23 Dec, 2024
1 min read

അടിച്ച് കേറി ജോസേട്ടൻ…!!! ആ രാജ്യത്തും ഏറ്റവും പണം വാരിയ മലയാള ചിത്രം ” ടർബോ “

‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ടർബോ. ആക്ഷനും കോമഡിക്കും പ്രാധാന്യം നൽകി നിർമ്മിച്ച ചിത്രം തിയേറ്ററിൽ വിജയഗാഥ രചിക്കുകയാണ്. റെക്കോർഡ് കളക്ഷനോടെ ആദ്യദിനം പൂർത്തിയാക്കിയ ചിത്രം, മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. സൗദി അറേബ്യയില്‍ റിലീസ് ചെയ്ത മലയാള ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായിരിക്കുകയാണ് ചിത്രം. ഇത് സംബന്ധിച്ച അറിയിപ്പ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ആഗോള ബോക്സോഫീസില്‍ […]

1 min read

“തിയേറ്ററിൽ ഇത്രമാത്രം രോമാഞ്ചം തന്ന ഒരു ടൈറ്റിൽ പ്രെസെന്റഷെൻ വേറെ കണ്ടിട്ടില്ല” ; പുലിമുരുകൻ സിനിമയെ കുറിച്ച് കുറിപ്പ്

മലയാള സിനിമയുടെ ചരിത്രത്തിൽ കുറിക്കപ്പെട്ട ചിത്രമാണ് പുലിമുരുകൻ. മുരുകൻ എന്ന കഥാപാത്രമായി മലയാളത്തിന്റെ മോഹൻലാൽ നിറഞ്ഞാടിയപ്പോൾ തുറന്നത് മലയാള സിനിമയ്ക്ക് കോടി ക്ലബ്ബ് തിളക്കം. ആദ്യമായി 100കോടി നേടിയ മലയാള സിനിമ എന്ന ഖ്യാതി എന്നും പുലിമുരുകനും മോഹൻലാലിനും മാത്രം സ്വന്തം. വൈശാഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പുലിമുരുകന് ഇന്നും ആരാധകർ ഏറെ. 2016 ഒക്ടോബർ 7നാണ് പുലിമുരുകൻ റിലീസ് ചെയ്തത്. വൈശാഖിന്റെ സംവിധാനത്തിൽ ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിന് പ്രഖ്യാപനം മുതൽ വൻ ഹൈപ്പായിരുന്നു ലഭിച്ചിരുന്നു. ആ […]

1 min read

ടർബോ ജോസിനെ മാസാക്കിയ ‘ബേണൗട്ട് ദി എൻജിൻ’ ട്രാക്ക് എത്തി

മമ്മൂട്ടി നായകനായി വേഷമിട്ട് എത്തിയ ചിത്രമാണ് ടര്‍ബോ. ടര്‍ബോ മമ്മൂട്ടിയുടെ ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ എൻഡ് ക്രെഡിറ്റ്സിൽ ഉപയോഗിച്ചിരിക്കുന്ന ഒരു ഇംഗ്ലീഷ് ട്രാക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ബേണൗട്ട് ദി എൻജിൻ എന്ന ട്രാക്ക് ആണ് എത്തിയിരിക്കുന്നത്. ഭ്രമയുഗത്തിന് ശേഷം ക്രിസ്റ്റോ സേവ്യർ വീണ്ടുമൊരു മമ്മൂട്ടി ചിത്രത്തിന് സംഗീതം പകർന്നത് ടർബോയിലൂടെയാണ്. ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ക്രിസ്റ്റോയുടെ സംഗീതത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. […]

1 min read

“ഒരിക്കൽ മമ്മൂട്ടി പോലും ഇദ്ദേഹത്തിന്റെ വരവിനെ പേടിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്” ; കുറിപ്പ് വൈറൽ

