”20 വര്‍ഷങ്ങളായി മലയാളം സിനിമയില്‍ നായക നടനായ പൃഥ്വിരാജില്‍ നിന്നും പ്രേക്ഷകന് കിട്ടേണ്ടത് ഇതല്ല”; കുറിപ്പ് വൈറലാവുന്നു
1 min read

”20 വര്‍ഷങ്ങളായി മലയാളം സിനിമയില്‍ നായക നടനായ പൃഥ്വിരാജില്‍ നിന്നും പ്രേക്ഷകന് കിട്ടേണ്ടത് ഇതല്ല”; കുറിപ്പ് വൈറലാവുന്നു

ലയാളത്തിലെ മിന്നും താരമാണ് പൃഥ്വിരാജ് ഇന്ന്. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന മലയാളത്തിലെ ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് നടന്‍. രഞ്ജിത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലൂടെ തന്റെ ഇരുപതാം വയസ്സിലാണ് പൃഥ്വിരാജ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 20 വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായി മാറിയിരിക്കുകയാണ് നടന്‍. ഗായകനായും സംവിധായകനായും നിര്‍മ്മാതാവായും അങ്ങനെ മലയാള സിനിമയില്‍ കൈവെക്കാത്തമോഖലകള്‍ ഇല്ലെന്ന് തന്നെ പറയാം. ലൂസിഫര്‍, ബ്രോ ഡാഡി തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തും ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവും വിതരണക്കാരനായും താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് എന്ന ചിത്രമാണ്. നയന്‍താരയായിരുന്നു ചിത്രത്തില്‍ നായികയായെത്തിയത്. ചിത്രത്തിന് മോശം റിവ്യൂവായിരുന്നു വന്നത്. ഇപ്പോഴിതാ താരത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ വന്ന കുറിപ്പാണ് വൈറലാവുന്നത്. പൃഥ്വിരാജിന്റെ അടുത്ത് നിന്നും പ്രേക്ഷകര്‍ക്ക് കിട്ടേണ്ടത് ഇതൊന്നുമല്ലെന്നാണ് കുറിപ്പില്‍ പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

ബ്രദേര്‍ഴ്‌സ് ഡേ. കോള്‍ഡ് കേസ്, ഡ്രൈവിംങ് ലൈസന്‍സ്, കുരുതി, ഭ്രമം, ബ്രോ ഡാഡി, ജനഗണമന, കടുവ, തീര്‍പ്പ്, ഗോള്‍ഡ്, കാപ്പ കഴിഞ്ഞ മൂന്നു നാലു വര്‍ഷത്തെ Filmography എടുത്താല്‍ അയ്യപ്പനും കോശിയും ഒഴിച്ച് മുകളില്‍ പറഞ്ഞ എല്ലാ പൃഥ്വിരാജ് ചിത്രങ്ങളും നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഗ്രാഫ് താഴുന്നതില്‍ പങ്ക് വഹിച്ച ചിത്രങ്ങള്‍ ആണ്.

ആവര്‍ത്തന വിരസമായ കോമഡി നമ്പറുകളും അങ്ങേരുടെ തന്നെ തനതായ so called ഇഹ് ഇഹ് സംഗതികളും സ്‌ക്രീനില്‍ മാസ്സ് കാണിക്കാന്‍ വേണ്ടി മാത്രം സന്ദര്‍ഭത്തിന് ആവശ്യം പോലും ഇല്ലാതെ കുത്തിക്കയറ്റിയ സൂപ്പര്‍സ്റ്റാര്‍ ഒറ്റയ്ക്ക് നിന്നുള്ള അടിയും കൊണ്ട് സമ്പന്നം ആണ് ഈ ചിത്രങ്ങള്‍.

ഓരോന്നും മാറിയും കേറിയും ഓരോ സിനിമയിലും ഉണ്ടാകും. സിനിമയുടെ പ്രൊമോഷന്‍ ബുദ്ധിപൂര്‍വം ചെയ്യുന്നതിനാല്‍ പലതും commercial success നേടുന്നുണ്ട്. പ്രൊമോഷന്‍ പരിപാടികളില്‍ thug പറയുന്നതും അവതാരകന്റെ വായ അടപ്പിക്കുന്ന മറുപടി കൊടുക്കുന്നതും Cool രാജു ഏട്ടന്‍ ആയി PR ഒക്കെ നന്നായി maintain ചെയ്യുന്നതും ഒക്കെ ഇതിന് സഹായിക്കുന്ന കാര്യങ്ങള്‍ ആണ്.

സിനിമയുടെ technical side നന്നാകുകയും, trailer നല്ല രീതിയില്‍ set ചെയ്യുകയും (mass scenes+sound modulation) wide release കൊടുക്കുകയും ചെയ്യുന്നതിനാല്‍ നല്ല opening കിട്ടുകയും ചെയ്യുന്നുണ്ട്. പക്ഷേ 20 വര്‍ഷങ്ങളായി മലയാളം സിനിമയില് നായക നടന്‍ ആയ ആളില്‍ നിന്നും പ്രേക്ഷകന് കിട്ടേണ്ടത് ഇതല്ല എന്നാണ് അഭിപ്രായം.