22 Dec, 2024
1 min read

മണിച്ചിത്രത്താഴ് ഫോര്‍ കെ പതിപ്പ് ; തമിഴകത്തു നിന്നും പ്രശംസാപ്രവാഹം

മലയാളികൾക്ക് മറക്കാൻ പറ്റാത്ത സിനിമയാണ് മണിച്ചിത്രത്താഴ്. സിനിമാ ലോകത്തെ ചരിത്രത്തിൽ ഇടം പിടിച്ച ഈ ക്ലാസിക് സിനിമയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. ഫാസിൽ സംവിധാനം ചെയ്ത് ഇന്ത്യയിലെ വിവിധ ഭാഷകളിൽ വലിയ വിജയം നേടിയ ക്ലാസിക്ക് ചിത്രത്തിൻ്റെ ഫോർകെ പതിപ്പിന് തമിഴ് സിനിമാലോകത്ത് വലിയ പ്രശംസയാണ് ലഭിച്ചിരിക്കുന്നത്. പുതിയ പതിപ്പിൻ്റെ പ്രീമിയർ ഷോ ജൂലൈ ഇരുപത്തിയൊമ്പതിന് ചെന്നൈയിൽ നടത്തിയിരുന്നു. തമിഴ് സിനിമയിലെ പ്രമുഖ വ്യക്തികൾ കാണാൻ എത്തുകയും ചെയ്തിരുന്നു. ഷോ കണ്ടതിനു ശേഷം മികച്ച അഭിപ്രായമാണ് ചലച്ചിത്ര […]

1 min read

“മണിച്ചിത്രത്താഴിൽ ഗംഗയെ ഡമ്മിയാക്കി സണ്ണി ചികിത്സിച്ചത് ശ്രീദേവിയെ ആയിക്കൂടെ?” ; വൈറലായി പ്രേക്ഷകൻ്റെ സംശയം

ഇന്നും കാലാനുവർത്തിയായി നിൽക്കുന്ന ഒരുപാട് സിനിമകൾ മലയാളത്തിൽ ഉണ്ട്. അക്കൂട്ടത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഫാസിലിന്റെ സംവിധാനത്തിൽ സുരേഷ് ​ഗോപി, മോഹൻലാൽ, ശോഭന എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം വീണ്ടും തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്. കുറിപ്പിൻ്റെ പൂർണരൂപം   എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമാണ്.. വീണ്ടും പോസ്റ്റ്‌ ചെയുന്നു എന്ന് മാത്രം… മണിച്ചിത്രതാഴ് എന്ന സിനിമയിൽ ഗംഗയുടെ അപരവ്യക്തിത്വം ആയിട്ട് നാഗവല്ലിയെ നമ്മൾ മനസിലാക്കുമ്പോൾ, […]

1 min read

31 വർഷങ്ങൾക്ക് ശേഷം വീണ്ടും വരുന്നു…!!! മണിച്ചിത്രത്താഴ് റീ റിലീസ് തീയതി പ്രഖ്യാപിച്ച് ശോഭന

സിനിമാ മേഖലയെ സംബന്ധിച്ച് റീ റിലീസ് എന്നത് ഇന്ന് ഒരു ആശ്ചര്യം അല്ലാതെയായിരിക്കുന്നു. സമീപകാലത്ത് തമിഴ് സിനിമയില്‍ നിന്നാണ് ഏറ്റവുമധികം റീ റിലീസുകള്‍ സംഭവിച്ചിരിക്കുന്നത്. മലയാളത്തിലെ എടുത്തു പറയാവുന്ന ഒരു റീ റിലീസ് സ്ഫടികത്തിന്‍റേത് ആയിരുന്നു. ചിത്രം നന്നായി സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. മലയാളത്തില്‍ നിന്ന് രണ്ട് ശ്രദ്ധേയ ചിത്രങ്ങളാണ് റീ റിലീസിന് ഒരുങ്ങുന്നത്. അത് രണ്ടും മോഹന്‍ലാല്‍ നായകനാവുന്ന ചിത്രങ്ങളാണ് എന്നതാണ് ശ്രദ്ധേയം. സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതനും ഫാസിലിന്‍റെ മണിച്ചിത്രത്താഴുമാണ് ആ ചിത്രങ്ങള്‍. ഇതില്‍ […]

1 min read

സാധാരണക്കാരനായി മോഹൻലാല്‍ ; എല്‍ 360ന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോ ശ്രദ്ധയാകര്‍ഷിക്കുന്നു

മോഹൻലാല്‍ നായകനായി വേഷമിടുന്നതില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360 എന്ന് വിശേഷണപ്പേരുള്ള ചിത്രത്തിന്റെ പ്രമേയം പുറത്തുവിട്ടിട്ടില്ല. തികച്ചും സാധാരണക്കാരനായ ഒരു കഥാപാത്രമാണ് ചിത്രത്തില്‍ മോഹൻലാലിന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എല്‍ 360ന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോയാണ് മോഹൻലാലിന്റേതായി പ്രചരിക്കുന്നത്. മോഹൻലാലിനൊപ്പം യുവനിരയില്‍ ചര്‍ച്ചയായ സംഗീത സംവിധായകൻ ജേക്സ് ബിജോയിയാണുള്ളത്. എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് […]

1 min read

കൽക്കിയിൽ അന്ന ബെന്നും ശോഭനയും; ആവേശത്തോടെ മലയാളി പ്രേക്ഷകർ

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘കൽക്കി 2898 എഡി’യുടെ ട്രെയ്​ലർ പുറത്തുവന്നതോടുകൂടി വലിയ പ്രതീക്ഷയിലാണ് മലയാളി പ്രേക്ഷകർ ഉൾപ്പെടെ ചിത്രത്തെ നോക്കികാണുന്നത്. ഇന്ത്യയിലെ ആദ്യത്തെ ആനിമേഷൻ സീരീസ് എന്നും ഈ ചിത്രത്തിന് അവകാശപ്പെടാം. എപിക് സയൻസ് ഫിക്ഷൻ ഡിസ്ടോപ്പിയൻ ഗണത്തിൽ പെടുന്ന കൽക്കിയിൽ നായകൻ പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, ദിഷ പഠാനി തുടങ്ങി വലിയ താരനിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിൽ നിന്നും അന്ന ബെൻ, […]

1 min read

“വാക്കുകൾക്കതീതമായ വിസ്മയം ആണ് തേന്മാവിൻ കൊമ്പത്ത്…”

മുദ്ദുഗൗ ചോദിച്ച കാർത്തുമ്പിയേയും അത് തേടിപ്പോയ മാണിക്യനേയും പ്രേക്ഷകർക്ക് അത്രവേഗം മറക്കാൻ കഴിയില്ല. കാർത്തുമ്പിയും തമ്പുരാൻ ചേട്ടനും അപ്പുകാളയുമെല്ലാം പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ട് 30 വർഷം പിന്നിട്ടു കഴിഞ്ഞു. ചില ചിത്രങ്ങൾ കാലത്തിനൊപ്പം സഞ്ചരിക്കും. അത്തരത്തിൽ തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റിയ ചിത്രമായിരുന്നു പ്രിയദർശൻ സംവിധാനം ചെയ്ത തേന്മാവിൻ കൊമ്പത്ത്. 1994 മെയ് 13നായിരുന്നു മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ഹിറ്റ് ചിത്രം പുറത്തിറങ്ങിയിരുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായി മാറിയ സിനിമ കൂടിയായിരുന്നു തേന്മാവിന്‍ കൊമ്പത്ത്. ഒരു […]

1 min read

“മോഹൻലാൽ-ശോഭന താര ജോഡിയുടെ അത്രമാത്രം മമ്മൂട്ടി-ശോഭന കോംബോ പലപ്പോഴും ആഘോഷിക്കപ്പെട്ടിട്ടില്ല”

സിനിമാ പ്രേക്ഷകർ ശോഭനയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായകനായി പലപ്പോഴും ആഘോഷിച്ചത് മോഹൻലാലിനെയാണ്. അത്രമാത്രം ഹിറ്റ് സിനിമകൾ ഇവരൊരുമിച്ചപ്പോൾ പിറന്നിട്ടുണ്ട്. തേൻമാവിൻ കൊമ്പത്ത്, മിന്നാരം, മണിച്ചിത്രത്താഴ്, പവിത്രം തുടങ്ങിയ നിരവധി സിനിമകൾ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാം. മോഹൻലാലിനൊപ്പം മമ്മൂട്ടിയുടെ കൂടെയും അനേകം സിനിമകളിൽ ശോഭന അഭിനയിച്ചിട്ടുണ്ട്. അറുപതോളം സിനിമകളിലാണ് മമ്മൂട്ടിയും ശോഭനയും ഒരുമിച്ച് അഭിനയിച്ചത്. എന്നാൽ മോഹൻലാൽ-ശോഭന താര ജോഡിയുടെ അത്രമാത്രം മമ്മൂട്ടി-ശോഭന കോംബോ പലപ്പോഴും ആഘോഷിക്കപ്പെട്ടിട്ടില്ല. ഇപ്പോൾ അത്തരത്തിൽ ഒരു കുറിപ്പാണ് വൈറലാവുന്നത്. “മോഹൻലാൽ ശോഭന […]

