23 Dec, 2024
1 min read

“അതില്ലെങ്കിൽ നമ്മള്‍ പഴഞ്ചനായിപ്പോവും, ഗ്ലിസറിൻ ഇട്ട് അഭിനയിച്ചിട്ട് 25 വർഷം”: മമ്മൂട്ടി

അഭിനയത്തിൽ 52 വർഷം പൂർത്തിയാക്കുകയാണ് മമ്മൂട്ടിയെന്ന പകരക്കാരനില്ലാത്ത ഇതിഹാസം. അരനൂറ്റാണ്ട് കാലം മലയാള സിനിമ ഭരിച്ച നടൻ മമ്മൂട്ടി. 72 വയസ് തികഞ്ഞിട്ടും പഴയ മോടിയും അഴകും ചെറുപ്പവും നിലനിൽക്കുന്ന താരത്തോട് അസൂയയാണെന്ന് പൊതുവേദിയിൽ സൂപ്പർതാരങ്ങളടക്കം പറഞ്ഞിട്ടുണ്ട്. ഇത്തവണത്തെ 53-ാമത് ചലച്ചിത്ര പുരസ്കാരത്തോട് കൂടി ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള പുരസ്കാരം നേടിയ നടനെന്ന നേട്ടവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. ഇന്നും സിനിമയോടുള്ള അഭിനിവേശം വിട്ടുമാറാത്ത ഒരു പുതുമുഖ നടന്റെ ചുറുചുറുക്കോടെയാണ് ഓരോ സിനിമയേയും മമ്മൂട്ടി സമീപിക്കുന്നത് […]

1 min read

കണ്ണൂര്‍ സ്‌ക്വാഡ് എപ്പോള്‍ ? ഒടുവില്‍ ആരാധകരുടെ ചോദ്യത്തിന് ഉത്തരമെത്തി 

മമ്മൂട്ടിയുടേതായി ഏറ്റവുമടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ഒരു റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ്. മമ്മൂട്ടി തന്നെയാണ് നിര്‍മ്മാണവും. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഇന്ന ദിവസം തിയറ്ററുകളിലെത്തുമെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നില്ല. റിലീസ് തീയതി വൈകുന്നതിലുള്ള അക്ഷമ ആരാധകരും പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പോസ്റ്ററിലൂടെ ചിത്രം ഈ […]

1 min read

കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് എപ്പോള്‍ …? മമ്മൂട്ടി ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ്

മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്‍മാരുടെ പട്ടിക എടുത്താല്‍ അതില്‍ ഏറ്റവും മുകളില്‍ തന്നെ കാണും മമ്മൂട്ടിയുടെ പേര്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ താരമൂല്യവും. 100 കോടി ക്ലബ്ബില്‍ കടന്ന രണ്ടേ രണ്ട് മലയാളി സൂപ്പര്‍ താരങ്ങളില്‍ ഒരാള്‍. മലയാളത്തിലെ ഇരുത്തം വന്ന സംവിധായകര്‍ പലരും ആദ്യകാലങ്ങളില്‍ മമ്മൂട്ടിയെ നായകനാക്കി സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ അവരില്‍ പലരും ഇപ്പോള്‍ മമ്മൂട്ടിയ്ക്കൊപ്പം കാര്യമായി സിനിമകള്‍ ഒന്നും ചെയ്യുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മമ്മൂട്ടി കാലത്തിനൊപ്പം മാറിയതാണോ അതോ മമ്മൂട്ടിയെ […]

1 min read

മമ്മൂട്ടി കമ്പനി മുഖം മാറ്റും: ലോഗോ കോപ്പിയടി ആരോപണത്തിന് ഫേസ്ബുക്ക് പോസ്റ്റിൽ മറുപടി

മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനി ബ്രാൻഡ് ലോഗോ പുതുക്കുകയാണ്. സോഷ്യൽ മീഡിയ ഏറ്റെടുത്ത കോപ്പിയടി ആരോപണത്തെ തുടർന്നാണ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കുറിപ്പിൽ പിഴവ് അംഗീകരിക്കുന്നുവെന്നും, പുതുമ കൊണ്ടുവരുമെന്നുമുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ജോസ്മോൻ വാഴയിൽ എന്നയാളാണ് മൂവി ക്യാമറയുടെ രൂപത്തിലുള്ള മമ്മൂട്ടി കമ്പനിയുടെ ആദ്യ ലോഗോ ഒരു മൗലിക സൃഷ്ടി അല്ല, മുൻപ്ഉപയോഗിക്കപ്പെട്ടിട്ടുള്ളതും, ഇൻ്റർനെറ്റിൽ ലഭ്യമായതുമായ ഒരു ഡിസൈൻ ആണെന്ന ആരോപണം ഉന്നയിച്ചത്. ഡോ. സംഗീത ചേനംപുല്ലിയുടെ 2021 ൽ പുറത്തിറങ്ങിയ […]

1 min read

പ്രേക്ഷക – നിരൂപക പ്രശംസകള്‍ ഒരുപോലെ നേടി മൂന്നാം വാരത്തിലേക്ക് മെഗാസ്റ്റാറിന്റെ ‘റോഷാക്ക്’ ; ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്ന്

സമീപകാല മലയാള സിനിമയില്‍ മികച്ച ബോക്‌സ് ഓഫീസ് വിജയം നേടിയ സിനിമകളുടെ കൂട്ടത്തില്‍ ഇരിപ്പുറപ്പിച്ച് തിയേറ്ററില്‍ മുന്നേറുകയാണ് മമ്മൂട്ടി ചിത്രം റോഷാക്ക്. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിസാം ബഷീര്‍ ആണ്. പാപ്പന്‍, കടുവ, ന്നാ താന്‍ കേസ് കൊട് തുടങ്ങിയ സമീപകാല ഹിറ്റുകളുടെ രണ്ടാം ശനിയാഴ്ച കളക്ഷനെയും റോഷാക്ക് മറികടന്നിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായി. ചിത്രത്തില്‍ ലൂക്ക് ആന്റണിയായി മമ്മൂട്ടി തകര്‍ത്താടിയപ്പോള്‍ അത് പ്രേക്ഷകന് പുത്തന്‍ അനുഭവമായി മാറി. ഇപ്പോഴിതാ പ്രേക്ഷക- നിരൂപക […]