വാണി വിശ്വനാഥ് വീണ്ടും സിനിമയിലേക്ക് ; ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ
1 min read

വാണി വിശ്വനാഥ് വീണ്ടും സിനിമയിലേക്ക് ; ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ

മെഡിക്കൽ ഫാമിലി ത്രില്ലർ ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആസാദി. ലിറ്റിൽ ക്രൂ ഫിലിംസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി, കോട്ടയം എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്. പത്തു വർഷത്തെ ഇടവേളക്കുശേഷം വാണി വിശ്വനാഥ് ഒരു മികച്ച കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ശ്രീനാഥ് ഭാസി, ലാൽ, സൈജു ക്കുറുപ്പ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കന്നു. രവീണാ രവിയാണ് നായിക. മാമന്നൻ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ് ഈ ചിത്രത്തിലെ നായിക. പ്രമുഖ ഡബ്ബിങ് താരം ശ്രീജ രവിയുടെ മകളാണ് രവീണ. ശ്രീനാഥിന്റെ അൻപതാമത്തെ ചിത്രം കൂടിയാണിത്.

കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകൻ സാ​ഗറാണ് ത്രില്ലർ ഗണത്തിലുള്ള തിരക്കഥ രചിച്ചിരിക്കുന്നത്. സുപ്രധാനമായ ഒരു പൊലീസ് കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

 

ലാൽ, സൈജു കുറുപ്പ്, ടി.ജി. രവി, രാജേഷ് ശർമ്മ, ബോബൻ സാമുവൽ, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആൻ്റണി ഏലൂർ, അബിൻ ബിനോ എന്നിവരും ചിത്രത്തിലുണ്ട്. ഗാനങ്ങൾ – ഹരി നാരായണൻ, സംഗീതം -വരുൺ ഉണ്ണി, ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി, എഡിറ്റിങ് – നൗഫൽ അബ്ദുള്ള, കലാസംവിധാനം -സഹസ് ബാല, കോസ്റ്റ്യൂം ഡിസൈൻ – വിപിൻദാസ്, മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ശരത് സത്യ, അസോസിയേറ്റ് ഡയറക്ടേർസ് – അഖിൽ കഴക്കൂട്ടം, വിഷ്ണു, വിവേക് വിനോദ്, പ്രൊജക്റ്റ് ഡിസൈൻ – സ്റ്റീഫൻ വല്യാറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – പി.സി. വർഗീസ്, സുജിത് അയണിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ -ആൻ്റണി ഏലൂർ, പി.ആർ.ഒ -പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംങ് – ബി.സി. ക്രിയേറ്റീവ്സ്, ഫോട്ടോ – ഷിജിൻ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.