prithviraj sukumaran
“ഐ ഹേ,റ്റ് പ്രിഥ്വിരാജ്..”ഫേസ്ബുക്ക് ഉപയോഗിക്കാൻ അറിയും മുമ്പ് അംഗമായ ഗ്രൂപ്പാണത് ‘; കുറിപ്പ് വൈറൽ
അഭിനയത്തിലൂടെ മാത്രമല്ല കൃതമായ നിലപാടിലൂടെയും തുറന്ന് പറിച്ചലുകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ് സുകുമാരൻ.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മാത്രമല്ല മുൻപ് പല വിഷയങ്ങളിലും തൻ്റെ പ്രതികരണം വ്യക്തമാക്കിയിട്ടുണ്ട് താരം.അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നതുകൊണ്ട് അഹങ്കാരിയെന്നും ജാഡക്കാരനെന്നുമൊക്കെയുള്ള പഴികളും പൃഥ്വിരാജിന് കേൾക്കേണ്ടി വന്നിട്ടുണ്ട്.കുറ്റം ചെയ്തവൻ ആരായാലും ശിക്ഷിക്കപ്പെടണമെന്നും താര സംഘടനക്ക് പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും തുറന്ന് പറയാൻ അദ്ദേഹം മടി കാണിച്ചില്ല. ഇപോഴിതാ പൃഥ്വിരാജിനെ കുറിച്ച് ഫെയ്സ്ബുക്കിൽ വന്ന കുറിപ്പ് വായിക്കാം കുറിപ്പിൻ്റെ പൂർണരൂപം “ഐ ഹേ,റ്റ് പ്രിഥ്വിരാജ്..” ഫേസ്ബുക്ക് […]
‘അമ്മ’യ്ക്ക് വീഴ്ച സംഭവിച്ചു, ആരോപണ വിധേയര്‍ സ്ഥാനങ്ങളിൽ നിന്ന് മാറിനിൽക്കണം’ ; പൃഥ്വിരാജ്
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉയർന്ന ആരോപണം അന്വേഷിക്കണമെന്ന് നടൻ പൃഥ്വിരാജ്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകണം. ആരോപണം തെറ്റെന്നു തെളിഞ്ഞാൽ തിരിച്ചും നടപടി വേണമെന്നും പൃഥ്വിരാജ് പറഞ്ഞു. കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പേരുകൾ പുറത്ത് വിടണോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ല. ഞാൻ ഇതിൽ ഇല്ലാ എന്ന് പറയുന്നതിൽ തീരുന്നില്ല എന്റെ ഉത്തരവാദിത്തമെന്നും പൃഥ്വിരാജ് പറഞ്ഞു. അമ്മയുടെ നിലപാട് ദുർബലമാണ്. പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് ഇല്ലാതാകണം, ഞാൻ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് […]
State Film Awards: പൃഥ്വിരാജ് മികച്ച നടൻ, നടിമാർ ഉർവശി, ബീന ആർ ചന്ദ്രൻ; കാതൽ മികച്ച ചിത്രം
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രമായി ആടുജീവിതം തിരഞ്ഞെടുത്തു. മികച്ച നടിയായി ഉർവശിയും ബീന ആർ ചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉർവശിക്ക് അംഗീകാരം, തടവിലെ പ്രകടനത്തിനാണ് ബീന ആർ ചന്ദ്രന് പുരസ്കാരം. ആടുജീവതത്തിലെ അഭിനയം പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്തു. മികച്ച ചിത്രമായി ജിയൊ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോർ തിരഞ്ഞെടുക്കപ്പെട്ടു. ബ്ലെസിയാണ് മികച്ച സംവിധായകൻ ആടുജീവിതം) അഭനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്കാണ് ലഭിച്ചത്. കൃഷ്ണൻ […]
“ടോപ്പ് 10 ടെററിസ്റ്റുകളില്‍ മൂന്നാമനാണ് ഖുറേഷി” ; 10 വര്‍ഷം മുന്‍പ് ആ പൃഥ്വിരാജ് കഥാപാത്രം പറഞ്ഞു: വൈറൽ വീഡിയോ