കൂടെവിടെയെന്ന ചിത്രത്തിലൂടെ പത്മരാജന്‍ പരിചയപ്പെടുത്തിയ പുതുമുഖ നടനാണ് റഹ്‌മാന്‍. ഒരുകാലത്ത് മലയാള സിനിമയിൽ റൊമാന്റിക് ഹീറോയായി നിറഞ്ഞുനിന്ന നടനാണ് റഹ്‌മാന്‍. മമ്മൂട്ടി, മോഹൻലാൽ എന്നിവരേക്കാളൊക്കെ തരംഗം തീർക്കാൻ റഹ്മാന് സാധിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലുമെല്ലാം നിരവധി സിനിമകളിൽ റഹ്മാൻ അഭിനയിച്ചു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെയാണ് റഹ്മാൻ നേടിയെടുത്തത്. സൂപ്പർ താരമായി വളരുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും പരാജയങ്ങൾ റഹ്മാന്റെ കരിയറിന് വെല്ലുവിളിയാവുകയായിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത റഹ്‌മാന്‍ അതിശക്തമായ കഥാപാത്രങ്ങളിലൂടെയാണ് […]

1 min read

ആനന്ദേട്ടനെ പിന്നിലാക്കി ടർബോ ജോസ്….!!! ബുക്ക് മൈ ഷോ ഭരിച്ച് മലയാള സിനിമ

ഇതര ഇന്റസ്ട്രികളോട് കിടപിടിക്കുന്ന മലയാള സിനിമയെ ആണ് ഈ വർഷം ആരംഭിച്ചത് മുതൽ കണ്ടത്. റിലീസ് ചെയ്ത ഭൂരിഭാഗം സിനിമകളും ഒന്നിനൊന്ന് മെച്ചം. മേക്കിങ്ങിലും കണ്ടന്റിലും മാത്രമല്ല ബോക്സ് ഓഫീസിലും മലയാള സിനിമ കസറിക്കേറുകയാണ്. ഏതാനും നാളുകൾ മുൻപ് റിലീസ് ചെയ്ത സിനിമകൾക്ക് മികച്ച ബുക്കിങ്ങുകളും നടക്കുന്നുണ്ട്. ഈ അവസരത്തിൽ പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലെ കണക്കുകൾ പുറത്തുവരികയാണ്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയ ടിക്കറ്റുകളുടെ […]

1 min read

”ടർബോയിൽ സ്റ്റണ്ട് സീൻ ചെയ്യുമ്പോൾ അമ്യൂസ്മെന്റ് പാർക്കിലെ റൈഡിൽ കയറിയ ഫീലായിരുന്നു”; അഞ്ജന ജയപ്രകാശ്

മമ്മൂട്ടി- വൈശാഖ് കൂട്ടുകെട്ടിലിറങ്ങിയ ടർബോ മികച്ച അഭിപ്രായങ്ങൾ നേടി തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന് നാല് ദിവസം കൊണ്ട് ലഭിച്ച കളക്ഷൻ റിപ്പോർട്ടുകളെല്ലാം ഞെട്ടിപ്പിക്കുന്നതാണ്. ഈ കനത്ത മഴയിലും പ്രേക്ഷകർ ആവേശം ചോരാതെ മമ്മൂട്ടിച്ചിത്രത്തിന് വേണ്ടി തിയേറ്ററുകളിലെത്തുന്നത് അതിശയകരമായ കാര്യമാണെന്ന് തന്നെയാണ് പൊതുവെയുള്ള അഭിപ്രായം. ഫൈറ്റിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഫൈറ്റ് രം​ഗങ്ങൾക്കൊപ്പം തന്നെ മറ്റൊരാളും ശ്ര​ദ്ധനേടുന്നുണ്ട്. മറ്റാരുമല്ല മലയാളികളുടെ പ്രിയപ്പെട്ട ഹംസധ്വനിയെന്ന അഞ്ജന ജയപ്രകാശ് ആണത്. അഖിൽ സത്യൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ […]

1 min read

ബോക്സ് ഓഫീസ് വിറപ്പിച്ച് ജോസിന്റെ കുതിപ്പ്…!! സക്സസ് ടീസര്‍ പുറത്തുവിട്ട് മമ്മൂട്ടി

മമ്മൂട്ടി നായകനായി വേഷമിട്ട് എത്തിയ ചിത്രമാണ് ടര്‍ബോ. ടര്‍ബോ മമ്മൂട്ടിയുടെ ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരുന്നു. 52 .11കോടി രൂപയാണ് റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ ലോകമെമ്പാടുമുള്ള കളക്ഷൻ. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. കട്ടക്ക് കൂടെ നിന്ന പ്രേക്ഷകർക്ക് ഒരായിരം നന്ദിയെന്ന് മമ്മൂട്ടി കമ്പനി കണക്കുകൾ പുറത്തുവിട്ട് കുറിച്ചിട്ടുണ്ട്. ഒപ്പം തന്നെ മമ്മൂട്ടി ചിത്രത്തിന്‍റെ സക്സസ് ടീസറും പുറത്തുവിട്ടു. ആദ്യ ഷോ കഴിഞ്ഞയുടൻ പ്രേക്ഷകർ ഇരുകയ്യും […]

1 min read

ബോക്സ് ഓഫീസ് വിറപ്പിച്ച് ടർബോ ജോസ്….!!! ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷൻ 15 കോടിക്ക് മുകളിൽ

മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ടർബോയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷ്ഷൻ പുറത്ത്. റിലീസ് ചെയ്ത് ആദ്യദിനത്തിലെ കളക്ഷനാണ് നിർമാതാക്കളായ മമ്മൂട്ടി കമ്പനി പുറത്തുവിട്ടിരിക്കുന്നത്. 17.3 കോടിയാണ് ആദ്യദിനം ടർബോ സ്വന്തമാക്കിയിരിക്കുന്നത്. സമീപകാലത്ത് ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമ എന്ന ഖ്യാതിയും ടർബോയ്ക്ക് സ്വന്തം. മെയ് 23ന് ആയിരുന്നു ടര്‍ബോ റിലീസ് ചെയ്തത്. റിലീസിന് മുന്‍പ് തന്നെ പ്രീ സെയിലിലൂടെ മികച്ച കളക്ഷന്‍ ടര്‍ബോ സ്വന്തമാക്കിയിരുന്നു. റിലീസ് ദിനമായ ഇന്നലെ […]

1 min read

“എന്ത് കിട്ടിയാലും തന്റെ കഴിവ് തെളിയിക്കുന്ന വൈശാഖും മമ്മൂട്ടിയും കൂടി ചേർന്നപ്പോൾ അതൊരു mass entertaining ആയതിൽ അത്ഭുതമില്ല…”

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും മാസ് ആക്ഷൻ കോമഡി കൊണ്ടും ടർബോ തീയേറ്ററുകളിൽ തീ പടർത്തി. ടർബോ ജോസിന്റെ കിന്റൽ ഇടി കണ്ട് കോരിത്തരിച്ചിരിക്കുകയാണ് പ്രേക്ഷകർ. തീയയേറ്ററുകളിലേക്കുള്ള ജന ഒഴുക്ക് കാരണം 224 എക്സ്ട്രാ ഷോകളാണ് ആദ്യ ദിനം ലഭിച്ചിരിക്കുന്നത്.മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ […]

1 min read

ഇത് ‘ടർബോ’യുടെ റെക്കോഡ് തേരോട്ടം….!! കേരള ഓപ്പണിംഗ് കളക്ഷനില്‍ നേടിയത് ഞെട്ടിക്കുന്ന തുക

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ടർബോ തിയേറ്ററുകളിൽ എത്തിയിരിക്കുന്നു. ഇടുക്കിക്കാരൻ ജീപ്പ് ഡ്രൈവർ ജോസായി മമ്മൂട്ടി വേഷമിടുന്ന ഈ ചിത്രം സ്‍ക്രീനിൽ അടിയുടെ പൊടിപൂരം തീർക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും മാസ് ആക്ഷൻ കോമഡി കൊണ്ടും ടർബോ തിയേറ്ററുകളിൽ തീ പടർത്തി. തിയേറ്ററുകളിലേക്കുള്ള പ്രേക്ഷകരുടെ ഒഴുക്ക് കാരണം 224 എക്സ്ട്രാ ഷോയാണ് ആദ്യ ദിനം പ്രദർശിപ്പിച്ചത്. കേരളത്തില്‍ റെക്കോര്‍ഡ് ഓപ്പണിംഗ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ […]