21 Dec, 2024
1 min read

ഇന്ത്യൻ സിനിമയില്‍ മറ്റൊരു നാഴിക്കക്കല്ലുമായി നടൻ മോഹൻലാല്‍..!! ‘ദേവദൂതൻ’ ആ ചരിത്ര നേട്ടത്തിലേക്ക്

ഒരു കാലത്ത് പരാജയം നേരിട്ട സിനിമയായിരുന്നു ദേവദൂതൻ. എന്നാല്‍ വീണ്ടുമെത്തിയപ്പോള്‍ ചരിത്രം തിരുത്തിയ സിനിമയായിരിക്കുകയാണ് ദേവദൂതൻ. റീ റീലിസ് ചെയ്‍തിട്ട് അമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. റീ റിലീസായിട്ട് ദേവദൂതൻ ആറാം ആഴ്‍ച പിന്നിടുമ്പോഴും കേരളത്തിനകത്തും പുറത്തുമായി മുപ്പതോളം തിയറ്ററുകളിലായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. മറ് ഭാഷകളിലെയടക്കം റി റീലീസ് കളക്ഷൻ കണക്കുകള്‍ മറികടന്നിട്ടുമുണ്ട് ദേവദൂതനെന്നതാണ് പ്രത്യേകത. സംവിധാനം സിബി മലയില്‍ നിര്‍വഹിച്ചപ്പോള്‍ തിരക്കഥ എഴുതിയത് രഘുനാഥ് പലേരിയാണ്. ഛായാഗ്രാഹണം സന്തോഷ് തുണ്ടിയിലാണ്. സംഗീതം വിദ്യാ സാഗര്‍ നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ […]

1 min read

“വിശാൽ കൃഷ്ണമൂർത്തിയുടെ മുഖത്തു വരുന്ന ഭാവങ്ങൾ, ലക്ഷത്തിലെന്നല്ല ശത കോടിയിൽ പോലും കാണില്ല ഇതുപോലൊരു ഐറ്റം”

തലമുറകൾ പലതും മാറിവന്നു. എന്നാലും മലയാളികളുടെ ആഘോഷമാണ് നടൻ മോഹൻലാൽ. കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയും മോഹൻലാൽ എന്ന നടവിസ്മയം തിരശ്ശീലയിൽ ആടിത്തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും മോഹൻലാൽ നിറഞ്ഞാടി. ഇനി വരാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. ഇപ്പോഴിതാ ഒരിക്കല്‍ പരാജയപ്പെട്ട ആ മോഹൻലാല്‍ ചിത്രം ദേവദൂതൻ വീണ്ടും എത്തിയപ്പോള്‍ ആവേശമുണ്ടാക്കിയിരിക്കുകയാണ്. കേരളത്തില്‍ […]

1 min read

ബിഗ് സ്ക്രീനില്‍ വീണ്ടും ആ ക്ലാസിക് പ്രകടനം…!! ‘ദേവദൂതന്‍’ റീ റിലീസ് ട്രെയ്‍ലര്‍

മോഹന്‍ലാലിന്റെ കരിയറിലെ വേറിട്ട സിനിമയായിരുന്നു ദേവദൂതന്‍. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലേക്ക് എത്തിയപ്പോള്‍ കാര്യമായ വിജയം നേടാതെ പോയി. ചിത്രത്തിന് കഥയൊരുക്കിയത് നടനും എഴുത്തുകാരനുമായ രഘുനാഥ് പാലേരിയായിരുന്നു. എന്നാല്‍ പിന്നീട് സിനിമ കണ്ടവരൊക്കെ ഗംഭീര അഭിപ്രായം പറഞ്ഞതോടെ വര്‍ഷങ്ങള്‍ക്കിപ്പുറം റിറിലീസിനൊരുങ്ങുകയാണ് സിനിമ. 4കെ, ഡോള്‍ബി അറ്റ്മോസിലേക്ക് ശബ്ദവും ദൃശ്യവും പുതുക്കപ്പെട്ട ചിത്രത്തിന്‍റെ ട്രയ്‍ലര്‍ പുറത്തിറങ്ങി. മോഹന്‍ലാലും സിബി മലയിലുമടക്കം പങ്കെടുത്ത, കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ട്രെയ്‍ലര്‍ ലോഞ്ച് ചെയ്തത്. രഘുനാഥ് പലേരി തിരക്കഥയൊരുക്കിയ ചിത്രം […]

1 min read

”പോസ്റ്ററുകൾ കണ്ടപ്പോൾ ഭ്രമയു​ഗം വിജയിക്കുമെന്ന് ഉറപ്പില്ലായിരുന്നു”; ആളുകൾ സ്വീകരിക്കപ്പെടുമോ എന്ന് സംശയിച്ചെന്ന് സിബി മലയിൽ

