Mammootty
‘ഇപ്പോൾ ബിലാൽ വേണ്ട, ഭീഷ്മ പർവ്വം മതി’; മമ്മൂക്ക പറഞ്ഞത് വെളിപ്പെടുത്തി അമൽ നീരദ്
മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന സിനിമയാണ് ഭീഷ്മപര്‍വ്വം. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് മുതല്‍ ഡയലോഗ് വരെ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോഴും വന്‍ ചര്‍ച്ചയാണ്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ കൂട്ടുകെട്ടിന്റെ ആദ്യ സിനിമയായ ബിഗ്ബി തിയേറ്ററുകളില്‍ വന്‍ ഓളമാണ് ഉണ്ടാക്കിയത്. ബിലാല്‍ എന്നചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുമ്പോള്‍ ആയിരുന്നു അമല്‍ നീരദ് ഭീഷ്മ പര്‍വ്വവുമായി വന്നത്. ഷൂട്ടിംഗിന് ദിവസങ്ങള്‍ക്ക് മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതും ബിലാല്‍ നിര്‍ത്തിവെക്കുന്നതും. ഭീഷ്മപര്‍വ്വം തിയേറ്ററുകളില്‍ മികച്ച് പ്രതികരണങ്ങളോടെ […]
‘എടോ. . താനെന്റെ ഡാനി കണ്ടിട്ടുണ്ടോ. . അതിലെന്റെ അഭിനയം കണ്ടിട്ടുണ്ടോ’; മാധ്യമ പ്രവർത്തകനോട് മമ്മൂട്ടിയുടെ കൗതുകം നിറയ്ക്കുന്ന ചോദ്യം
ആകാരഭംഗി, മുഖസൗന്ദര്യം, ഘനഗംഭീരമായ ശബ്ദം, വിവിധ ഭാഷകളിലുള്ള പ്രാവീണ്യം, ഗൗരവതരമായ വേഷങ്ങളിലെ അഭിനയപാടം എന്നീ ഗുണങ്ങളാല്‍ നടനെന്ന് നിലയില്‍ പൂര്‍ണ്ണനാണ് മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി. ഏതൊരു കഥാപാത്രമായാലും ആ കഥാപാത്രത്തിനുള്ളിലേക്ക് ഇറങ്ങിചെന്ന് ചെയ്യുന്ന കഥാപാത്രത്തോട് നീതി പുലര്‍ത്തുന്ന ഒരു നടനാണ് അദ്ദേഹം. കഥാപാത്രങ്ങള്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ രൂപം മാറ്റാന്‍ വരെ അദ്ദേഹം തയ്യാറാകുന്നു. തന്റെ താരപദവിയുടെ സാധ്യതകളേയും സാമ്പത്തിക മൂല്യങ്ങളേയുമൊക്കെ കൃത്യമായി തിരിച്ചറിയാന്‍ സാധിക്കുന്ന ആള്‍ കൂടിയാണ് മമ്മൂട്ടി. വളരെ സെലക്ടീവായിട്ടുള്ള ചിത്രങ്ങളാണ് മമ്മൂട്ടി ചെയ്യാറുള്ളത്. […]
“80കൾ മുതൽ 2022 വരെ.. ഒരൊറ്റ അയ്യർ.. ഒരേയൊരു മമ്മൂട്ടി..”; സിബിഐ സീരീസ് നാൾവഴികൾ
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5-ാം പതിപ്പ്. ലോകത്തിലെ തന്നെ വളരെ സവിശേഷതകളുള്ള ചിത്രമാണിത്. ഒരു സിനിമയ്ക്ക് അഞ്ചാം പതിപ്പ് ഉണ്ടാവുക, അതില്‍ ഒരേ നടന്‍ തന്നെ നായക കഥാപാത്രത്തെ അവതരിപ്പിക്കുക, ഒരേ സംവിധായകനും തിരക്കഥാകൃത്തും അണിയറയില്‍ പ്രവര്‍ത്തിക്കുക തുടങ്ങി നിരവധി വിശേഷണങ്ങള്‍ ചിത്രത്തിനുണ്ട്. മലയാള സിനിമയിലെയും മമ്മൂട്ടിയുടെ കരിയറിലെയും ഐക്കോണിക് കഥാപാത്രമാണ് സേതുരാമയ്യര്‍ സിബിഐ. സിബിഐ 5 ദ ബ്രയ്ന്‍ എന്നാണ് ഏറ്റവും പുതിയ ചിത്രത്തിന്റെ പേര്. സിബിഐ സീരീസിലെ എല്ലാ ചിത്രങ്ങളും […]
ദൃശ്യം, രാജാവിന്റെ മകന്‍, ഏകലവ്യന്‍, ദേവാസുരം. . . മമ്മൂട്ടിയുടെ കയ്യില്‍ നിന്നും വഴുതിപ്പോയ ഹിറ്റുകള്‍ ഏറെ!
