“അച്ഛന്‍ സിഐടിയു ചുമട്ടു തൊഴിലാളിയായിരുന്നു.. ജനിച്ചു വളര്‍ന്നത് സാധാരണ കുടുംബത്തില്‍” : സിജു വിത്സന്‍
1 min read

“അച്ഛന്‍ സിഐടിയു ചുമട്ടു തൊഴിലാളിയായിരുന്നു.. ജനിച്ചു വളര്‍ന്നത് സാധാരണ കുടുംബത്തില്‍” : സിജു വിത്സന്‍

പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം മലയാള സിനിമയില്‍ കൂടുതല്‍ പേരെടുക്കുകയാണ് നടന്‍ സിജു വിത്സന്‍. സിനിമ തിയേറ്ററില്‍ എത്തിയതോടെ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് സിജു വില്‍സണ്‍ അവതരിപ്പിച്ചത്. നോട്ടത്തിലും ഭാവത്തിലും രൂപത്തിലുമൊക്ക സിജു വില്‍സണ്‍ ചങ്കുറപ്പുള്ള, നേതൃഭാവമുള്ള വേലായുധ പണിക്കരായിരിക്കുന്നു. അതുപോലെ, ആക്ഷന്‍ രംഗങ്ങളില്‍ സിജു വില്‍സണ്‍ എന്ന നായകന്‍ ഒരുപടി മുന്നിട്ടു നിന്നിരുന്നു. സംവിധായകന്‍ വിനയന്റെ ബ്രഹ്മാണ്ഡ ചിത്രമെന്ന വിശേഷണത്തോടെയായിരുന്നു ‘പത്തൊമ്പതാം നൂറ്റാണ്ട്’ റിലീസിന് മുന്നേ പ്രചാരണങ്ങളില്‍ നിറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ വരവിനായി കേരളം മുഴുവന്‍ കാത്തിരിക്കുകയായിരുന്നു.

 

അതുപോലെ, വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് സിജു വില്‍സന്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനായി മാറിയത്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്ടസ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് സിജു വില്‍സന്റെ അരങ്ങേറ്റം. കൂടാതെ, അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നേരം, പ്രേമം എന്നീ ചിത്രങ്ങളില്‍ സിജു വില്‍സന്‍ ഏറെ ശ്രദ്ധേയനായി. പിന്നീട് ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹാപ്പി വെഡിങ് എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് സിജുവാണ്.

ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചും പുതിയ സിനിമയെക്കുറിച്ചുമൊക്കെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് സിജു വില്‍സന്‍. തന്റെ അച്ഛന്‍ വിത്സന്‍ ആലുവയില്‍ ചുമട്ടുതൊഴിലാളിയായിരുന്നെന്നും, പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ 2001 ല്‍ അച്ഛന്‍ മരിച്ചെന്നും ,സിജു പറയുന്നു. ചെറുപ്പത്തില്‍ അച്ഛന്റെകൂടെ ആക്ഷന്‍ സിനിമകള്‍ കണ്ട ഓര്‍മകളും സിജു പങ്കുവെക്കുന്നുണ്ട്. ”ബ്രൂസ്ലി, ജാക്കിച്ചാന്‍, അര്‍ണോള്‍ഡ് എന്നിവരുടെയൊക്കെയാണ് താന്‍ അച്ഛന്റെ കൂടെയിരുന്നു കണ്ട സിനിമകള്‍ സിജു കൂട്ടിച്ചര്‍ത്തു. അതുപോലെ തന്റെ വീട്ടില്‍ ടിവി ഇല്ലാത്തപ്പോള്‍ അടുത്ത വീട്ടില്‍ പോയി ടിവി കണ്ടതും അവിടെ നിന്ന് തന്നെ ഇറക്കി വിട്ടതും സിജു ഓര്‍ത്തെടുത്തു. എന്നിട്ടും താന്‍ പുറത്തു നിന്ന് ജനല്‍ അരികില്‍ കൂടി ടിവി കാണുമായിരുന്നു സിജു പറഞ്ഞു.