മലയാളികൾക്ക് ഒരു പിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയിൽ. അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ റിപ്പീറ്റ് വാല്യു ഉള്ളതായിരുന്നു. തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോൽ, സമ്മർ ഇൻ ബത്ലഹേം തുടങ്ങിയ ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകർക്ക് കാണാൻ ഇഷ്ടമാണ്. ഫാസിലിന്റെയും പ്രിയദർശന്റെയും സഹസംവിധായകനായി പ്രവർത്തിച്ച സിബി മലയിലിന്റെ ആദ്യ സ്വതന്ത്ര സംവിധാന ചിത്രം 1985 ൽ പുറത്തിറങ്ങിയ ‘മുത്താരംകുന്ന് പി. ഒ’ ആണ്. ആസിഫ് അലി നായകനായെത്തിയ […]

1 min read

24 വര്‍ഷം മുന്നത്തെ ആ മോഹൻലാല്‍ ക്ലാസിക് പരീക്ഷണം വീണ്ടും തിയറ്ററുകളിലേക്ക്

മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ തിയറ്ററുകളിൽ പരാജയപ്പെട്ടിരുന്നെങ്കിലും പിന്നീട് നിരവധി ആരാധകരെ സൃഷ്ടിച്ച ചിത്രമാണ്. രഘുനാഥ് പലേരിയുടെ രചനയിലൊരുങ്ങിയ സിനിമ ഫാന്റസിയുടെയും മ്യൂസിക്കിന്റെ പശ്ചാത്തലത്തിൽ തീവ്രമായൊരു പ്രണയം പങ്കുവച്ച ചിത്രമായിരുന്നു. മോഹൻലാൽ നായകനായി സിബി മലയിലിൽ സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ സിനിമ ആയിരുന്നു ദേവദൂതൻ. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറായിരുന്നു നിർമ്മാണം. ചിത്രം 4K യിൽ ഒരുങ്ങുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സിനിമയുടെ ഡിജിറ്റൽ കളർ കറക്ഷൻ വർക്കുകളൊക്കെ […]

1 min read

”ഇപ്പോൾ മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുന്നത് മമ്മൂട്ടി”; സിബി മലയിൽ

മലയാളികൾക്ക് അഭിമാനിക്കാവുന്ന തരത്തിലുള്ള സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയിൽ. തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോൽ, സമ്മർ ഇൻ ബത്ലഹേം തുടങ്ങിയ മികച്ച സിനിമകളെല്ലാം സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ വർക്കുകൾ മലയാളികൾ അക്ഷരാർത്ഥത്തിൽ മിസ് ചെയ്യുന്നുണ്ട്. ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ചും മമ്മൂട്ടിയുടെ സിനിമകളുടെ തിരഞ്ഞെടുപ്പിനെ കുറിച്ചും സിബി മലയിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുന്നത് ഇപ്പോൾ മമ്മൂട്ടിയാണെന്നാണ് സിബി മലയിൽ […]

1 min read

ടെലിവിഷനിലും തിയേറ്ററിലും ഒരേ പോലെ ഹിറ്റ്; 2000ൽ ഇറങ്ങിയ ആ മോഹൻലാൽ ചിത്രം വീണ്ടും വരുന്നു

നേരത്തെ തിയേറ്ററുകളിൽ ഹിറ്റടിച്ച സിനിമകളുടെ റീ റിലീസ് കാലമാണിപ്പോൾ. തമിഴിലാണ് ഈ പ്രവണത കൂടുതലായി കണ്ടു വരുന്നത്. മലയാളത്തിൽ അങ്ങനെ മോഹൻലാലിന്റെ വിജയ ചിത്രം സ്‍ഫടികമാണ് പ്രധാനമായും വീണ്ടും റിലീസ് ചെയ്‍തത്. സ്ഫടികത്തിന്റെ റീ മാസ്റ്റർ ചെയ്ത പതിപ്പായിരുന്നു തിയേറ്ററുകളിലെത്തിയത്. ഇപ്പോൾ മോഹൻലാൽ ചിത്രമായ ദേവദൂതൻ വീണ്ടും റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ സംവിധായകൻ സിബി മലയിൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാരിവില്ലിൻ ഗോപുരങ്ങൾ എന്ന വരാനിരിക്കുന്ന സിനിമയുടെ പ്രമോഷനിടെയാണ് സിബി […]

