23 Jan, 2025
1 min read

ദുൽഖർ സൽമാൻ തീ…!! ‘കിംഗ് ഓഫ് കൊത്ത ഇഷ്‍ടപ്പെട്ടു’ : ഒമർ ലുലു

ദുൽഖർ സൽമാനെ നായകനാക്കി സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘കിംഗ് ഓഫ് കൊത്ത’. തിയേറ്ററുകളിൽ സിനിമ സാമ്പത്തികമായി വിജയം കണ്ടില്ലെങ്കിലും ഒ. ടി. ടി റിലീസ് വന്നതോട് സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് കിട്ടികൊണ്ടിരിക്കുന്നത്. അതിലും വിമര്‍ശനങ്ങളാണ് അധികം. ഇപ്പോഴിതാ ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.  കിംഗ് ഓഫ് കൊത്ത കണ്ടെന്നും ഇഷ്ടപ്പെട്ടെന്നുമാണ് ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ദുല്‍ഖര്‍ എന്ന് എഴുതിയതിന് ശേഷം അഗ്നിയുടെ സിംബലും […]

1 min read

“ചെറുപ്പത്തിൽ വീട്ടുകാരെപ്പോലെ ഞാനും ഒരു മമ്മൂട്ടി ഫാൻ ആയിരുന്നു; എന്നാൽ ഇപ്പോൾ മനസ്സിലായി അതൊരു ജാതി സ്പിരിറ്റിന്റെ ഭാഗമായിരുന്നു എന്ന്”: ഒമർ ലുലു

ഹാപ്പി വെഡിങ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന താരമാണ് ഉമർ ലുലു. 2016 പ്രദർശനത്തിന് എത്തിയ ചിത്രം വാണിജ്യപരമായി മികച്ച വിജയം നേടിയിരുന്നു. സൈജു വിൽസൺ, ഷറഫുദ്ദീൻ, സൗബിൻ, അനുസിത്താര എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 2017 ഹണി റോസ്, ബാലു വർഗീസ്, ധർമ്മജൻ ബോൾഗാട്ടി, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ചങ്ക്സ് എന്ന ചിത്രം സംവിധാനം ചെയ്തു. ശേഷം ഒരു അടാർ ലവ്, ചങ്ക്സ് രണ്ട് എന്നീ ചിത്രങ്ങൾ […]

1 min read

‘ഭീഷ്മ പര്‍വ്വത്തിലും ലൂസിഫറിലും ലഹരിമരുന്ന് ഉപയോഗമില്ലേ, ഇത് തനിക്കെതിരെയുള്ള മനഃപൂര്‍വ ആക്രമണം’ : ഒമര്‍ ലുലു

ഇര്‍ഷാദ് അലിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘നല്ല സമയം’ . സംവിധായകനും നവാഗതയായ ചിത്രയും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തിരുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലറെന്ന് ചൂണ്ടിക്കാട്ടിയാണ് എക്‌സൈസ് കേസ് എടുത്തത്. ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ഒമര്‍ ലുലു. ഇതിനു മുമ്പ മലയാളത്തില്‍ ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിരവധി സിനിമകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇപ്പോള്‍ […]

1 min read

ഹണി റോസും അടിപൊളി, ലാലേട്ടന്റെ മോണ്‍സ്റ്റര്‍ നല്ല എന്റര്‍ടെയ്‌നര്‍ എന്ന് ഒമര്‍ ലുലു

തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് മോഹന്‍ലാല്‍-വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍ മുന്നേറുകയാണ്. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ്, മോഹന്‍ലാല്‍, ഉദയകൃഷ്ണ ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കിയത്. ആരാധകരുടെ പ്രതീക്ഷയെ തകര്‍ക്കാതെയുള്ള മേക്കിംങ്ങും കഥയുമാണെന്നാണ് സിനിമ കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെട്ടത്. വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ കേരളത്തില്‍ മാത്രം 216 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്. ഇപ്പോഴിതാ മോണ്‍സ്റ്ററിന് പ്രശംസയുമായി സംവിധായകന്‍ ഒമര്‍ ലുലു രംഗത്തെത്തിയിരിക്കുകയാണ്. […]

1 min read

’90കളിലെ മോഹന്‍ലാലിനെ പോലെ ഇന്ന് ഒരു യൂത്തന്‍ പോലും മലയാളത്തില്‍ ഇല്ല’ എന്ന് ഒമര്‍ ലുലു

മലയാളത്തിലെ പ്രശസ്ത സംവിധായകനാണ് ഒമര്‍ ലുലു. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായിരുന്നു ഹാപ്പി വെഡിങ്. 2016ല്‍ ആണ് ചിത്രം റിലീസ് ചെയ്തത്. വാണിജ്യപരമായി വിജയിച്ച ചിത്രമായിരുന്നു അത്. പിന്നീട് ചങ്ക്സ് എന്ന ചിത്രവും, ഒരു അഡാറ് ലവ് എന്ന ചിത്രവും ഒമര്‍ ലുലു സംവിധാനം ചെയ്തു. ഇപ്പോള്‍ ഒമര്‍ ലുലു മോഹന്‍ലാലിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്. മോഹന്‍ലാല്‍ തൊണ്ണൂറുകളില്‍ ചെയ്തതു പോലെയുള്ള വിഭിന്ന വേഷങ്ങള്‍ ചെയ്യാന്‍ കെല്‍പ്പുള്ള ഒരു യുവനടന്‍ പോലും മലയാള സിനിമയില്‍ […]

