21 Jan, 2025
1 min read

സംഭവബഹുലമായ 2023; മലയാള സിനിമയ്ക്ക് മറക്കാനാവാത്ത സിനിമാനുഭവങ്ങൾ

സൂപ്പർതാരങ്ങളുടെ ഗംഭീര പ്രകടനങ്ങളും ബോക്‌സോഫീസ് തിളക്കങ്ങളും ഓസ്‌കാർ എൻട്രിയുമെല്ലാമുണ്ടായ സംഭവബഹുല വർഷമായിരുന്നു 2023. എന്നാൽ, നിരവധി ചിത്രങ്ങൾ തിയേറ്റർ വിജയം സ്വന്തമാക്കിയെങ്കിലും ഗംഭീരവിജയമെന്ന് വിശേഷിപ്പിക്കാവുന്നവ ചുരുക്കമായിരുന്നു. മൂന്ന് മലയാള ചിത്രങ്ങളാണ് ഇതുവരെ ടോട്ടൽ ബിസിനസിൽ ഈ വർഷം 100 കോടി ക്ലബ്ബിൽ കടന്നത്. ജൂഡ് ആന്തണി ചിത്രം ‘2018’, മമ്മൂട്ടി നായകനായ ‘കണ്ണൂർ സ്‌ക്വാഡ്’, ഷെയ്ൻ നി​ഗം പ്രധാനവേഷത്തിലെത്തിയ ‘ആർ.ഡി.എക്‌സ്’ എന്നീ ചിത്രങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയത്. നൂറ് കോടി ക്ലബ്ബിലെത്തിയതിൽ രണ്ട് ചിത്രങ്ങൾ പുതുമുഖ സംവിധായകരുടേതാണെന്നാണ് […]

1 min read

‘2018’ ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി

പ്രളയത്തില്‍ നിന്നും കേരളം നീന്തിക്കയറിയ കഥ പറഞ്ഞ സിനിമയാണ് 2018. ടൊവിനോ തോമസ് നായകനായ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരിക്കുകയാണ്. ജൂഡ് ആന്റണി ജോസഫ് ആണ് സിനിമയുടെ സംവിധാനം. ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി നേടിയിരുന്നു. കേരളീയര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ‘2018’ എന്ന വര്‍ഷവും ആ വര്‍ഷത്തില്‍ നമ്മളെ തേടിയെത്തിയ പ്രളയമെന്ന മഹാമാരിയും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു നേര്‍ക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് […]

1 min read

‘ചില വിരോധികള്‍ പറയുന്നപോലെ ഓസ്‌കാര്‍ കാശു കൊടുത്തു വാങ്ങിച്ചതല്ല’; കുറിപ്പ് ശ്രദ്ധ നേടുന്നു

ഓസ്‌കര്‍ നേട്ടത്തില്‍ ആറാടിയ എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ രാജ്യത്തെ ആവേശത്തിന്റെ കൊടുമുടി കയറ്റിയിരിക്കുകയാണ്. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പുരസ്‌കാരം നേടി അമേരിക്കന്‍ മണ്ണില്‍ ഇന്ത്യ പുതുചരിത്രം എഴുതിച്ചേര്‍ത്തു. ഗോള്‍ഡന്‍ ഗ്ലോബില്‍ ചുംബിച്ച നാട്ടു നാട്ടു, ഇപ്പോള്‍ ഓസ്‌കര്‍ നേട്ടത്തിലൂടെ ലോകസംഗീതത്തിന്റെ നെറുകയില്‍ എത്തിയിരിക്കുകയാണ്. സംഗീത സംവിധായകന്‍ എം എം കീരവാണിയും രചയിതാവ് ചന്ദ്രബോസും പുരസ്‌കാരം ഏറ്റു വാങ്ങിയത്. ചന്ദ്രബോസിന്റെ വരികള്‍ ആലപിച്ചത് രാഹുല്‍ സിപ്ലിഗഞ്ചിന്റെയും കാലഭൈരവയുമാണ്. പതിനാല് വര്‍ഷത്തിന് ശേഷം […]

1 min read

‘ഇന്ത്യയുടെ ഈ അഭിമാന വിജയത്തിന് നിങ്ങളെ നമിക്കുന്നു’; ഓസ്‌കര്‍ ജേതാക്കള്‍ക്ക് അഭിനന്ദനവുമായി മമ്മൂട്ടി, മോഹന്‍ലാല്‍

