mt vasudevan nair
‘അന്ന് ആ മനുഷ്യന്‍റെ മകനാണ് ഞാനെന്ന് തോന്നി, എന്‍റെ മനസ്സ് ശൂന്യമാവുന്ന പോലെ’ ; മമ്മൂട്ടി
മലയാളത്തിന്റെ മഹാ പ്രതിഭയും അതുല്യ കലാകാരനും എഴുത്തിന്‍റെ പെരുന്തച്ചനുമായ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അതി വൈകാരിക കുറിപ്പുമായി മമ്മൂട്ടി. ചിലരെങ്കിലും പറയാറുണ്ട് എം ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന് പറഞ്ഞ മഹാനടൻ, എം ടിക്കൊപ്പമുള്ള അനുഭവവും പങ്കുവച്ചു. ആദ്യമായി കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നെന്നും സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകിയെന്നും മമ്മൂട്ടി കുറിച്ചു.നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ […]
” മറ്റാരും കണ്ടില്ലെങ്കിലും ഈ സിനിമ അത്യാവശ്യമായ് എം ടി യെ കാണിക്കണം ” ; മലൈക്കോട്ടൈ വാലിബനെ കുറിച്ച് പ്രേക്ഷകൻ
ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന സിനിമ എന്നതായിരുന്നു മലൈക്കോട്ടൈ വാലിബന്‍റെ യുഎസ്‍പി. ഇക്കാരണത്താല്‍ തന്നെ വമ്പന്‍ പ്രീ റിലീസ് ഹൈപ്പുമായാണ് ചിത്രം വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ പുലര്‍ച്ചെ 6.30 ന് നടന്ന ഫാന്‍സ് ഷോകള്‍ക്ക് ശേഷം ചിത്രം തങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്ന തരത്തില്‍ നിരാശ കലര്‍ന്ന പ്രതികരണങ്ങളാണ് കൂടുതലും എത്തിയത്. എന്നാല്‍ രണ്ടാം ദിനം മുതല്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ എത്തുകയും ചെയ്തു. എന്നിരിക്കിലും ആദ്യ പ്രതികരണങ്ങള്‍ ചിത്രത്തിന്‍റെ ബിസിനസില്‍ ഉണ്ടാക്കിയ […]
പുത്തന്‍പണത്തിന് ശേഷം മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്നു ; എംടിയുടെ തിരക്കഥയില്‍ ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’
മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമെല്ലാംവെച്ച് ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകരില്‍ ഓരാളാണ് രഞ്ജിത്ത്. സംവിധാനത്തിനൊപ്പം തിരക്കഥ ഒരുക്കിയും രഞ്ജിത്ത് ശ്രദ്ധേയനായി. രഞ്ജിത്ത് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ സിനിമകളെല്ലാം ജനപ്രീതി സ്വന്തമാക്കിയവയായിരുന്നു. പ്രാഞ്ചിയേട്ടന്‍, കയ്യൊപ്പ്, പാലേരിമാണിക്യം അടക്കമുള്ള സിനിമകള്‍ എല്ലാ കാലവും പ്രേക്ഷകരുടെ മനസിലുള്ളതാണ്. 2017ല്‍ രഞ്ജിത്ത് – മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പുത്തന്‍പണം എന്ന സിനിമയായിരുന്നു ഏറ്റവും ഒടുവില്‍ ഇരുവരും ചെയ്തത്. ഇപ്പോഴിതാ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. എംടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കുന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി സിനിമാസീരീസില്‍ […]
ഓളവും തീരവും തീരുമാനിക്കും ‘രണ്ടാമൂഴം’ പ്രിയദര്‍ശന്‍ ചെയ്യണോ വേണ്ടയോ എന്ന് ; സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ സജീവ ചര്‍ച്ച
എം. ടി വാസുദേവന്‍ നായരുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രമാണ് ‘ഓളവും തിരവും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകനായെത്തുന്നത്. കഴിഞ്ഞ ദിവസം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രധാന കഥാപാത്രമായ ബാപ്പുട്ടിയായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. 1960ല്‍ എം.ടിയുടെ തന്നെ രചനയില്‍ പി. എം മേനോന്‍ സംവിധാനം ചെയ്ത് ഇതേ പേരില്‍ സിനിമ റിലീസായിരുന്നു. മധുവും, ഉഷ നന്ദിനിയുമായിരുന്നു അന്ന് പ്രധാന കഥാപാത്രങ്ങളില്‍ എത്തിയത്. ഉഷ നന്ദിനി […]
മോഹൻലാലിന് അഭിനയത്തിൽ തിരിച്ചുവരവ് നൽകാൻ സാക്ഷാൽ എംടി ; ആശിർവാദം വാങ്ങി ആദരവോടെ നടൻ മോഹൻലാൽ
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് പിറന്നാൾ മധുരം നൽകി മോഹൻലാൽ. 89ന്റെ നിറവിൽ എത്തിനിൽക്കുന്ന എം.ടി.വാസുദേവൻ നായരുടെ പിറന്നാൾ ഇത്തവണ ആഘോഷിച്ചത് മോഹൻലാലിന്റെ സാന്നിധ്യത്തിലാണ്. പതിവിലും വിപരീതമായി ഇത്തവണത്തെ ആഘോഷം സിനിമ സെറ്റിലായിരുന്നു. എംടിയുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന സിനിമയുടെ ലൊക്കേഷനിലാണ് അദ്ദേഹത്തിന്റെ പിറന്നാളാഘോഷം നടന്നത്. ചിത്രത്തിന്റെ തൊടുപുഴയ്‌ക്കടുത്തുള്ള ലൊക്കേഷനിൽ നടന്ന ആഘോഷത്തിൽ മോഹൻലാലിനെ കൂടാതെ പ്രിയദർശൻ, സന്തോഷ് ശിവൻ, ദുർഗാ കൃഷ്ണ തുടങ്ങി സിനിമയുടെ അണിയറ പ്രവർത്തകർ അടക്കം നിരവധിപേർ പങ്കുചേർന്നു. […]
‘ഓളവും തീരവും’ ; മോഹൻലാലിന് വേണ്ടി പ്രിയദർശൻ – എംടി വാസുദേവന്‍ നായർ ഒന്നിക്കുന്നു! ഷൂട്ടിംങ് ആരംഭിച്ചു
രചയിതാവ് എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന പുതിയ സിനിമയുടെ ഷൂട്ടിംങ് തുടങ്ങി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുന്നനത് മോഹന്‍ലാല്‍ ആണ്. ‘ഓളവും തീരവും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സന്തോഷ് ശിവനാണ്. ചിത്രത്തിന് കലാസംവിധാനം നിര്‍വഹിക്കുന്നത് സാബു സിറിലാണ്. ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, ആര്‍പിഎസ്ജി ഗ്രൂപ്പും നിര്‍മ്മാണ പങ്കാളിയാണ്. അതേസമയം, സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി മോഹന്‍ലാല്‍ ചങ്ങാടം തുഴയുന്ന ഫോട്ടോ […]