09 Jan, 2025
1 min read

”മമ്മൂട്ടിച്ചിത്രം ടർബോയ്ക്ക് പേര് ലഭിച്ചത് മറ്റൊരു ചിത്രത്തിൽ നിന്ന്”; മിഥുൻ മാന്വൽ തോമസിന്റെ വെളിപ്പെടുത്തൽ

മമ്മൂട്ടിക്കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ. മിഥുൻ മാന്വൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ഈ മമ്മൂട്ടി ചിത്രത്തിന് വേണ്ടി പ്രേക്ഷകർ അതീവ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ എങ്ങനെയാണ് ചിത്രം ആരംഭിച്ചത് എന്ന് പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മിഥുൻ മാനുവൽ തോമസ്. പല ത്രെഡുകളും സംസാരിച്ച ശേഷമാണ് ഇപ്പോഴുള്ള കഥ ഓക്കെ ആവുന്നത് എന്നാണ് മിഥുൻ മാനുവൽ തോമസ് പറയുന്നത്. മുൻപ് മിഥുൻ മാനുവൽ തോമസ് പ്രഖ്യാപിച്ചിരുന്ന മറ്റൊരു ചിത്രത്തിന്റെ പേരായ ടർബോ ഈ കഥയിലേക്ക് […]

1 min read

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്ര 2ന്റെ ടീസർ പുറത്ത്; വൈഎസ്ആറിന്റെ മകനായി എത്തുന്നത് ജീവ

മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം ‘യാത്ര’യുടെ രണ്ടാം ഭാഗം ടീസർ എത്തി. തമിഴ് നടൻ ജീവയാണ് ചിത്രത്തിൽ നായകനാകുന്നത്. മമ്മൂട്ടിയെ നായകനാക്കി മഹി വി. രാഘവ് സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ യാത്രയുടെ രണ്ടാം ഭാഗമാണ് യാത്ര 2. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയായിട്ടാണ് യാത്രയിൽ മമ്മൂട്ടി എത്തിയത്. യാത്രയുടെ രണ്ടാം ഭാഗത്തിൽ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൻ വൈഎസ് ജഗന്റെ രാഷ്ട്രീയ യാത്രയാണ് പ്രമേയമാകുന്നത്. ജീവയാണ് ജഗൻ റെഡ്ഡിയെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണനാണ് […]

1 min read

മമ്മൂട്ടിയുടെ കാതൽ ആമസോൺ പ്രൈമിലെത്തി; സൗജന്യ സ്ട്രീമിങ്ങ് ഉടൻ ആരംഭിക്കുമെന്ന് വിവരം

ജിയോ ബേബി – മമ്മൂട്ടി ചിത്രമായ കാതൽ ദി കോർ ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിച്ചു. ഇന്ത്യയ്ക്കു പുറത്തുള്ള രാജ്യങ്ങളിലാണ് ചിത്രം വാടകയ്ക്ക് ലഭിക്കുക. ഈ ആഴ്ചയിൽ തന്നെ ചിത്രം സൗജന്യമായി സ്ട്രീം ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നെന്നായിരുന്നു നിരൂപകരടക്കം കാതലിനെ വിശേഷിപ്പിച്ചത്. സിനിമയെ പ്രശംസിച്ച് ന്യൂയോർക് ടൈംസും രംഗത്തെത്തിയിരുന്നു. മികച്ച നിരൂപക പ്രശംസയും വിജയവും നേടിയ കാതൽ- ദി കോറിലെ മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗാനുരാഗിയുടെ വേഷത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോർക് […]

1 min read

“കാതല്‍” ചരിത്രം കുറിക്കുന്നു ….! വൻ റിലീസുകൾ എത്തിയിട്ടും വിസ്‍മയിപ്പിക്കുന്ന നേട്ടം

മമ്മൂട്ടി നായകനായ ജിയോ ബേബി ചിത്രം ‘കാതലി’നെ പ്രശംസിച്ച് ഇന്നും നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. മികച്ച നിരൂപക പ്രശംസയും വിജയവും നേടിയ കാതൽ- ദ് കോറിലെ മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗാനുരാഗിയുടെ വേഷത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോർക് ടൈംസിന്റെ ലേഖനത്തിൽ പുകഴ്ത്തിയിരുന്നു. ചെറിയ ക്യാൻവാസില്‍ ഒരുങ്ങിയ ഒരു ചിത്രമായിട്ടും മികച്ച വിജയം നേടാൻ കാതലിന് കഴിഞ്ഞിരുന്നു. വമ്പൻ റിലീസുകള്‍ എത്തിയിട്ടും കേരളത്തിലെ തിയറ്ററുകളില്‍ തിരുവന്തപുരത്തും കൊച്ചിയിലും പ്രദര്‍ശിപ്പിക്കുന്ന കാതല്‍ അമ്പതാം ദിവസത്തിലേക്ക് എന്നാണ് പുതിയ അപ്‍ഡേറ്റ്. മമ്മൂട്ടി […]

1 min read

‘ഭ്രമയുഗത്തിലെ’ കാരണവര്‍ ക്രൂരനോ ? സോഷ്യല്‍ മീഡിയ കിടുക്കി മെഗാസ്റ്റാർ

70 വയസ്സിന് ശേഷമുള്ള മമ്മൂട്ടിയുടെ പുതിയ ഇന്നിങ്ങ്സിനായാണ് താന്‍ കാത്തിരിക്കുന്നതെന്ന നടന്‍ പൃഥ്വിരാജിന്റെ വാക്കുകള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ട്രെന്‍ഡിങ്ങാണ്. 2022 മുതല്‍ മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന സിനിമകളാണ് ഇതിന് കാരണം. ഒരേസമയം വാണിജ്യസിനിമകളും പ്രമേയം കൊണ്ട് വ്യത്യസ്തമായ ചിത്രങ്ങളും തുടര്‍ച്ചയായി സമ്മാനിക്കാന്‍ താരത്തിനാകുന്നു.2024 ൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നവയാണ്. എന്നും പുതുമകൾ തേടുന്ന സൂപ്പർ താരം കൂടിയാണ് മമ്മൂട്ടി. പൊന്തൻമാട, മൃ​ഗയ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മുൻകാലങ്ങളിൽ മമ്മൂട്ടി പ്രേക്ഷകനെ ത്രസിപ്പിച്ചതെങ്കിൽ സമീപകാലത്ത് റോഷാക്ക്, […]

1 min read

മമ്മൂട്ടിയുടെ കാതൽ വൻ വിജയം, 18 ദിവസം കൊണ്ട് നേടിയത് ഇരട്ടിത്തുക

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും പ്രധാനവേഷങ്ങളിലെത്തിയ കാതൽ തിയേറ്ററിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന് അസാധ്യ പ്രേക്ഷക- നിരൂപക പ്രശംസകളാണ് കിട്ടികൊണ്ടിരിക്കുന്നത്. ബോക്സോഫീസിലും അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലും ഒരേപോലെ കയ്യടി വാങ്ങുക എന്ന അപൂർവ നേട്ടമാണ് കാതൽ ദി കോർ എന്ന ഈ സിനിമ സ്വന്തമാക്കിയിരിക്കുന്നത്. നവംബർ 23 നാണ് സ്വവർഗ്ഗാനുരാഗം പ്രമേയമാക്കിയ ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തിയത്. അന്ന് വൈകുന്നേരം തന്നെയായിരുന്നു സിനിമയുടെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ആദ്യ പ്രദർശനവും. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. 18 […]

1 min read

”മോഹൻലാലിനോട് ഒരു പടം ചെയ്യാമോയെന്ന് ചോദിച്ചു, സ്ക്രിപ്റ്റ് പോലും നോക്കാതെ എത്ര ദിവസം വേണം എന്നായിരുന്നു മറുചോദ്യം”; ബി ഉണ്ണികൃഷ്ണൻ

മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ രണ്ട് താരങ്ങൾ മലയാളത്തിൽ ഇനി ഉണ്ടാവാൻ സാധ്യത കുറവാണെന്ന് പറയുകയാണ് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ഒരേസമയം നടനും താരവുമായിരിക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും, മോഹൻലാൽ എന്ന് പറയുന്ന നടൻ തിരക്കഥപോലും വായിച്ചുനോക്കാതെ ചെയ്ത ഒരു സിനിമ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് എന്നുമാണ് ബി. ഉണ്ണികൃഷ്ണൻ പറയുന്നത്. “ഒരേസമയം താരവും വലിയ നടന്മാരും ആയിരിക്കുക എന്ന് പറയുന്നത് വലിയ കാര്യമാണ്. എനിക്ക് തോന്നുന്നത് ഇനി അങ്ങനെ സംഭവിക്കില്ല […]

1 min read

മമ്മൂട്ടിയുടെ വിധേയൻ റീമാസ്റ്റർ ചെയ്ത് ചലച്ചിത്ര മേളയിൽ; 29 വർഷങ്ങൾക്ക് ശേഷവും വൻ ആർപ്പുവിളികളും കയ്യടിയും