1 min read

”മോഹൻലാൽ രാജ്യത്തിന് അഭിമാനം, മണിച്ചിത്രത്താഴ് അൻപത് തവണയാണ് കണ്ടത്”; സെൽവരാഘവൻ

മലയാളത്തിലെ ഏറ്റവുമധികം റിപ്പീറ്റ് വാല്യു ഉള്ള ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്ന സിനിമയാണ് മണിച്ചിത്രത്താഴ്. ഇന്നും ടിവിയിൽ മണിച്ചിത്രത്താഴ് എന്ന ക്ലാസിക് ചിത്രം ടെലികാസ്റ്റ് ചെയ്യുമ്പോൾ കണ്ണിമ ചിമ്മാതെ കണ്ടിരിക്കുന്നവരാണ് ഓരോ മലയാളിയും. എന്നാൽ മലയാളികൾ മാത്രമല്ല തമിഴകത്തും മണിച്ചിത്രത്താഴിന് ആരാധകർ ഉണ്ടെന്നതിന് തെളിവിപ്പോൾ പുറത്തു വന്നിരിക്കുകയാണ്. തമിഴ് സംവിധായകൻ സെൽവരാഘവൻ ആണ് സിനിമയെ പുകഴ്ത്തി എത്തിയിരിക്കുന്നത്. മണിച്ചിത്രത്താഴ് ഒരൻപത് തവണയെങ്കിലും താൻ കണ്ടിട്ടുണ്ടെന്നും മോഹൻലാൽ രാജ്യത്തിന് അഭിമാനമാണെന്നും സെൽവരാഘവൻ കുറിച്ചു. തന്റെ ട്വിറ്റർ(എക്സ്)പേജിലൂടെ ആയിരുന്നു സംവിധായകൻ പ്രശംസ. […]

1 min read

സാധാരണക്കാരിൽ സാധാരണക്കാരനായി ലാലേട്ടൻ; തരുൺ മൂർത്തി ചിത്രത്തിലെ ലുക്ക് കാണാം..

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിലിറങ്ങുന്ന പുതിയ ചിത്രമാണ് എൽ 360. ഒരു സാധാരണക്കാരനായിട്ടാണ് നായകൻ മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ട്. ഈ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള മോഹൻലാലിന്റെ ഒരു വേറിട്ട ഫോട്ടോയാണ് ചർച്ചയാകുന്നത്. ചിത്രീകരണ സ്ഥലത്തു നിന്നുള്ള ഒരു ഫോട്ടോയാണ് മോഹൻലാലിന്റേതായി പ്രചരിക്കുന്നത്. എൽ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് തരുൺ മൂർത്തി നേരത്തെ വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോൾ ആവേശഭരിതനായെന്നാണ് മോഹൻലാൽ പറഞ്ഞത് എന്നും തരുൺ മൂർത്തി വെളിപ്പെടുത്തി. എൽ […]

1 min read

ക്യമറയ്ക്ക് മുന്നില്‍ വീണ്ടും ആ മാജിക് കൂട്ട്; കൈ കൊടുത്ത് ലാല്‍, ശോഭന

മലയാള സിനിമയ്ക്ക് വർഷങ്ങൾ എത്ര പിന്നിട്ടാലും മറക്കാൻ പറ്റാത്ത നടിയാണ് ശോഭന. നിരവധി സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ ശോഭന ചെയ്തു. മണിച്ചിത്രത്താഴ് എന്ന സിനിമയിലൂടെയാണ് ശോഭനയെ ഇന്നും പ്രേക്ഷകർ ഓർക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ സിനിമയാണ് മണിച്ചിത്രത്താഴ്. നിരവധി നായകൻമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ശോഭനയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായകൻ മോഹൻലാലാണ്. തേന്മാവിൻ കൊമ്പത്ത്, പവിത്രം, മിന്നാരം തുടങ്ങിയ സിനിമകളിൽ മോഹൻലാൽ-ശോഭന താര ജോഡി ശ്രദ്ധിക്കപ്പെട്ടു. ഇരുവരുടെയും ഓൺസ്ക്രീൻ കെമിസ്ട്രി ഒരുകാലത്തുണ്ടാക്കിയ തരം​ഗം ചെറുതല്ല. ഇപ്പോഴിതാ […]