ഓസ്‌കര്‍ അവാര്‍ഡില്‍ മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ‘ആര്‍ആര്‍ആറി’ലെ ഗാനം ‘നാട്ടു നാട്ടു’വിന് പുരസ്‌കാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഏവരും. ഇന്ത്യയ്ക്ക് ഇത്തവണം രണ്ട് ഓസ്‌കാര്‍ പുരസ്‌കാരമാണ് ലഭിച്ചത്. മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ആയി തെരഞ്ഞെടുക്കപ്പെട്ടത് ദി എലിഫന്റ് വിസ്പറേഴ്‌സ് ആണ്. ഓസ്‌കര്‍ അവാര്‍ഡ് നേട്ടത്തിലൂടെ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയ കലാപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി നിരവധിപേരായിരുന്നു രംഗത്തെത്തിയത്. ഇപ്പോഴിതാ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി മലയാളത്തിന്റെ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും എത്തിയിരിക്കുകയാണ്. ലോകം മുഴുവന്‍ നാട്ടു നാട്ടുവിന്റെ താളത്തിനൊപ്പം നൃത്തം […]

1 min read

ഇന്ത്യയ്ക്ക് മറ്റൊരു അഭിമാനവും! ഓസ്‌കാര്‍ വേദിയില്‍ തിളങ്ങി ദീപിക പദുക്കോണ്‍

ഓസ്‌കാര്‍ വേദിയില്‍ തിളങ്ങി നില്‍ക്കുകയാണ് ഇന്ത്യ. ഈ വര്‍ഷം ഇന്ത്യയ്ക്ക് രണ്ട് നേട്ടങ്ങളാണ് ഓസ്‌കാര്‍ വേദിയില്‍ ഉണ്ടായത്. ഇത് മാത്രമല്ലാതെ ഇന്ത്യയ്ക്ക് പറയാന്‍ മറ്റൊരു അഭിമാനവുമുണ്ട്. ഓസ്‌കാര്‍ പുരസ്‌കാര നിശയില്‍ പതിനാറ് അവതാരകരാണ് ഉണ്ടായിരുന്നത്. അവരുടെ കൂട്ടത്തിലെ ഏക ഇന്ത്യന്‍ വ്യക്തിയായിരുന്നു ദീപിക പദുക്കോണ്‍ എന്നതാണ് ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന മറ്റൊരു കാര്യം. കറുത്ത നിറത്തിലുള്ള വെല്‍വെറ്റ് ഗൗണ്‍ അണിഞ്ഞാണ് താരം ഓസ്‌കര്‍ വേദിയിലെത്തിയത്. ഇന്ത്യയുടെ അഭിമാനമായ ‘നാട്ടു നാട്ടു’ എന്ന ഗാനം ഓസ്‌കര്‍ വേദിയില്‍ അവതരിപ്പിച്ചപ്പോഴാണ് അവതാരകയായി […]

1 min read

ഓസ്‌കാര്‍ ജേതാക്കള്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഓസ്‌കര്‍ വേദിയില്‍ തിളങ്ങി നില്‍ക്കുകയാണ് ഇന്ത്യ. രണ്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ് ഇത്തവണ ഇന്ത്യ സ്വന്തമാക്കിയത്. ‘ദ എലഫന്റ് വിസ്പറേഴ്‌സ്’ ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തിലും ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ ഗാനം ഒറിജിനില്‍ സോംഗ് വിഭാഗത്തിലും ഓസ്‌കര്‍ നേടി. ഇപ്പോഴിതാ, വിജയികളെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍.ആര്‍.ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്‌കാര്‍ നേടിയതില്‍ അണിയറക്കാരെ മോദി അഭിനന്ദിച്ചു. അസാധാരണമായ നേട്ടമാണ് ഇത്. ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന്റെ ജനപ്രീതി ഇന്ന് […]

1 min read

301 സിനിമകള്‍ക്കൊപ്പം ഓസ്‌കാര്‍ അവാര്‍ഡിന് വേണ്ടി മത്സരിക്കാന്‍ കശ്മീര്‍ ഫയല്‍സ്, കാന്താര ഉള്‍പ്പടെ 5 ഇന്ത്യന്‍ സിനിമകള്‍!

ഇന്ത്യയില്‍ സിനിമയ്ക്ക് അഭിമാനമായി 95ാംമത് ഓസ്‌കര്‍ അവാര്‍ഡിനുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഇടംനേടി ഇന്ത്യയില്‍ നിന്നുള്ള അഞ്ച് സിനിമകള്‍. ആര്‍ആര്‍ആര്‍, ദ് കശ്മീര്‍ ഫയല്‍സ്, കന്താര, ഗംഗുഭായ് കത്തിയാവാഡി, വിക്രാന്ത് റോണ എന്നിവയാണ് ഓസ്‌കാര്‍ അവാര്‍ഡിനുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഇടംനേടിയ ആ അഞ്ച് സിനിമകള്‍. 301 സിനിമകള്‍ക്കൊപ്പം ആണ് ഓസ്‌കറിനായി ഈ ഇന്ത്യന്‍ സിനിമകള്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ മികച്ച ചിത്രം, മികച്ച നടന്‍ എന്നീ വിഭാഗങ്ങളില്‍ ആണ് മത്സരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം […]