22 Jan, 2025
1 min read

ദുല്‍ഖറിന് നറുക്ക് വീണത് ആ താരം പിൻമാറിയതിനാല്‍… ! കമൽ ഹാസൻ ചിത്രത്തിൽ ദുൽഖർ എത്തിയത് ഇങ്ങനെ

ഉലകനായകൻ കമല്‍ഹാസൻ വീണ്ടും മണിരത്നത്തിന്റെ സംവിധാനത്തില്‍ നായകനാകുന്നു എന്ന പ്രഖ്യാപനം വൻ ചര്‍ച്ചയായിരുന്നു. നടൻ കമല്‍ഹാസൻ മണിരത്നവുമായി ഒന്നിക്കുമ്പോള്‍ ചിത്രം വൻ ഹിറ്റാകുമെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു. ഇന്നലെ പുറത്തുവിട്ട ടൈറ്റില്‍ അനൗണ്‍സ്‍മെന്റ് വീഡിയോയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ദുല്‍ഖറും കമല്‍ഹാസനൊപ്പം എത്തുന്ന ചിത്രത്തിനെ കുറിച്ച് മറ്റൊരു റിപ്പോര്‍ട്ടാണ് ചര്‍ച്ചയാകുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ദുല്‍ഖറിനെയായിരുന്നില്ല തുടക്കത്തില്‍ മണിരത്നം ആലോചിച്ചത് എന്നാണ് റിപ്പോര്‍ട്ട്. കമല്‍ഹാസൻ നായകനാകുന്ന തഗ് ലൈഫെന്ന ചിത്രത്തിലേക്ക് തമിഴ് യുവ നായകൻ ചിമ്പുവിനെയാണ് ആദ്യം പരിഗണിച്ചത് എന്നാണ് റിപ്പോര്‍ട്ട്. […]

1 min read

മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ രണ്ടാം ഭാഗം ഗാനത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു

വലിയ താരനിരയുമായി വന്‍ കാന്‍വാസില്‍ എത്തിയ ചിത്രമായിരുന്നു മണി രത്നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’. സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരുക്കിയത്. രണ്ട് ഭാഗങ്ങളായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗം തിയേറ്ററുകളിലെത്തിയപ്പോള്‍ മ ികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ‘പൊന്നിയിന്‍ സെല്‍വന്റെ’ രണ്ടാം ഭാഗത്തിന്റെ ഗാനത്തിന്റെ റിലീസ് എപ്പോഴായിരിക്കും എന്ന് പുറത്തുവിട്ടിരിക്കുകയാണ്. മാര്‍ച്ച് 20ന് വൈകുന്നേരം ആറ് മണിക്കാണ് ഗാനം പുറത്തുവിടുക. ‘അഗ നാഗ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിടുക. […]

1 min read

ബ്രഹ്മാണ്ഡ ചിത്രത്തിനൊപ്പം നിവിൻ പോളി ചിത്രം റിലീസ് ചെയ്യില്ല; സാറ്റർഡേ നൈറ്റിന്റെ റിലീസ് മാറ്റി

‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’. നവീൻ ഭാസ്കറാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. കോമഡി എന്റർടൈനറായി ഒരുങ്ങുന്ന ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രമായാണ് നിവിൻപോളി എത്തുന്നത്. ഇപ്പോൾ ഇതാ സാറ്റർഡേ നൈറ്റിന്റെ റിലീസിംഗ് തീയതി മാറ്റിവെച്ചു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. സെപ്റ്റംബർ 29 – ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ ഒക്ടോബർ ആദ്യ ആഴ്ചയ്ക്ക് ശേഷമായിരിക്കും സാറ്റർഡേ നൈറ്റ് റിലീസ് ചെയ്യുക. ചിത്രത്തിന്റെ […]

1 min read

“മോഹൻലാൽ വളരെ നല്ല നടനാണ്. എന്നാൽ ബെസ്റ്റ് ആക്ടർ എന്നു പറഞ്ഞാൽ അത് മമ്മൂട്ടി തന്നെയാണ്” -മണിരത്നം

മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും ഇവരെ വെല്ലാൻ ഇന്നും മലയാള സിനിമയിൽ ആരുമില്ലന്ന് തന്നെയാണ് എടുത്തു പറയേണ്ട ഒരു വസ്തുത എന്നത്. എത്രയെത്ര മികച്ച കഥാപാത്രങ്ങളെയാണ് ഇവർ അവിസ്മരണീയം ആക്കുന്നത്. അതുകൊണ്ടു തന്നെയാണ് അന്യഭാഷകളിൽ പോലും നിരവധി ആരാധകരുള്ള താരങ്ങളായി ഇരുവരും മാറിയിരിക്കുന്നതും. തമിഴിലെ പ്രമുഖ സംവിധായകനായ മണിരത്നം ഇവർ രണ്ടുപേരെയും കുറിച്ച് പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെയാണ്… ” മോഹൻലാൽ വളരെ നല്ല നടനാണ്. എന്നാൽ ബെസ്റ്റ് […]

1 min read

‘പൊന്നിയിന്‍ സെല്‍വന്‍ സിനിമ തുടങ്ങുന്നത് മമ്മൂട്ടി സാറിന്റെ ശബ്ദത്തിലായിരിക്കും’ ; മണിരത്‌നം പറയുന്നു

വലിയ താരനിരയുമായി വന്‍ കാന്‍വാസില്‍ എത്തുന്ന ചിത്രമാണ് മണി രത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’. കല്‍കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. രണ്ട് ഭാഗങ്ങളായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗം റിലീസിനൊരുങ്ങുകയാണ്. ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവല്‍. തമിഴ്‌സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്രനോവല്‍ വെള്ളിത്തിരയിലാക്കുമ്പോള്‍ ഗംഭീര കാസ്റ്റിങ് ആണ് സിനിമയ്ക്കായി മണിരത്‌നം നടത്തിയിരിക്കുന്നത്. വിക്രം, […]