22 Dec, 2024
1 min read

സിജു വിൽസൺ ചിത്രം പുഷ്പക വിമാനം ടീസർ പുറത്ത്

രാജ്‌കുമാർ സേതുപതി അവതരിപ്പിക്കുന്ന റയോണാ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല നിർമിച്ച് നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ‘പുഷ്പകവിമാനം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സിജു വിൽസൻ, നമൃത (വേല ഫെയിം) ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഉല്ലാസ് കൃഷ്ണയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകരായ ബി. ഉണ്ണികൃഷ്ണൻ, എം. പത്മകുമാർ, അമൽ നീരദ്, ദിലീഷ് പോത്തൻ, ജൂഡ് ആന്തണി ജോസഫ്, വിപിൻ ദാസ്, അൽത്താഫ് […]

1 min read

കേരള വിഷന്‍ അവാര്‍ഡ് വിതരണം നടന്നു ; മികച്ച നടൻ ഉണ്ണി മുകുന്ദൻ ; മികച്ച സംവിധായകന്‍ വിനയന്‍

കേരള വിഷന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ഫിലിം അവാര്‍ഡ് വിതരണവും മെഗാ ഷോയും കൊച്ചി സിയാല്‍ കണ്‍െവന്‍ഷന്‍ സെന്ററില്‍ നടന്നു. കേരള വിഷന്റെ സാരഥികള്‍ പതിനഞ്ച് ദീപങ്ങള്‍ കൊളുത്തിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ സി.ഒ.എ. സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ് അധ്യക്ഷത വഹിച്ചു. മികച്ച സിനിമയായി തെരഞ്ഞെടുത്തത് പത്തൊമ്പതാം നൂറ്റാണ്ട് ആണ്. ചിത്രത്തിന്റെ സംവിധായകന്‍ വിനയന്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. മികച്ച നടനുള്ള അവാര്‍ഡ് സിജു വില്‍സണും[പത്തൊമ്പതാം നൂറ്റാണ്ട്] ഉണ്ണി മുകുന്ദനും[മേപ്പടിയാന്‍] പങ്കുെവച്ചു. മികച്ച […]

1 min read

“അച്ഛന്‍ സിഐടിയു ചുമട്ടു തൊഴിലാളിയായിരുന്നു.. ജനിച്ചു വളര്‍ന്നത് സാധാരണ കുടുംബത്തില്‍” : സിജു വിത്സന്‍

പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം മലയാള സിനിമയില്‍ കൂടുതല്‍ പേരെടുക്കുകയാണ് നടന്‍ സിജു വിത്സന്‍. സിനിമ തിയേറ്ററില്‍ എത്തിയതോടെ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് സിജു വില്‍സണ്‍ അവതരിപ്പിച്ചത്. നോട്ടത്തിലും ഭാവത്തിലും രൂപത്തിലുമൊക്ക സിജു വില്‍സണ്‍ ചങ്കുറപ്പുള്ള, നേതൃഭാവമുള്ള വേലായുധ പണിക്കരായിരിക്കുന്നു. അതുപോലെ, ആക്ഷന്‍ രംഗങ്ങളില്‍ സിജു വില്‍സണ്‍ എന്ന നായകന്‍ ഒരുപടി മുന്നിട്ടു നിന്നിരുന്നു. സംവിധായകന്‍ വിനയന്റെ ബ്രഹ്മാണ്ഡ ചിത്രമെന്ന വിശേഷണത്തോടെയായിരുന്നു ‘പത്തൊമ്പതാം നൂറ്റാണ്ട്’ റിലീസിന് […]

1 min read

ഓണത്തിന് പോരടിക്കാൻ സീനിയർ താരങ്ങൾ മുതൽ ന്യൂജൻ താരങ്ങൾ വരെ . ഓണം റിലിസുകൾ ഇതാ

മലയാളത്തിൽ ഓണം റീലീസിന് കാത്തിരിക്കുന്നത് പ്രതീക്ഷയുണർത്തുന്ന ചിത്രങ്ങളാണ് സിനിയർ താരം ബിജു മേനോൻ നായകനാവുന്ന ഒരു തെക്കൻ തല്ലു കേസ് അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ പ്രിഥ്യരാജും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ഒന്നിക്കുന്ന ഗോൾഡ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ബേസിൽ ജോസഫ് നായകനായെത്തുന്ന പാൽത്തു ജാൻവർ . വ്യത്യസ്തങ്ങളായ വിജയ ചിത്രങ്ങളുടെ സംവിധായകൻ വിനയന്റെ സംവിധാനത്തിൽ ഗോകുലം മൂവീസിന്റെ ബാനറിൽ സിജു വിൽസൺ നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് എന്നീ വമ്പൻ സിനിമകളാണ് ഓണത്തിന് […]

1 min read

“മലയാളത്തിൽ നെപ്പോട്ടിസം കൂടിവരുന്നു എന്നതിനോട് തനിയ്ക്ക് യോജിക്കാൻ കഴിയില്ല” : നിലപാട് വ്യക്തമാക്കി സിജു വിത്സൺ

മലയാളികൾക്കും, പ്രത്യേകിച്ച് യുവാക്കൾക്കും ഒരുപോലെ പ്രിയപ്പെട്ട സംവിധയകന്മാരിൽ ഒരാളാണ് വിനീത് ശ്രീനിവാസൻ.  2010 – ല്‍ പുതുമുഖ താരങ്ങളെ അണിനിരത്തി വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്.  ഈ സിനിമയിലൂടെ പ്രേക്ഷകർക്ക് മുൻപിലെത്തിയ താരമാണ് സിജു വില്‍സണ്‍.  അതേസമയം അല്‍ഫോണ്‍സ് പുത്രൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നേരത്തിലെ ജോണ്‍ എന്ന കഥാപാത്രത്തിലൂടെയാണ് സിജു വില്‍സണെ ആളുകൾ കൂടുതലായി ശ്രദ്ധിക്കുവാൻ തുടങ്ങുന്നത്.  പിന്നീട് അങ്ങോട്ട് നിരവധി കഥാപാത്രങ്ങളിലൂടെ സിജു വിത്സൺ മലയാളത്തില്‍ സ്ഥാനം പിടിക്കുകയായിരുന്നു. […]

1 min read

‘വരയൻ’ തന്നെ ഏറെ ആകർഷിച്ച ചിത്രം : ‘ഫാദർ എബി കപ്പൂച്ചിൻ’ ഒരു ആട്ടിൻ കുട്ടിയാണെന്ന് സിജു വിൽസൺ

സിജു വിത്സനെ നായകനാക്കി നവാഗതനായ  ജിജോ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് വരയന്‍. ഡാനി കപ്പൂച്ചിനാണ് ചിത്രത്തിൻ്റെ  തിരക്കഥ,സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത്. സത്യം സിനിമാസിൻ്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എജിയാണ് ചിത്രം നിര്‍മ്മിച്ചത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയിലെ മുഖ്യ കഥാപാത്രമായ ഫാദർ എബി കപ്പൂച്ചിനെയാണ് സിജു വിൽസൺ അവതരിപ്പിച്ചിരിക്കുന്നത്. മെയ് – 20 നാണ്  ചിത്രം റിലീസ് ചെയ്യുക. വരയനിലെ തൻ്റെ കഥാപാത്രത്തെക്കുറിച്ചും, ആ വേഷം തന്നെ തേടിയെത്തിയതിനെക്കുറിച്ചും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിജു വില്‍സണ്‍. […]