1 min read

പുതിയ ഡയക്ടറെന്ന് തോന്നാത്ത രീതിയിലുള്ള മേക്കിംഗ്’; ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയെ പ്രശംസിച്ച് സിബി മലയിൽ

ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ തിയേറ്ററുകളിലെല്ലാം മികച്ച കളക്ഷനുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ കണ്ട ശേഷം ചിത്രത്തെ കുറിച്ച് സംവിധായകൻ സിബി മലയിൽ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ”നന്നായി ചെയ്തിട്ടുണ്ട്, നല്ല പടം. സിനിമയിൽ എല്ലാം നന്നായിട്ടുണ്ട്. റിയലിസ്റ്റിക്കായാണ് ചിത്രം എടുത്തിരിക്കുന്നത്. പുതിയ ഡയക്ടറെന്ന് തോന്നാത്ത രീതിയിലുള്ള മേക്കിംഗാണ്. നല്ല ഇന്‍ററസ്റ്റിംഗായി കണ്ടിരിക്കാവുന്ന പടമാണ്. പ്രേക്ഷകർ നല്ല രീതിയിൽ ചിത്രം ഏറ്റെടുത്തിട്ടുണ്ട്, തീർച്ചയായും തിയേറ്ററിൽ തന്നെ വന്ന് കാണേണ്ട സിനിമയാണ്”, സിബി മലയിൽ പറഞ്ഞിരിക്കുകയാണ്. […]

1 min read

”മോഹൻലാലിന്റെ അവാർഡ് ഷാരൂഖ് ഖാന് നൽകാൻ തീരുമാനിച്ചു”; ദേശീയ അവാർഡ് ജൂറിയെക്കുറിച്ച് വെളിപ്പെടുത്തി സിബി മലയിൽ

ദേശീയ ചലച്ചിത്ര അവാർഡ് നിർണ്ണയത്തിനിടയിലുണ്ടായ ചില സംഭവങ്ങൾ തുറന്ന് പറയുകയാണ് സംവിധായകൻ സിബി മലയിൽ. പി.ടി.കുഞ്ഞുമുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ‘പരദേശി’ എന്ന സിനിമ 2009 ലെ ദേശീയ ചലച്ചിത്ര അവാർഡ് നിർണയത്തിൽനിന്നു മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പി.ടി.കുഞ്ഞുമുഹമ്മദിന്റെ ജീവിതത്തെക്കുറിച്ച് ‘പി.ടി കലയും കാലവും’ എന്ന പേരിൽ സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാംസ്കാരിക മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിനയത്തിനു മോഹൻലാൽ, സംവിധാനത്തിനു പി.ടി.കുഞ്ഞുമുഹമ്മദ്, ഗാനരചനയ്ക്കു റഫീക്ക് അഹമ്മദ്, ഗാനാലാപനത്തിനു സുജാത എന്നിങ്ങനെ പുരസ്കാരങ്ങൾ ലഭിക്കാമായിരുന്നിട്ടും […]

1 min read

”സുജാതയുടെ ദേശീയ അവാർഡ് അട്ടിമറിച്ചു, നൽകിയത് ശ്രേയ ഘോഷാലിന്”; ഉത്തരേന്ത്യക്കാരോട് മത്സരിച്ച് മലയാളികൾ അവാർഡ് നേടുന്നത് വലിയ സംഭവമെന്ന് സിബി മലയിൽ

വർഷങ്ങൾക്ക് മുൻപ് സുജാതയ്ക്ക് ലഭിക്കേണ്ടിയിരുന്ന ദേശീയ അവാർഡ് ജൂറി ഇടപെടൽ മൂലം ശ്രേയ ഘോഷാലിന് നൽകിയെന്ന് വെളിപ്പെടുത്തി സംവിധായകൻ സിബി മലയിൽ. ‘പരദേശി’ സിനിമയിലെ ‘തട്ടം പിടിച്ചു വലിക്കല്ലേ…’ എന്ന ഗാനത്തിനായിരുന്നു ഗായിക സുജാതയ്ക്ക് ദേശീയ അവാർഡ് നൽകാൻ ജൂറി തീരുമാനിച്ചത്. എന്നാൽ ബാഹ്യഇടപെടലിലൂടെ വിധിനിർണയം അട്ടിമറിച്ചെന്ന് സിബി മലയിൽ വെളിപ്പെടുത്തി. സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന്റെ സംഭാവനകൾ മുൻനിർത്തി സുഹൃത്തുകൾ സംഘടിപ്പിച്ച ‘പി.ടി. കലയും കാലവും’ എന്ന പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഛായാ​ഗ്രാഹകൻ സണ്ണി ജോസഫും ഞാനുമാണ് […]