prithviraj sukumaran
‘ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന പേര് ഇന്ന് ഒരു ബ്രാന്‍ഡ് ആയി മാറി കഴിഞ്ഞു’; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാള സിനിമയില്‍ തുടരെ ഹിറ്റുകള്‍ സൃഷ്ടിക്കുകയാണ് പൃഥിരാജ്-ലിസ്റ്റിന്‍ സ്റ്റീഫന്‍ കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന സിനിമകള്‍. ജനഗണമന, കടുവ എന്നീ രണ്ട് സിനിമകളുടെ വിജയവും ഇതിന് ഉദാഹരണമാണ്. അതിനാല്‍ തന്നെ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്ന നിര്‍മാണ കമ്പനിയും പൃഥിരാജിന്റെ പൃഥിരാജ് പ്രൊഡക്ഷന്‍സും തമ്മിലുള്ള കൂട്ടുകെട്ടില്‍ സിനിമാ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണിപ്പോഴുള്ളത്. ട്രാഫിക്കിലൂടെയായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫനെന്ന പേര് മലയാളികള്‍ക്ക് പരിചിതമായത്. കെട്ട്യോളാണ് മാലാഖ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചത് അദ്ദേഹമാണ്. പൃഥ്വിരാജും കുടുംബവുമായി അടുത്ത സൗഹൃദമാണ് ലിസ്റ്റിനുള്ളത്. […]
ഡബിള്‍ മോഹനനായി പൃഥ്വിരാജ് ; ‘വിലായത്ത് ബുദ്ധ’ മേക്കിംഗ് വീഡിയോ
നടന്‍ പൃഥ്വിരാജിന് വലിയ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ജയന്‍ നമ്പ്യാരാണ് ചിത്രത്തിന്റെ സംവിധായകന്‍. ജി ആര്‍ ഇന്ദുഗോപന്‍, രാജേഷ് പിന്നാടന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പൃഥ്വിരാജ് ‘ഡബിള്‍ മോഹനന്‍’ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ ഇതിനോടകം […]
25 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം ‘കാപ്പ’ ; റിപ്പോര്‍ട്ടുകള്‍ പുറത്ത്
കൊവിഡ് കാലത്തിനു ശേഷം മലയാളത്തില്‍ ഒന്നിലേറെ ചിത്രങ്ങള്‍ സാമ്പത്തികമായി വിജയിപ്പിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമന, ഷാജി കൈലാസിന്റെ കടുവ എന്നിവ ആയിരുന്നു ആ വിജയ ചിത്രങ്ങള്‍. ഇപ്പോഴിതാ ഈ ലിസ്റ്റിലേക്ക് മികച്ച പ്രേക്ഷകശ്രദ്ധ നേടി കാപ്പയും എത്തുകയാണ്. ഡിസംബര്‍ 22-നാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥിരാജ് ചിത്രം കാപ്പ റിലീസ് ചെയ്തത്. ഒരിടവേളയ്ക്കു ശേഷം പൃഥ്വിരാജ് നായകനായ കടുവയിലൂടെ തിരിച്ചുവരവാണ് ഷാജികൈലാസ് നടത്തിയത്. പൃഥ്വിക്കൊപ്പം വീണ്ടുമൊന്നിക്കുന്നു എന്നതായിരുന്നു […]
“ഇത്ര ഗംഭീരമായ ഒരു ക്ലൈമാക്സ് ഇന്നേവരെ ഒരു മലയാള പടത്തിലുമുണ്ടായിട്ടില്ല” : കാപ്പ കണ്ട പ്രേക്ഷകന്റെ റിവ്യൂ
2007ലെ ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവെന്‍ഷന്‍ ആക്റ്റാണ് കാപ്പ എന്ന പേരിൽ അറിയപ്പെടുന്നത്. അങ്ങനെയൊരു പേരിൽ റിലീസിന് വന്ന ഷാജി കൈലാസ് – പൃഥ്വിരാജ് കുമാരൻ ചലച്ചിത്രം കാപ്പയും പ്രമേയമാക്കുന്നത് ഗുണ്ടായിസവും കോട്ടേഷനും ഗ്യാംഗ് വാറുകളുമാണ്. കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് സിനിമയാണ് കാപ്പ. സാധാരണ മുംബൈ, കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളെ ഹൈലൈറ്റ് ചെയ്തു വരാറുള്ള കൊട്ടേഷന്‍ സിനിമകള്ളിൽ നിന്ന് വ്യത്യസ്തമായി ഈ സിനിമ തിരുവനന്തപുരത്തെ ഒരുപറ്റം ഗുണ്ടകളുടെ കുടിപ്പകയുടെയും രക്ത ചൊരിച്ചിലിന്റെയും […]
