16 Mar, 2025
1 min read

“മോഹൻലാൽ-ശോഭന താര ജോഡിയുടെ അത്രമാത്രം മമ്മൂട്ടി-ശോഭന കോംബോ പലപ്പോഴും ആഘോഷിക്കപ്പെട്ടിട്ടില്ല”

സിനിമാ പ്രേക്ഷകർ ശോഭനയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായകനായി പലപ്പോഴും ആഘോഷിച്ചത് മോഹൻലാലിനെയാണ്. അത്രമാത്രം ഹിറ്റ് സിനിമകൾ ഇവരൊരുമിച്ചപ്പോൾ പിറന്നിട്ടുണ്ട്. തേൻമാവിൻ കൊമ്പത്ത്, മിന്നാരം, മണിച്ചിത്രത്താഴ്, പവിത്രം തുടങ്ങിയ നിരവധി സിനിമകൾ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാം. മോഹൻലാലിനൊപ്പം മമ്മൂട്ടിയുടെ കൂടെയും അനേകം സിനിമകളിൽ ശോഭന അഭിനയിച്ചിട്ടുണ്ട്. അറുപതോളം സിനിമകളിലാണ് മമ്മൂട്ടിയും ശോഭനയും ഒരുമിച്ച് അഭിനയിച്ചത്. എന്നാൽ മോഹൻലാൽ-ശോഭന താര ജോഡിയുടെ അത്രമാത്രം മമ്മൂട്ടി-ശോഭന കോംബോ പലപ്പോഴും ആഘോഷിക്കപ്പെട്ടിട്ടില്ല. ഇപ്പോൾ അത്തരത്തിൽ ഒരു കുറിപ്പാണ് വൈറലാവുന്നത്. “മോഹൻലാൽ ശോഭന […]

1 min read

“തിയേറ്ററിൽ ഇത്രമാത്രം രോമാഞ്ചം തന്ന ഒരു ടൈറ്റിൽ പ്രെസെന്റഷെൻ വേറെ കണ്ടിട്ടില്ല” ; പുലിമുരുകൻ സിനിമയെ കുറിച്ച് കുറിപ്പ്

മലയാള സിനിമയുടെ ചരിത്രത്തിൽ കുറിക്കപ്പെട്ട ചിത്രമാണ് പുലിമുരുകൻ. മുരുകൻ എന്ന കഥാപാത്രമായി മലയാളത്തിന്റെ മോഹൻലാൽ നിറഞ്ഞാടിയപ്പോൾ തുറന്നത് മലയാള സിനിമയ്ക്ക് കോടി ക്ലബ്ബ് തിളക്കം. ആദ്യമായി 100കോടി നേടിയ മലയാള സിനിമ എന്ന ഖ്യാതി എന്നും പുലിമുരുകനും മോഹൻലാലിനും മാത്രം സ്വന്തം. വൈശാഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പുലിമുരുകന് ഇന്നും ആരാധകർ ഏറെ. 2016 ഒക്ടോബർ 7നാണ് പുലിമുരുകൻ റിലീസ് ചെയ്തത്. വൈശാഖിന്റെ സംവിധാനത്തിൽ ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിന് പ്രഖ്യാപനം മുതൽ വൻ ഹൈപ്പായിരുന്നു ലഭിച്ചിരുന്നു. ആ […]

1 min read

മോഹൻലാലിന്റെ മാസ് അവതാരമായി ‘റമ്പാൻ’ വരുന്നൂ….!! പുതിയ അപ്ഡേറ്റ്

മലയാള സിനിമയിലെ ഹിറ്റ് സംവിധായക നടൻ ജോഡികളാണ് മോഹൻലാലും ജോഷിയും. ഇരുവരും ഒന്നിച്ച ഒരുപിടി മികച്ച സിനിമകൾ മലയാളികൾക്ക് മുന്നിൽ എത്തിയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുകയാണ്. റമ്പാൻ എന്നാണ് ചിത്രത്തിൻ്റെ പേര്. ചിത്രം പ്രഖ്യാപിച്ച് കൊണ്ട് മുമ്പ് പുറത്തിറക്കിയ പോസ്റ്ററിന് വൻ സ്വീകരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച വിവരം പുറത്തുവരികയാണ്. റമ്പാന്റെ ഷൂട്ടിംങ് ഈ വർഷം അവസാനം തന്നെ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം. എമ്പുരാൻ, വൃഷഭ എന്നിവയുടെ ഷൂട്ടിംങിന് […]

1 min read

“ഒരിക്കൽ മമ്മൂട്ടി പോലും ഇദ്ദേഹത്തിന്റെ വരവിനെ പേടിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്” ; കുറിപ്പ് വൈറൽ

കൂടെവിടെയെന്ന ചിത്രത്തിലൂടെ പത്മരാജന്‍ പരിചയപ്പെടുത്തിയ പുതുമുഖ നടനാണ് റഹ്‌മാന്‍. ഒരുകാലത്ത് മലയാള സിനിമയിൽ റൊമാന്റിക് ഹീറോയായി നിറഞ്ഞുനിന്ന നടനാണ് റഹ്‌മാന്‍. മമ്മൂട്ടി, മോഹൻലാൽ എന്നിവരേക്കാളൊക്കെ തരംഗം തീർക്കാൻ റഹ്മാന് സാധിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലുമെല്ലാം നിരവധി സിനിമകളിൽ റഹ്മാൻ അഭിനയിച്ചു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെയാണ് റഹ്മാൻ നേടിയെടുത്തത്. സൂപ്പർ താരമായി വളരുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും പരാജയങ്ങൾ റഹ്മാന്റെ കരിയറിന് വെല്ലുവിളിയാവുകയായിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത റഹ്‌മാന്‍ അതിശക്തമായ കഥാപാത്രങ്ങളിലൂടെയാണ് […]

1 min read

”പതിമൂന്ന് വർഷം മുൻപാണ് ഞങ്ങൾ അവസാനമായി ഒന്നിച്ചത്, എന്നെ വിളിക്കാത്തതിൽ വിഷമമില്ല”; മണിയൻ പിള്ള രാജു

1976ലാണ് സുധീർ എന്ന മണിയൻപിള്ള രാജു സിനിമാലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. ‘മോഹിനിയാട്ടം’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ. പിന്നീട് 1981-ൽ ബാലചന്ദ്ര മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’ എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചതോടുകൂടിയാണ് മണിയൻപിള്ള രാജു എന്ന പേരിൽ മലയാളത്തിൽ അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് ചെറുതും വലുതുമായി നിരവധി സിനിമകളിൽ മണിയൻപിള്ള രാജു ഭാഗമായിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ അയ്യർ ഇൻ അറേബ്യ എന്ന ചിത്രമായിരുന്നു മണിയൻപിള്ള രാജുവിന്റെ അവസാനം പുറത്തിറങ്ങിയ […]

1 min read

കനിയെയും ദിവ്യ പ്രഭയേയും പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ച് മോഹൻലാലും മമ്മൂട്ടിയും; കാനിലെ ഗ്രാൻഡ് പ്രീ നേട്ടത്തിൽ സന്തോഷമറിയിച്ച് താരങ്ങൾ

കാൻ ഫിലിം ഫെസ്റ്റിവലിൽ ​ഗ്രാൻഡ് പ്രീ പുരസ്കാരം നേടി ഇന്ത്യക്ക് അഭിമാനമായ ‘ആൾ വി ഇമാജിൻസ് ആസ് എ ലൈറ്റ്’ ചിത്രത്തെ അഭിനന്ദിച്ച് മലയാള സിനിമയിലെ നിരവധി താരങ്ങൾ രം​ഗത്തെത്തിയിരുന്നു. മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും സംവിധായികയെയും നടിമാരെയും അഭിനന്ദിച്ച് മുന്നോട്ട് വന്നിരിക്കുകയാണ്. സംവിധായിക പായൽ കപാഡിയയെയും അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അഭിനന്ദിക്കുന്നുവെന്നാണ് മമ്മൂട്ടിയും മോഹൻലാലും പറഞ്ഞത്. സോഷ്യൽമീഡിയയിലൂടെയാണ് ഇരുവരും അഭിനന്ദനം അറിയിച്ചത്. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനകരമായ അത്ഭുത നേട്ടമാണിതെന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ‘ആൾ വി […]

1 min read

മോഹൻലാലിൻ്റെ റാം വരുന്നു…!!! ഇതാ പുതിയ അപ്ഡേറ്റ്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് റാം. വീണ്ടും ആ ഹിറ്റ് കൂട്ട്കെട്ട് ഒന്നിക്കുമ്പോൾ ഒരുപാട് പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒരു മോഹൻലാൽ ജീത്തു ജോസഫ് ചിത്രത്തിനുപരി ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താര സുന്ദരി തൃഷ വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. റാമിന്റെ ചിത്രീകരണം നീണ്ടുപോയിരുന്നു. എന്നാല്‍ മോഹൻലാലിന്റെ റാം 2024ല്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് പുതിയ അപ്‍ഡേറ്റ്. ജീത്തു ജോസഫ് റാം രണ്ട് ഭാഗങ്ങളായിട്ടാണ് ഒരുക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ചിത്രത്തിന്റേതായി പ്രചരിച്ചിരുന്നു. […]

1 min read

“ആരാണ് ഖുറേഷി എബ്രഹാം എന്ന് നിങ്ങൾ എമ്പുരാനിലൂടെ മനസിലാക്കും” ; മോഹൻലാൽ

മലയാള സിനിമാസ്വാദകർ കഴിഞ്ഞ കുറച്ച് കാലമായി കാത്തിരിക്കുന്നൊരു സിനിമയുണ്ട്. എമ്പുരാൻ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് ബ്ലോക് ബസ്റ്ററായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് തന്നെ ആയിരുന്നു അതിന് കാരണം. എമ്പുരാനുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്കും കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ എമ്പുരാനെ കുറിച്ചും പൃഥ്വിരാജിനെ പറ്റിയും മോഹൻലാൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ബിഗ് ബോസ് സീസൺ ആറിന്റെ വേദിയിൽ വച്ചായിരുന്നു നടന്റെ പ്രതികരണം. ലൂസിഫറിനെ കുറിച്ച് ആയിരുന്നു മോഹൻലാൽ ആദ്യം പറഞ്ഞത്. “ക്രാഫ്റ്റ് കൊണ്ട് ഏറ്റവും […]

1 min read

മോഹൻലാലിന്റെ റാം ഇപ്പോഴില്ല; ഫഹദിനൊപ്പം പുതിയ ചിത്രവുമായി ജീത്തു ജോസഫ്

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ നേര് വൻ വിജയമായിരുന്നു. മോഹൻലാലിന് ഏറെ നാളിന് ശേഷം ബ്രേക്ക് നൽകിയ ചിത്രം കൂടിയായിരുന്നു ഇത്. നേരിന് ശേഷം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് മറ്റൊരു ചിത്രം കൂടെ പ്രഖ്യാപിച്ചിരുന്നു. റാം എന്ന് പേര് നൽകിയ ആ ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും എന്നായിരുന്നു വിവരം. എന്നാലിപ്പോൾ റാം ഉടനെ ഇല്ലെന്നാണ് പുതിയ വിവരം. മാത്രമല്ല, ജീത്തു ജോസഫ് തന്റെ പുതിയ സിനിമ പ്രഖ്യാപിക്കുകയും ചെയ്തു. ഫഹദ് ഫാസിൽ ആണ് […]

1 min read

സത്യൻ അന്തിക്കാടിനൊപ്പം മോഹൻലാല്‍ വീണ്ടും..!! പ്രഖ്യാപനം ഉടൻ

മലയാള സിനിമയിലെ ഹിറ്റ് കോമ്പോയാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം ലഭിച്ചിട്ടുള്ളത് എന്നെന്നും ഓര്‍ത്തിരിക്കുന്ന സിനിമകളാണ്. ചിരിക്കാനും കരയിപ്പിക്കാനും ആ കോമ്പോയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ മോഹൻലാലാണ് എന്ന റിപ്പോര്‍ട്ട് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മലയാളത്തിന് എക്കാലവും പ്രിയപ്പെട്ട ഹിറ്റ് ചിത്രങ്ങള്‍ പരിശോധിച്ചാല്‍ മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍തവയില്‍ കുറേ എണ്ണമെങ്കിലുമുണ്ടാകും. അതിനാല്‍ സത്യൻ അന്തിക്കാടിന്റെ മോഹൻലാല്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. […]