1 min read

‘ഹാപ്പി വെഡിങ്ങിൽ സിജു വിത്സന് പകരം ദുൽഖർ ആണ് അഭിനയിച്ചതെങ്കിൽ പടം വേറെ ലെവൽ ഹിറ്റ് ആയേനെ’: ഒമർ ലുലു

മലയാളത്തിലെ പ്രമുഖ സംവിധായകനാണ് ഒമര്‍ ലുലു. അദ്ദേഹം ആദ്യം സംവിധാനം ചെയ്ത ചിത്രമാണ് ഹാപ്പി വെഡിങ്. 2016ല്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. വാണിജ്യപരമായി വിജയിച്ച ചിത്രമായിരുന്നു അത്. പിന്നീട് ചങ്ക്‌സ് എന്ന ചിത്രവും, ഒരു അഡാറ് ലവ് എന്ന ചിത്രവും സംവിധാനം ചെയ്തു. ഇപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. മലയാളത്തില്‍ പല സിനിമകളും വിജയിക്കുന്നത് സ്റ്റാര്‍ഡം കാരണമാണെന്നാണ് അദ്ദേഹം പറയുന്നത്. ചാര്‍ലി എന്ന സിനിമ വിജയിച്ചത് ദുല്‍ഖറിന്റെ സ്റ്റാര്‍ഡം കാരണമാണെന്നും, വേറെ ആരെങ്കിലുമാണ് അതില്‍ […]

1 min read

‘നന്മമരങ്ങളുടെ ഷോ’ മാത്രമാണ് മലയാള സിനിമ, ഒന്ന് കാല് ഇടറിയാല്‍ മലയാള സിനിമയില്‍ നല്ല ഒരു വിഗ്ഗ് പോലും കിട്ടില്ല ; രൂക്ഷവിമര്‍ശനവുമായി ഒമര്‍ലുലു

‘ഹാപ്പി വെഡിങ്’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ യുവാക്കളുടെ ഇഷ്ട സംവിധായകനായി മാറിയ താരമാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം വളരെ വേഗത്തില്‍ ശ്രദ്ധ നേടാറുണ്ട്. ബാബു ആന്റണി നായകനാകുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രമാണ് ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയത്. ബാബു ആന്റണി മുടിയെല്ലാം നീട്ടി വളര്‍ത്തിയ ലുക്കായിരുന്നു പോസ്റ്ററില്‍. ഇപ്പോഴിതാ മലയാള സിനിമക്കെതിരെയും ബാബു ആന്റണിയുടെ മേക്കോവറിനെ കൂട്ടിച്ചേര്‍ത്തും […]

1 min read

തൊണ്ണൂറുകളില്‍ യുവാക്കളുടെ ഹരമായി മാറിയ ആക്ഷൻ കിംഗ് ബാബു ആന്റണി വീണ്ടും അതേ ലുക്കില്‍ തിരിച്ചുവരുന്നു ; ‘പവര്‍ സ്റ്റാര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ ആയിരുന്നു ബാബു ആന്റണി. മുടി നീട്ടി വളര്‍ത്തിയ അദ്ദേഹം യുവാക്കളുടെ ഇഷ്ടതാരമായിരുന്നു എന്ന് തന്നെ പറയാം. ഇപ്പോഴിതാ അതേ സ്‌റ്റെലില്‍ വീണ്ടും എത്തുകയാണ് ബാബു ആന്റണി. പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലാണ് പഴയ സ്‌റ്റെല്‍ ഓര്‍മ്മിപ്പിക്കുന്ന വേഷത്തില്‍ ബാബു ആന്റണി വീണ്ടും എത്തുന്നത്. ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. ബാബു ആന്റണി വീണ്ടും ആക്ഷന്‍ ഹീറോ വേഷത്തില്‍ എത്തുന്ന ചിത്രം […]

1 min read

‘മുസ്ലിം ലീഗിന്റെ മണ്ഡലം പ്രസിഡന്റായിരുന്നു ഞാന്‍’ ; ഒമര്‍ ലുലു മറുപടി കൊടുക്കുന്നു

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സംവിധായകന്‍ ഒമര്‍ ലുലു. എല്ലാത്തരം വിഷയങ്ങളിലും തന്റേതായ അഭിപ്രായങ്ങള്‍ ഒരു മടിയും കൂടാതെ അദ്ദേഹം സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെക്കാറുണ്ട്. അങ്ങനെ പങ്കുവെച്ച പല കാര്യങ്ങളും വിവാദത്തിലെത്തിയിട്ടുമുണ്ട്. നോമ്പ് സമയത്ത് ഇഷ്ടപ്പെട്ട ഭക്ഷണം കിട്ടുന്ന കടകള്‍ കോഴിക്കോട് ഇല്ലെന്നു സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടതോടെ വലിയ വിമര്‍ശനത്തിന് തിരികൊളുത്തിയിരുന്നു. സൈബര്‍ ആക്രമണം രൂക്ഷമായതോടെ പോസ്റ്റ് താരം പിന്‍വലിച്ചിരുന്നു. പിന്നീട് സുരേഷ് ഗോപിയുടെ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഇതിന് നേരേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ തന്നെ സംഘികള്‍ […]