സോഷ്യല്‍ മീഡിയ കാലത്ത് സിനിമകളിലെ ഹിഡണ്‍ ഡീറ്റെയില്‍സ് കണ്ടുപിടിക്കുന്നത് സിനിമാപ്രേമികളുടെ ഒരു ഹോബിയാണ്. കൌതുകകരവും രസകരവുമായ ചില ഡയലോഗുകളും സന്ദര്‍ഭങ്ങളുമൊക്കെ റീല്‍സിലും മറ്റും തരംഗമാവാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ രസകരമായ ഒരു ചെറു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ദിലീഷ് നായരുടെ സംവിധാനത്തില്‍ 2014 ല്‍ പുറത്തിറങ്ങിയ ടമാര്‍ പഠാന്‍ എന്ന ചിത്രത്തിലേതാണ് പ്രസ്തുത രംഗം. എസിപി പൌരന്‍ എന്ന പൊലീസ് കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജമ്പര്‍ തമ്പി, ട്യൂബ്‍ലൈറ്റ് മണി എന്നീ കേന്ദ്ര കഥാപാത്രങ്ങളായി ബാബുരാജും […]
എമ്പുരാന്‍’ അഭ്യൂഹങ്ങള്‍ക്ക് ഫുള്‍സ്റ്റോപ്പ് ഇട്ട് പൃഥ്വിരാജ് ; ആരാധകരെ ആവേശത്തിലാക്കി പുതിയ അപ്ഡേഷൻ
പൃഥ്വിരാജും മോഹന്‍ലാലും ഒരുമിച്ചപ്പോള്‍ ആരാധകരും അതാഘോഷമാക്കി മാറ്റിയിരുന്നു. മലയാള സിനിമാ ചരിത്രം തന്നെ തിരുത്തിക്കുറിച്ച വിജയമായിരുന്നു ലൂസിഫര്‍ സ്വന്തമാക്കിയത്. ലൂസിഫര്‍ ഒരുഭാഗത്തില്‍ ഒതുങ്ങുന്ന ചിത്രമല്ലെന്ന് അന്ന് തന്നെ മനസ്സിലാക്കിയിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. കാത്തിരിപ്പിനൊടുവിലാണ് പൃഥ്വിരാജ് എമ്പുരാനെക്കുറിച്ച് പ്രഖ്യാപിച്ചത്. ആന്റണി പെരുമ്പാവൂരൂം മോഹന്‍ലാലുമുള്‍പ്പടെയുള്ളവരെ സാക്ഷിയാക്കിയായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. കഴിഞ്ഞ കുറച്ച് കാലമായി കാത്തിരിക്കുന്നൊരു സിനിമയാണ് എമ്പുരാൻ. എമ്പുരാനുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്കും കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ എമ്പുരാന്‍റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍. ചിത്രത്തിന്‍റെ […]
ജനപ്രീതിയില്‍ മലയാളത്തില്‍ ഒന്നാമതെത്തിയത് ആര്? മമ്മൂട്ടിയോ മോഹൻലാലോ?
ജനപ്രീതിയില്‍ മുന്നിലുള്ള മലയാളി പുരുഷ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഏപ്രിലില്‍ ഒന്നാമതുണ്ടായിരുന്ന മമ്മൂട്ടിയാണ് മലയാളി താരങ്ങളില്‍ മെയിലും ഒന്നാമത്. അടുത്തിടെ മമ്മൂട്ടി മുന്നേറ്റം നടത്തുന്നുണ്ട്. ടര്‍ബോയിലും നായകനായി തിളങ്ങിയ ഹിറ്റ് താരം ഒന്നാമതുള്ള പട്ടിക ഓര്‍മാക്സ് മീഡിയ തന്നെയാണ് പുറത്തുവിട്ടത്. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാല്‍ തന്നെയാണ് പട്ടികയില്‍ രണ്ടാമതുള്ളത്. മോഹൻലാല്‍ നായകനായി വേഷമിടുന്ന നിരവധി സിനിമകളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ് ഓര്‍മാക്സിന്റെ പട്ടികയില്‍ താരത്തിന് മുൻനിരിയില്‍ എത്താൻ പ്രധാനമായും സഹായകരമായത്. സിനിമയ്‍ക്കും പുറത്തും മോഹൻലാല്‍ പല രംഗങ്ങളിലും […]
വൻ കുതിപ്പിൽ ഗുരുവായൂര്‍ അമ്പലനടയില്‍ … !!! കളക്ഷനില്‍ നിര്‍ണായക നേട്ടത്തിലേക്ക്
