനിമാ കാഴ്‍ചയായിട്ടാണ് മഞ്ഞുമ്മല്‍ ബോയ്‍സ് പ്രേക്ഷകരുടെ മുന്നിലേക്ക് ചിദംബരം എത്തിച്ചിരിക്കുന്നത്. […]

1 min read

മഞ്ഞുമ്മല്‍ ബോയ്സ് ഒടിടിയിലേക്ക് ; എപ്പോൾ എവിടെ ?

മലയാള സിനിമ അതിന്‍റെ വൈവിധ്യം കൊണ്ടും ഉള്ളടക്കത്തിന്‍റെ നിലവാരം കൊണ്ടും മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ച സൃഷ്ടിച്ച മാസമാണ് കടന്നുപോകുന്നത്. ജനപ്രീതി നേടിയ ഒരു നിര ശ്രദ്ധേയ ചിത്രങ്ങളുടെ തുടര്‍ച്ചയായാണ് യുവനിര ഒന്നിച്ച മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം വന്നത്. ആദ്യദിനം മുതല്‍ തിയറ്ററുകളില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ് ചിത്രം. യഥാര്‍ത്ഥ സംഭവത്തെ അധികരിച്ച് സംവിധായകന്‍ ചിദംബരം ഒരുക്കിയ ചിത്രം മലയാളത്തിലെ അടുത്ത നൂറുകോടി ചിത്രമാകും എന്ന രീതിയിലാണ് ബോക്സോഫീസില്‍ കുതിക്കുന്നത്. കൊടെക്കനാലിലെ ഗുണകേവില്‍ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച […]

1 min read

ഒറ്റദിനം ആറ് കോടിക്ക് മേൽ കളക്ഷൻ എടുത്ത് ‘മഞ്ഞുമ്മൽ ബോയ്സ്’

മഞ്ഞുമ്മല്‍ ബോയ്സ് ചിത്രം ബോക്സോഫീസില്‍ വന്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. 2006 ല്‍ എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടേക്കനാലിലേക്ക് ടൂറുപോയ 11 അംഗ സംഘത്തിനുണ്ടായ അനുഭവമാണ് മഞ്ഞുമ്മല്‍ ബോയ്സിന്‍റെ ഇതിവൃത്തം. യുവതാരനിരയെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. സൂപ്പര്‍താര സാന്നിധ്യമില്ലാതെയെത്തി ചിത്രം നേടിയ പ്രീ റിലീസ് ബുക്കിംഗ് തന്നെ അമ്പരപ്പിക്കുന്നതായിരുന്നു. ആദ്യ ഷോകള്‍ക്കിപ്പുറം എണ്ണം പറഞ്ഞ ചിത്രമെന്ന് അഭിപ്രായം വന്നതോടെ ആദ്യദിനം തന്നെ നിരവധി മിഡ്‍നൈറ്റ് സ്പെഷല്‍ ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യ […]

1 min read

ഭ്രമയു​ഗത്തെ കടത്തി വെട്ടി മഞ്ഞുമ്മൽ ബോയ്സ്: ഓപ്പണിങ്ങ് ദിനത്തിൽ ​ഗംഭീര കളക്ഷൻ

ബോക്സ് ഓഫിസുകളിൽ ഞെട്ടിക്കുന്ന നേട്ടവുമായി മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി റിലീസുകളിൽ ഓപ്പണിങ്ങ് ഡേ തന്നെ ഏറ്റവും കൂടുതൽ ബോക്‌സ് ഓഫീസ് കളക്ഷൻ നേടുന്ന ചിത്രമായി മാറുകയാണ് ഈ ചിത്രം. ചിത്രത്തിന് ഗംഭീര ഓപ്പണിംഗ് ദിന കളക്ഷൻ ആണ് ചിത്രം തിയേറ്ററുകളിൽ നിന്നും ലഭിച്ചിരിക്കുന്നത്. ഒ.ടി.ടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം 5.5 കോടി രൂപയാണ് മഞ്ഞുമ്മൽ ബോയ്‌സ് ആദ്യ ദിനം തിയേറ്ററിൽ നിന്നും നേടിയത്. ഇത് വമ്പിച്ച വിജയമായി വേണം കണക്കാക്കാൻ. ഇതോടെ സൂപ്പർ സ്റ്റാറുകൾ ഒന്നുമില്ലാതെ മലയാള […]

1 min read

ഗുണ കേവിനേക്കാൾ ആഴമുള്ള സൗഹൃദങ്ങളുടെ കഥ! അവിസ്മരണീയ സിനിമാനുഭവം സമ്മാനിച്ച് ‘മഞ്ഞുമ്മൽ ബോയ്സ്’, റിവ്യൂ വായിക്കാം

ആഴങ്ങളെ പേടിയുണ്ടോ… അഗാധ ഗർത്തങ്ങളെ ഭയമുണ്ടോ… ഉറക്കത്തിൽ അഗാധമായ ആഴങ്ങളിലേക്ക് വീണുപോകുന്ന സ്വപ്നങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ. ഉയരമുള്ളൊരു മലയുടെ മുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ കാൽവിരലുകളിലൂടെ തലയിലേക്ക് കയറിവരുന്നൊരു തരിപ്പും മരവിപ്പും അനുഭവിച്ചിട്ടുണ്ടോ… ‘മഞ്ഞുമ്മൽ ബോയ്സ്’ തീർച്ചയായും അത്തരമൊരു അനുഭവം സമ്മാനിക്കും എന്ന് തീർച്ചയാണ്. 600 അടിയിലേറെ ആഴമുള്ള ഗുണ കേവിനേക്കാള്‍ ആഴമുള്ള സൗഹൃദങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരിക്കലെങ്കിലും കൂട്ടുകാരുമൊത്ത് ടൂർ പോകാത്തവരുണ്ടാകില്ല. ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് കുറച്ചുദിവസം സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ച് അർമാദിച്ച് ചിലവഴിക്കാനുള്ള […]

1 min read

മലയാള സിനിമയുടെ ‘സീന്‍ മാറുമോ’? മഞ്ഞുമ്മല്‍ ബോയ്‍സ്’ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

അനൗൺസ്മെന്റ് വന്നത് മുതൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ച സിനിമയാണ് ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’. ചിദംബരത്തിൻ്റെ ആദ്യ ചിത്രം ‘ജാൻ എ മൻ’ ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു. രണ്ടാമത്തെ ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. റിലീസിന് മുന്‍പ് ഒറ്റ ദിവസത്തെ അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം നേടിയത് ഒന്നര കോടിയ്ക്ക് അടുത്താണെന്ന് പറഞ്ഞാല്‍ ചിത്രം നേടിയ പ്രേക്ഷകശ്രദ്ധ എത്രയെന്ന് മനസിലാവും. ആദ്യ ഷോകള്‍ക്കിപ്പുറം ലഭിക്കുന്ന പ്രേക്ഷകാഭിപ്രായങ്ങളിലേക്കായിരുന്നു മലയാള സിനിമാ വ്യവസായത്തിന്‍റെ ശ്രദ്ധ മുഴുവനും. ഇപ്പോഴിതാ […]

1 min read

‘മഞ്ഞുമ്മൽ ബോയ്സ്’ തിയറ്ററിലേക്ക് ഇറങ്ങുന്നു, ട്രെയിലറിന് പിറകെ ബിഗ് അപ്ഡേറ്റ്

ജാന്‍ എ മന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധയും വലിയ വിജയവും നേടിയ സംവിധായകനാണ് ചിദംബരം. അതിനുശേഷം ഈ സംവിധായകന്‍റേതായി എത്തുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഫെബ്രുവരി 22 മുതലാകും ലോകമെമ്പാടുമുള്ള […]

1 min read

ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രത്തിന്റെ ടീസർ പുറത്ത്; ഭാസിയുടെ ​ഗെറ്റപ്പ് മാറിയോ എന്ന് പ്രേക്ഷകർ..!

ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ എന്നിവരെ നായകന്മാരാക്കി എഎം സിദ്ധിഖ് ഒരുക്കുന്ന എൽഎൽബി (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) ചിത്രത്തിന്റെ ടീസർ പുറത്ത്. യുവത്വത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്നതാണ് ചിത്രമെങ്കിലും ടീസറിൽ ചില ദുരൂഹതകളും നിഴലിച്ച് കാണാനുണ്ട്. രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി ആണ് സിനിമ നിർമ്മിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ ഇതുവരെ കണ്ട കഥാപാത്രങ്ങളിൽ നിന്നും അൽപം വേറിട്ട് നിൽക്കുന്ന വേഷമാണിതെന്നാണ് സോഷ്യൽ മീഡിയയിൽ പൊതുവെയുളള അഭിപ്രായം. സിബി, സൽമാൻ എന്ന രണ്ട് […]

1 min read

വാണി വിശ്വനാഥ് വീണ്ടും സിനിമയിലേക്ക് ; ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ

മെഡിക്കൽ ഫാമിലി ത്രില്ലർ ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആസാദി. ലിറ്റിൽ ക്രൂ ഫിലിംസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി, കോട്ടയം എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്. പത്തു വർഷത്തെ ഇടവേളക്കുശേഷം വാണി വിശ്വനാഥ് ഒരു മികച്ച കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ശ്രീനാഥ് ഭാസി, ലാൽ, സൈജു ക്കുറുപ്പ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കന്നു. രവീണാ രവിയാണ് നായിക. മാമന്നൻ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ […]

1 min read

ജനപ്രിയരാവാന്‍ ഇനിയും പരിശ്രമിക്കേണ്ടവര്‍…. ; ശ്രീനാഥ് ഭാസിയെക്കുറിച്ചും ഷെയ്ന്‍ നിഗത്തെക്കുറിച്ചും കുറിപ്പ്

യുവാക്കള്‍ക്കിടയിലും കുടുംബ പ്രേക്ഷകര്‍ക്ക് ഇടയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഷെയിന്‍ നിഗം. യുവതാരങ്ങളില്‍ പ്രധാനിയാണ് താരമിന്ന്. ബാലതാരമായാണ് ഷെയിനിന്റെ മലയാള സിനിമയിലേക്കുള്ള എന്‍ട്രി. 2010 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ താന്തോന്നി എന്ന ചിത്രത്തിലൂടെയാണ് ഷെയിന്‍ സിനിമയില്‍ എത്തുന്നത്. 2016 ല്‍ പുറത്തിറങ്ങിയ കിസമത്ത് എന്ന ചിത്രത്തിലൂടെ നായകനുമായി. പിന്നീടങ്ങോട്ട് നായകനായും സഹനായകനായും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. ഇതുപോലെ തന്നെ നിരവധി ആരാധകരുള്ള മറ്റൊരു താരമാണ് ശ്രീനാഥ് ഭാസി. മലയാളത്തില്‍ നായകനായും സഹനടനായും നെഗറ്റീവ് റോളുകളിലും എല്ലാം തിളങ്ങിയ […]