തീയറ്ററിൽ പ്രതീക്ഷ തെറ്റിച്ചു എങ്കിലും സാമ്പത്തീകമായി നേട്ടം തന്നെ – ഗോൾഡിന്റെ കളക്ഷനെ കുറിച്ച് പ്രിഥ്വിരാജ്
റിലീസിനു മുൻപ് തന്നെ മലയാളം സിനിമ ആരാധകർക്കിടയിൽ വലിയ ഹൈപ്പ് സൃഷ്ടിച്ച ചിത്രമായിരുന്നു ഗോൾഡ്. അൽഫോൻസ് പുത്രൻ , പ്രഥ്വിരാജ്, നയൻതാര എന്നീ മുൻനിര താരങ്ങളുടെ സംഗമവും ചിത്രത്തിനു വലിയ പ്രേക്ഷകശ്രദ്ധ നേടി കൊടുത്തിരുന്നു. നേരം, പ്രേമം എന്നീ അൽഫോൺസ് പുത്രൻ ഹിറ്റുകൾക്ക് ശേഷം, ഏഴു വർഷത്തിന്റെ ഇടവേള പിന്നിട്ട് അദ്ദേഹം തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരന്നു ഗോൾഡ്. നവംബറിൽ റിലീസ് നിശ്ചയിച്ച സിനിമയുടെ റിലീസ് പിന്നീട് പല തവണ പുതുക്കി പ്രഖ്യാപിച്ചിരുന്നു. ഊഹാപോഹങ്ങക്ക് […]
കാത്തിരിപ്പിനൊടുവില്‍ പൃഥ്വിരാജ് – അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം ഗോള്‍ഡിന്റെ റിലീസ് പ്രഖ്യാപിച്ചു
മലയാളി സിനിമാപ്രേമികളില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രങ്ങളില്‍ ഒന്നാണ് ഗോള്‍ഡ്. പ്രേമം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനു ശേഷം അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ചിത്രം എന്നതാണ് ഗോള്‍ഡ് ചിത്രത്തിന് ഇത്രയും ആകാംഷ പ്രേക്ഷകരില്‍ നല്‍കുന്നത്. പൃഥ്വിരാജും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് മറ്റൊരു ആകര്‍ഷണം. ഓണം റിലീസ് ആയി എത്തേണ്ടിയിരുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാവത്തതിനാല്‍ അനിശ്ചിതമായി നീക്കിവെക്കുകയായിരുന്നു. അന്നുമുതല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്ഥിരമായി നേരിടുന്ന ചോദ്യമാണ് ഗോള്‍ഡിന്റെ റിലീസ് എന്നാണ് എന്നത്. ഇപ്പോഴിതാ […]
പൃഥ്വിരാജ് – ഷാജി കൈലാസ് ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘കാപ്പ’ ; റിലീസ് തിയതി പ്രഖ്യാപിച്ചു
ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ച ‘കടുവ’ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമാണ് കാപ്പ. ‘കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പ്രഖ്യാപനസമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രം ആയതുകൊണ്ട് തന്നെ ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്‌ഡേറ്റുകളെല്ലാം നിമിഷനേരംകൊണ്ട് വൈറലാവാറുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയത് പുറത്തുവിട്ടിരിക്കുകയാണ്. ക്രിസ്മസ് റിലീസ് ആയിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും റിലീസ് തീയതി അറിയിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രം എന്ന് കാണാനാവുമെന്ന കാര്യം അറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍. ഡിസംബര്‍ 22 […]