പൃഥ്വിരാജ് നായകനായി വേഷമിട്ട് എത്തിയ ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. വമ്പൻ കുതിപ്പാണ് ഗുരുവായൂര്‍ അമ്പലനടയില്‍ കളക്ഷനില്‍ എന്നാണ് റിപ്പോര്‍ട്ട്. കുടുംബപ്രേക്ഷകരും ഇഷ്‍ടപ്പെടുന്ന ഒരു മികച്ച ചിത്രമായി മാറിയിരിക്കുന്നു പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ 80 കോടി ക്ലബിലെത്താൻ ഇനി ആഗോളതലത്തിലെ ആകെ കളക്ഷനില്‍ ചെറിയ സംഖ്യ മതിയാകും. കേരളത്തില്‍ നിന്ന് 2024ലെ ഓപ്പണിംഗ് കളക്ഷനില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി […]
അടുത്ത 100 കോടി ക്ലബ്ബിനൊരുങ്ങി പൃഥ്വിരാജ്; 13 ദിവസം കൊണ്ട് 75 കോടി നേടി ഗുരുവായൂരമ്പലനടയിൽ
പൃഥ്വിരാജ്- ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ തിയേറ്ററുകളിലെത്തിയ ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രം മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ പതിമൂന്ന് ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ്. ആഗോളതലത്തിൽ 75 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ നൂറ് കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് ഗുരുവായൂരമ്പല നടയിൽ. ഈ റിപ്പോർട്ട് പ്രകാരം ആണെങ്കിൽ 2024ൽ 100 കോടി ക്ലബ്ബിൽ ഇടംനേടാൻ പോകുന്ന രണ്ടാമത്തെ പൃഥ്വിരാജ് ചിത്രം കൂടിയായിരിക്കും […]
ആനന്ദേട്ടനെ പിന്നിലാക്കി ടർബോ ജോസ്….!!! ബുക്ക് മൈ ഷോ ഭരിച്ച് മലയാള സിനിമ
ഇതര ഇന്റസ്ട്രികളോട് കിടപിടിക്കുന്ന മലയാള സിനിമയെ ആണ് ഈ വർഷം ആരംഭിച്ചത് മുതൽ കണ്ടത്. റിലീസ് ചെയ്ത ഭൂരിഭാഗം സിനിമകളും ഒന്നിനൊന്ന് മെച്ചം. മേക്കിങ്ങിലും കണ്ടന്റിലും മാത്രമല്ല ബോക്സ് ഓഫീസിലും മലയാള സിനിമ കസറിക്കേറുകയാണ്. ഏതാനും നാളുകൾ മുൻപ് റിലീസ് ചെയ്ത സിനിമകൾക്ക് മികച്ച ബുക്കിങ്ങുകളും നടക്കുന്നുണ്ട്. ഈ അവസരത്തിൽ പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലെ കണക്കുകൾ പുറത്തുവരികയാണ്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയ ടിക്കറ്റുകളുടെ […]
ആദ്യദിനം കോടികൾ വാരി ആനന്ദേട്ടനും പിള്ളേരും…!!! ; ‘ഗുരുവായൂർ അമ്പല നടയിൽ’ കളക്ഷൻ കണക്ക് ഇതാ..
പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടുന്ന ചില സിനിമകൾ ഉണ്ട്. അത്തരത്തിലൊരു സിനിമ ആയിരുന്നു ‘ഗുരുവായൂരമ്പലനടയിൽ’. പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിക്കുന്നു എന്നത് കൂടിയായപ്പോൾ ചിത്രം കളറായി. പിന്നാലെ എത്തിയ രസകരമായ പ്രമോഷൻ മെറ്റീരിയലുകളും പ്രേക്ഷകർ ഏറ്റെടുത്തു. ഒടുവിൽ ഇന്ന് മുൻവിധികളെ മാറ്റി മറിച്ചുള്ള പ്രകടനവുമായി ചിത്രം തിയറ്ററുകളിൽ ഗംഭീര പ്രതികരണം നേടി പ്രദർശനം തുടർന്നിരിക്കുകയാണ്. മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ‘ഗുരുവായൂരമ്പലനടയിലി’ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചിത്രം ആദ്യദിനം എത്ര നേടും എന്ന കളക്ഷൻ വിവരങ്ങളും പുറത്തുവരുന്നുണ്ട്. […]