സിനിമ സാങ്കേതികത്വത്തിന്റെ കൂടി കലയായതിനാല്‍ വാക്കുകളില്‍ കോറിയിടുന്നതിനെക്കാള്‍ ശ്രമകരമാകും. ഇതും കഥപറച്ചിൽ ആണെങ്കിലും ചെറിയ ചില പാളിച്ചകൾ മതി അപ്പാടെ കാര്യങ്ങൾ മാറിമറിയാൻ. അത്തരത്തിൽ സ്വന്തം കഥകളെ സിനിമയാക്കാൻ അടൂർ ​ഗോപാലകൃഷ്ണൻ നടത്തിയ യാത്രകൾ സ്തുത്യർഹമാണ്. മമ്മൂട്ടിയെ പ്രതിനായക കഥാപാത്രമാക്കി അടൂർ 29 വർഷങ്ങൾക്ക് മുൻപ് സംവിധാനം ചെയ്ത സിനിമയായിരുന്നു വിധേയൻ. മികച്ച കലാസൃഷ്ടികള്‍ കാലത്തെ അതിജീവിക്കുക മാത്രമല്ല കാലം മാറുന്തോറും പുതിയ തലങ്ങളും അവയ്ക്ക് ചുവടുമാറാനും കഴിയും. അതിനുള്ള ഉത്തമോദാഹരണമായിരുന്നു ‘വിധേയന്‍’. 29 വര്‍ഷങ്ങള്‍ക്കു മുന്‍പ് […]

1 min read

”ജനക്കൂട്ടത്തെ കണ്ടാൽ മോഹൻലാലിന് നാണമാകും, മമ്മൂട്ടിക്ക് ആണെങ്കിൽ ആളുകളെ കണ്ടില്ലെങ്കിലാണ് പ്രശ്നം”: രഞ്ജിത്ത്

മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ചില തുറന്ന് പറച്ചിലുകൾ നടത്തിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത്. മോഹന്‍ലാലും മമ്മൂട്ടിയും സിനിമയെ സമീപിക്കുന്നത് രണ്ട് രീതിയില്‍ ആണെന്നാണ് സംവിധായകന്‍ പറയുന്നത്. മോഹന്‍ലാലിന്റെയും തന്റെയും മീറ്റര്‍ ഒരു പോലെ ആയതിനാലാണ് തന്റെ എഴുത്തുകള്‍ കൂടുതല്‍ അദ്ദേഹത്തിന് ചേര്‍ന്നു വരിക. എന്നാല്‍ മമ്മൂക്ക നമ്മള്‍ക്ക് സര്‍പ്രൈസുകള്‍ തരുന്ന ഒരു നടനാണ് എന്നാണ് രഞ്ജിത്തിന്റെ അഭിപ്രായം. ”മോഹന്‍ലാല്‍ സ്‌ക്രീനില്‍ നൂറു പേരെ ഒരുമിച്ച് അടിച്ചിടുന്ന നായകനാണ്, എന്നാല്‍ ജീവിതത്തില്‍ അറിയാത്ത ഒരു കൂട്ടം ആളുകള്‍ വന്നാല്‍ അദ്ദേഹത്തിന് […]

1 min read

മമ്മൂട്ടിയുടെ കാതൽ കാണാൻ തിക്കും തിരക്കും; ഡെലി​ഗേറ്റുകളും സംഘാടകരും തമ്മിൽ വൻ തർക്കം

മമ്മൂട്ടി – ജിയോ ബേബി ചിത്രം ‘കാതൽ ദി കോർ’ തിയേറ്ററുകളിൽ വൻ വിജയത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ തിരുവനന്തപുരത്ത് ഐഎഫ്എഫ്കെയിൽ ‘മലയാളം സിനിമ ടുഡേ’ എന്ന വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ റിസർവേഷൻ ടിക്കറ്റുകൾ വളരെ പെട്ടെന്നായിരുന്നു ബുക്ക് ചെയ്തുപോയത്. അതേസമയം റിസർവേഷൻ ഇല്ലാത്ത 30 ശതമാനം സീറ്റുകളിലേക്ക് ആയിരക്കണക്കിന് ഡെലിഗേറ്റുകളാണ് തിയേറ്ററുകൾക്ക് മുൻപിൽ എത്തിയത്. അതുകൊണ്ട് തന്നെ വൻ തിരക്കാണ് ആദ്യ പ്രദർശനത്തിന് മുൻപെ ഉണ്ടായത്. കൂടാതെ സീറ്റ് ലഭിക്കാത്ത പ്രതിനിധികളും സംഘാടകരുമായി വാക്കുതർക്കമുണ്ടായി. ക്യൂ നിന്നവരിൽ […]