മൊത്തം 300 കോടി കഴിഞ്ഞ് കളക്ഷൻ.. കേരളത്തിൽ 50 കോടിയിലേക്ക്.. ; ഞെട്ടിച്ച് കാന്താരാ കളക്ഷൻ റിപ്പോർട്ട്
ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് നായകനായി തകർത്താടിയ കന്നഡ ചലച്ചിത്രത്തിന്റെ മലയാളം പതിപ്പ് ഒക്ടോബർ 21നാണ് കേരളത്തിലുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പൃഥ്വിരാജ് സുകുമാരൻ വിതരണ കമ്പനിയാണ് കേരളത്തിലേക്ക് ഡബ്ബ് ചെയ്ത റിലീസിന് എത്തിച്ചത്. ഇന്ത്യ മുഴുവൻ ഈ സിനിമ ചർച്ചയായ സാഹചര്യത്തിലാണ് മലയാളത്തിലേക്കും കാന്താര മൊഴിമാറ്റം ചെയ്യപ്പെട്ടത് ആഗോളതരത്തിൽ 300 കോടിയിലധികം കളക്ഷൻ നേടി മുന്നേറുന്ന ഈ ചലച്ചിത്രം കേരള ബോക്സ് ഓഫീസ് 50 കോടി കടക്കുമോ എന്നാണ് ആരാധകർ നോക്കുന്നത് കാരണം അത്രയ്ക്ക് […]
ഹിറ്റ് മേക്കര്‍ വൈശാഖ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജിന്റെ ‘ഖലിഫ’ ; ചിത്രീകരണം മാര്‍ച്ചില്‍, ആകാംഷയോടെ സിനിമാപ്രേമികള്‍
പോക്കിരി രാജക്ക് ശേഷം മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഖലീഫ. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത് പൃഥ്വിരാജിന്റെ ജന്മദിനത്തിലായിരുന്നു. ‘പ്രതികാരം സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടും’ എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ദുബായ് പശ്ചാത്തലം ആയിട്ടായിരിക്കും ബിഗ് ബജറ്റ് ക്യാന്‍വാസില്‍ ചിത്രം ഒരുങ്ങുന്നത്. ജിനു ഏബ്രഹാം ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു എബ്രഹാം ഇന്നോവേഷന്‍, യൂട്ട്ലി ഫിലിംസ്, സരിഗമ എന്നിവയുടെ ബാനറില്‍ ജിനു എബ്രഹാം, ഡോള്‍വിന്‍ […]
‘സൂപ്പര്‍ സ്റ്റാറുകള്‍ക്കിടയില്‍ പൃഥ്വിരാജ് എത്രനാള്‍ നിലനില്‍ക്കുമെന്ന് കണ്ടറിയാം.. നന്ദനം സിനിമ ഇന്നാണ് ഇറങ്ങിയതെങ്കില്‍’; കുറിപ്പ് ശ്രദ്ധേയം
2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത കൃഷ്ണഭക്തയായ ബാലാമണിയെന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ നന്ദനം മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത ചിത്രങ്ങളിലൊന്നാണ്. നന്ദനത്തിലൂടെയായിരുന്നു പൃഥ്വിരാജിന്റെ സിനിമ അരങ്ങേറ്റം. പത്തൊന്‍പതാം വയസ്സില്‍ കോളേജിലെ വേനല്‍ അവധിക്കാലത്ത് ഓസ്‌ട്രേലിയയില്‍ നിന്നും തിരുവന്തപുരത്തെ വീട്ടിലെത്തിയ പൃഥ്വിയുടെ ജീവിതം തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു നന്ദനം. അവധികാലത്തിന്റെ ബോറടി മാറ്റാന്‍ അമ്മ മല്ലികാ സുകുമാരന്‍ പറഞ്ഞിട്ടായിരുന്നു രഞ്ജിത്തിനെ കാണാന്‍ പോയതും നന്ദനം എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയില്‍ എത്തുന്നത്. അഭിനയിച്ച് നോക്കിയിട്ട് കോളേജിലേക്ക് തിരിച്ചുപോകുവാനുള്ള […]