മലയാള സിനിമയിലെ പകരക്കാരനില്ലാത്ത നടനാണ് മമ്മൂട്ടി. അദ്ദേഹം ഇന്നോളം ചെയ്തിട്ടുള്ള കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് എല്ലാക്കാലത്തും മുതല്‍ക്കൂട്ടാണ്. പ്രായത്തെ വെല്ലുന്ന അഭിനയ പാടവം കൊണ്ട് അദ്ദേഹത്തിന്റെ ഡേറ്റിന് വേണ്ടി കാത്തിരിക്കാന്‍ എല്ലാക്കാലത്തും സംവിധായകരും പ്രൊഡ്യൂസര്‍മാരും തയ്യാറാണ്. ന്യൂഡല്‍ഹി, കൗരവര്‍, ബിഗ് ബി, ധ്രുവം തുടങ്ങിയ ചിത്രങ്ങളിലായി അന്താരാഷ്ട്ര നിലവാരമുള്ള അഭിനയ മുഹൂര്‍ത്തങ്ങളാണ് മമ്മൂട്ടി മലയാളിയ്ക്ക് സമ്മാനിച്ചത്. പക്ഷേ ചില ഹിറ്റ് ചിത്രങ്ങളും കഥാപാത്രങ്ങളും ഈ മഹാപ്രതിഭയുടെ കയ്യില്‍ നിന്നും വഴുതിപ്പോയിട്ടുണ്ട്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് […]
‘കണ്ണ് ചിമ്മാതെ റഫ് കട്ട് കണ്ടു, ഉഗ്രന്‍ എന്ന് പറഞ്ഞു, പക്ഷേ ആ റോള്‍ ചെയ്യാന്‍ പറ്റിയില്ല’; മമ്മൂട്ടി ചെയ്യാതെ പോയ റോളിനെക്കുറിച്ച് പടയുടെ സംവിധായകന്‍
തീയറ്ററുകളില്‍ തകര്‍ത്ത് ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കെ എം കമല്‍ സംവിധാനം ചെയ്ത പട എന്ന ചിത്രം. ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട റോളാണ് ചീഫ് സെക്രട്ടറിയുടേത്. നടന്‍ പ്രകാശ് രാജാണ് ഈ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഈ റോളിലേയ്ക്ക് ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു. വാര്‍ത്തകള്‍ സ്ഥിരീകരിച്ചുകൊണ്ട് പ്രസ്താവന നടത്തി രംഗത്തു വന്നിരിക്കുകയാണ് സംവിധായകന്‍ കമല്‍ തന്നെ. ഒരു അഭിമുഖത്തിലാണ് മമ്മൂട്ടിയ്ക്ക് പട സിനിമയുടെ ഭാഗമാകാന്‍ സാധിക്കാതെ പോയി എന്ന് അദ്ദേഹം […]
“ടേക്ക് കഴിഞ്ഞു മമ്മൂട്ടി എഴുന്നേറ്റ് നിന്ന് കയ്യടിച്ചു”: സിബിഐ 5ൽ നിർണ്ണായക കഥാപാത്രമായി ജഗതി ശ്രീകുമാർ എത്തും
മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഹാസ്യതാരം, സ്വഭാവ നടന്‍ തുടങ്ങിയ രംഗങ്ങളില്‍ മലയാളികളെ വിസ്മയിപ്പിച്ച താരമാണ് ജഗതി. നാല്‍പ്പതു വവര്‍ഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ 1400 ഓളം സിനിമകളാണ് ജഗതി ചെയ്തിരിക്കുന്നത്. 2012ല്‍ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് അദ്ദേഹം വിട്ട് നില്‍ക്കുകയായിരുന്നു. സിനിമയിലിപ്പോള്‍ സജീവമല്ലെങ്കിലും ജഗതിയുടെ മുന്‍കാല സിനിമാ ഡയലോഗുകള്‍ കേട്ടും, അവയെക്കുറിച്ച് ചര്‍ച്ച ചെയ്യാതെയും മലയാളിയുടെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. ഇപ്പോഴിതാ മലയാളി […]
“ഒരു നടനായും വ്യക്തിയായും എല്ലാവർക്കും മാതൃകയാണ് മമ്മൂട്ടി”: അടൂർ ഗോപാലകൃഷ്ണൻ
ആറ് പതിറ്റാണ്ട് നീളുന്ന സിനിമാ ജീവിതത്തില്‍ 12 ഫീച്ചര്‍ ഫിലുമുകള്‍ മാത്രം ചെയ്ത് ലോകസിനിമാ ഭൂപടത്തില്‍ തന്നെ മലയാളത്തിന്റെ സാന്നിധ്യമായ ഒരു ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. ഒരുപാട് സിനിമകള്‍ ചെയ്യുന്നതില്‍ അല്ല കലാസൃഷ്ടിയുടെ കാമ്പിലാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. ഡോക്യുമെന്ററികള്‍ ചെയ്താണ് സിനിമാ ജീവിതത്തിലേക്ക് അടൂര്‍ കടക്കുന്നത്. സ്വയംവരം എന്ന ഒരൊറ്റ ചിത്രത്തിലൂടെ നവാഗത സംവിധായകനായ അദ്ദേഹം ഇന്ത്യന്‍ സിനിമാലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. നാല് ദേശീയ അവാര്‍ഡുകളാണ് ആ ചിത്രത്തിന് ലഭിച്ചത്. അതിന് ശേഷം മമ്മൂട്ടി- അടൂര്‍ ഗോപാലകൃ്ണന്‍ […]
CBI 5 ‘ദ ബ്രെയിൻ’: റെക്കോർഡ് സാറ്റലൈറ്റ് തുകയ്ക്ക് സ്വന്തമാക്കി ഡിസ്‌നി + ഹോട്സ്റ്റാറും ചാനൽ പാർട്ണർ ആയി ഏഷ്യാനെറ്റും
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം സിബിഐ 5-ാം പതിപ്പ് വന്‍തുകയ്ക്ക് സ്വന്തമാക്കി ഏഷ്യാനെറ്റും ഡിസ്‌നിപ്ലസ് ഹോട്ട് സ്റ്റാറും. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശമാണ് ഏഷ്യാനെറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഡിജിറ്റല്‍ പാര്‍ട്ട്‌നറാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍. മലയാള സിനിമയിലെയും മമ്മൂട്ടിയുടെ കരിയറിലെയും ഐക്കോണിക് കഥാപാത്രമാണ് സേതുരാമയ്യര്‍ സിബിഐ. സിബിഐ 5 ദ ബ്രയ്ന്‍ എനനാണ് ഏറ്റവും പുതിയ ചിത്രത്തിന്റെ പേര്. വലിയ പ്രേക്ഷക പ്രതീക്ഷയാണ് സിനിമയ്ക്കുള്ളത്. സിനിമയുടെ എല്ലാ അപ്ഡേഷനുകള്‍ക്കും വലിയ സ്വീകര്യത ലഭിക്കുന്നുണ്ട്. ഈദിനോടനുബന്ധിച്ച് ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. […]
‘ഓസ്കാർ വേദിയിലേക്ക് എത്താൻ കെല്പുള്ള സിനിമയാകും നൻപകൽ നേരത്ത് മയക്കം’ എന്ന് പ്രതീക്ഷകൾ പങ്കുവച്ച് അമേരിക്കൻ റിയാക്ഷൻ വീഡിയോ മേക്കർസ് രംഗത്ത്
സിനിമാ പ്രേമികളെ കൗതുകത്തിലാക്കി, ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങാന്‍ പോകുന്ന നന്‍പകല്‍ നേരത്ത് മയക്കം ചിത്രത്തിന്റെ ടീസറാണ് ഇപ്പേള്‍ ചര്‍ച്ചാവിഷയം. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്. പകലുറക്കങ്ങളാണ് ടീസറിലുടനീളം നിറഞ്ഞു നില്‍ക്കുന്നത്. വളരെ മികച്ച അഭിപ്രായമാണ് ടീസറിന് സോഷ്യല്‍ മീഡിയകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ടീസറിലും ട്രെയ്‌ലറിലുമൊക്കെ എപ്പോഴും കൗതുകം ഉണര്‍ത്താറുള്ള ആളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഈ ടീസറിലൂടെ മമ്മൂട്ടിയെ വെച്ച് ലിജോ എന്ത് മാജിക്കാണ് കാണിക്കാന്‍ […]
“മമ്മൂക്കാ, നിങ്ങൾ പൊളിയാണ്”: ഭീഷ്മ പർവ്വം കണ്ട് മമ്മൂട്ടിയെ വിളിച്ചു നവ്യ നായർ പറഞ്ഞത്
റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് തിയേറ്ററുകളില്‍ മൂന്നാം വാരവും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മപര്‍വ്വം. കോവിഡ് എത്തിയതിന് ശേഷമുള്ള കാലത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രം കൂടിയാണ് ഭീഷ്മപര്‍വ്വം. മാര്‍ച്ച് 3ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ 80 കോടി ക്ലബ്ബില്‍ ഇടം നേടി. കേരളത്തിന് പുറമേ വിദേശ രാജ്യങ്ങളിലടക്കം ഭീഷ്മപര്‍വ്വം വിജയകരമായി മുന്നേറുകയാണ്. മൂന്നാം വാരത്തിന്റെ അവസാനത്തിലും കാണികളുടെ എണ്ണത്തില്‍ വലിയ ഡ്രോപ്പ് അനുഭവപ്പെടാത്തതിനാല്‍ […]