22 Dec, 2024
1 min read

മമ്മൂട്ടി കാതൽ തെരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തി ജ്യോതിക; അദ്ദേഹത്തിനെയാണ് അഭിനന്ദിക്കേണ്ടതെന്നും നടി

മമ്മൂട്ടിയും തെന്നിന്ത്യൻ താരം ജ്യോതികയും പ്രധാനവേഷങ്ങളിലെത്തി തിയേറ്ററിൽ വൻ വിജയം നേടിക്കൊണ്ടിരിക്കുന്ന പുതിയ ചിത്രമാണ് കാതൽ. സ്വവർഗ പ്രണയിനിയായിട്ടാണ് മമ്മൂട്ടി വേഷമിട്ടിരിക്കുന്നത്. കേരളത്തിലേത് പ്രേക്ഷകരുടെ മുന്നിൽ എങ്ങനെയാണ് മമ്മൂട്ടി അങ്ങനെ ഒരു കഥാപാത്രം തെരഞ്ഞെടുക്കാൻ ധൈര്യപ്പെട്ടത് എന്ന് നടന്റെ ആരാധകരടക്കം സംശയിച്ചിരുന്നു. അതിന് മമ്മൂട്ടി നൽകിയ മറുപടി ചിത്രത്തിലെ നായിക ജ്യോതിക വെളിപ്പെടുത്തിയതും ചർച്ചയാകുകയാണ്. എങ്ങനെയാണ് മമ്മൂട്ടി കാതലിലെ ആ കഥാപാത്രം തെരഞ്ഞെടുത്തത് എന്ന് അദ്ദേഹത്തിനോട് ചിത്രീകരണത്തിന് എത്തിയ ആദ്യ ദിവസം തന്നെ ചോദിച്ചിരുന്നുവെന്ന് ജ്യോതിക പറയുന്നു. […]

1 min read

പത്ത് ലക്ഷം രൂപ ശസ്ത്രക്രിയയ്ക്ക് വേണ്ടി സൗജന്യമായി നൽകി മമ്മൂട്ടി; നേരിട്ടറിയുന്ന സംഭവം പങ്കുവെച്ച് മുൻ മന്ത്രി ജോസ് തെറ്റയിൽ

മറ്റുള്ളവർക്ക് വേണ്ടി താൻ ചെയ്യുന്ന സഹായങ്ങൾ പുറത്താരും അറിയരുതെന്ന് ആ​ഗ്ര​ഹിക്കുന്നയാളാണ് മമ്മൂട്ടിയെന്ന് മുൻ മന്ത്രി ജോസ് തെറ്റയിൽ. മമ്മൂട്ടി മൂന്ന് മാസങ്ങൾക്ക് മുൻപ് ചെയ്തൊരു സംഭവം പങ്കുവെച്ച് കൊണ്ട് ജോസ് തെറ്റയിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പത്ത് ലക്ഷം രൂപയോളം ചിലവ് വരുന്ന ശസ്ത്രക്രിയ ഒരു പാവപ്പെട്ട കുടുംബത്തിന് സൗജന്യമായി നൽകിയ ശേഷം, അതിൽ വലിയ അസാധാരണത്വം കാണാത്ത നടനാണ് മമ്മൂട്ടിയെന്ന് ജോസ് തെറ്റയിൽ പറയുന്നു. തനിക്ക് നേരിട്ടറിയുന്ന ആ അനുഭവം പങ്കുവെക്കുന്നു എന്ന ആമുഖത്തോടെയാണ് […]

1 min read

പതിവ് തെറ്റിച്ച പട്ടിക, മലയാളികളുടെ ഇഷ്ടതാരം ഇത്തവണ ഇദ്ദേഹമാണ്; ഏറ്റവും ഇനപ്രീതിയുള്ള നടൻമാരുടെ ലിസ്റ്റ് പുറത്ത്

  പ്രേക്ഷകരുടെ ഇഷ്ടം നേടുന്നത് താരങ്ങളുടെ സിനിമയും കഥാപാത്രങ്ങളുമാണ്. എന്നിരുന്നാലും ദീർഘകാലമായി സിനിമയിൽ തുടരുന്ന താരങ്ങളുടെ സ്റ്റാർ വാല്യുവും ഒരു വലിയ ഘടകമാണ്. അതുകൊണ്ട് തന്നെ മലയാളത്തിൽ മോഹൻലാലിനെയും മമ്മൂട്ടിയെയും കവച്ച് വെച്ചൊരു സ്ഥാനം നേടുന്നത് അക്ഷരാർത്ഥത്തിൽ അസാധ്യമാണ്. അതുകൊണ്ട് തന്നെ ആദ്യ പേരുകളിൽ ഇവരിൽ ആര് മുന്നിൽ എന്ന് മാത്രം ആലോചിച്ചാൽ മതി. അതുകൊണ്ട് മലയാളത്തിലെ ഏറ്റവും ജനപ്രിയരായ നായക നടന്മാരുടെ പട്ടിക പുറത്ത് വന്നപ്പോൾ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും മോഹൻലാലും മമ്മൂട്ടിയും ലീഡ് […]

1 min read

”മമ്മൂട്ടി സാർ എനിക്ക് തുല്യമായ സ്പേസ് തന്നു, 25 വർഷത്തെ കരിയറിൽ നിന്ന് കിട്ടാത്തതും അതാണ്”; ജ്യോതിക

ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടിയും ജ്യോതികയും പ്രധാനവേഷത്തിലെത്തിയ കാതൽ തിയേറ്ററിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയിലും, തിരുവനന്തപുരത്തെ രാജ്യാന്തര മേളയിലും പ്രദർശിപ്പിച്ച ചിത്രത്തെ നിറഞ്ഞ സദസിലാണ് പ്രേക്ഷകർ വരവേറ്റത്. ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിച്ച മാത്യു ദേവസി എന്ന കഥാപാത്രത്തിനൊപ്പം പ്രേക്ഷകർ ചർച്ച ചെയ്യുന്ന കഥാപാത്രമായിരുന്നു ജ്യോതിക അവതരിപ്പിച്ച ഓമന എന്ന കഥാപാത്രവും. ഒരിടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ തിരിച്ചെത്തിയപ്പോൾ താരത്തിന് മികച്ച കഥാപാത്രവും സിനിമയും തന്നെ ലഭിച്ചു. കാതലിൽ അഭിനയിച്ചതിന് ശേഷം 25 […]

1 min read

”മമ്മൂട്ടിയും മോഹൻലാലുമൊഴികെ ആരും മലാളത്തിൽ താരമെന്ന നിലയിൽ പരി​ഗണിക്കപ്പെടുന്നില്ല”; മനസ് തുറന്ന് റസൂൽ പൂക്കുട്ടി

മലയാള സിനിമയെക്കുറിച്ചും താരങ്ങളെക്കുറിച്ചും തനിക്ക് അനുഭവപ്പെട്ട കാര്യങ്ങൾ തുറന്ന് പറയുകയാണ് സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടി. പുഴു, മിന്നൽ മുരളി, ന്നാ താൻ കേസ് കൊട് തുടങ്ങിയവയാണ് ഈയടുത്ത് കണ്ടവയിൽ തനിക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങൾ എന്നാണ് അദ്ദേഹം പറയുന്നത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രം കണ്ട് താൻ ഒരുപാട് ചിരിച്ചെന്നും റസൂൽ പൂക്കുട്ടി പറയുന്നു. അതേസമയം മമ്മൂട്ടിയെയും മോഹൻലാലിനെയും മാറ്റി നിർത്തിയാൽ മറ്റാരും താരമെന്ന നിലയിൽ പരി​ഗണിക്കപ്പെടുന്നില്ലെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കി. ​ഗലാട്ടെ […]

1 min read

58ാം ജൻമദിനത്തിൽ നടൻ ജയറാമിന് ആശംസകളുമായി മമ്മൂട്ടി

മലയാളികളുടെ ജനപ്രിയ താരം ജയറാമിന്റെ 58ാം പിറന്നാളായിരുന്നു ഇന്നലെ. താരത്തിന് ആശംസകളുമായി സമൂഹമാധ്യമങ്ങളിൽ സൂപ്പർതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് എത്തിയത്. മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയും ജയറാമിന് പിറന്നാൾ ആശംസകൾ അറിയിച്ചു. ജയറാമിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ആശംസ. പ്രിയപ്പെട്ട ജയറാമിന് പിറന്നാൾ ആശംസകൾ, മികച്ച വർഷമായിരിക്കട്ടെ- എന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ജയറാമിന്റെ ഭാര്യയും നടിയുമായ പാർവതിയും പിറന്നാൾ ആശംസകൾ കുറിച്ചു. എന്റെ പ്രപഞ്ചത്തിന് പിറന്നാൾ ആശംസകൾ എന്നാണ് സോഷ്യൽ മീഡിയയിൽ പാർവ്വതി എഴുതിയത്. മകൻ കാളിദാസ് ജയറാമും […]

1 min read

”അച്ഛൻ ​ഗേ ആണല്ലേയെന്ന് മകൻ ചോദിച്ചു, മമ്മൂക്ക ചെയ്തു പിന്നെ എനിക്ക് ചെയ്താലെന്താ?”; സുധി കോഴിക്കോട്

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇതുപോലെയൊരു പ്രമേയം ചർച്ച ചെയ്യുന്നൊരു സിനിമയ്ക്ക് ഇത്രയ്ക്കും സ്വീകാര്യത ലഭിക്കുന്നത്. മമ്മൂട്ടിയുടെ മാസ്റ്റർ പീസ് അഭിനയമാണ് കാതലിൽ കാണാൻ കഴിഞ്ഞതെന്നും പലരും അഭിപ്രായപ്പെടുന്നു. ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജ്യോതികയാണ് നായിക. അതേസമയം സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന മറ്റൊരു താരം സുധി കോഴിക്കോടാണ്. കാതലില്‍ സുധി അവതരിപ്പിച്ച തങ്കന്‍ പ്രേക്ഷകരുടെ ഉള്ള് തൊടുകയാണ്. ഒന്നുകില്‍ ഒരു ചരിത്രം അല്ലെങ്കില്‍ ഒരു വിവാദം എന്ന് പ്രതീക്ഷിച്ചാണ് […]

1 min read

‘മുബി ​ഗോ’യില്‍ ഫിലിം ഓഫ് ദി വീക്ക് ആയി കാതല്‍ ദി കോർ; മലയാള സിനിമയ്ക്കിത് അപൂര്‍വ്വ നേട്ടം

പ്രശസ്ത സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ മുബിയുടെ തിയറ്റര്‍ വാച്ചിംഗ് സര്‍വ്വീസ് ആയ മുബി ഗോയില്‍ മലയാള ചിത്രം കാതല്‍ ദി കോര്‍. തങ്ങളുടെ പ്രീമിയം സബ്സ്ക്രൈബേഴ്സിന് ആഴ്ചതോറും തെരഞ്ഞെടുക്കുന്ന ഒരു പ്രധാന ചിത്രം തിയറ്ററുകളില്‍ തന്നെ പോയി കാണാന്‍ അവസരമൊരുക്കുന്ന സേവനമാണ് മുബി ഗോ. ഇതിൽ ജിയോ ബേബിയുടെ കാതൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മമ്മൂട്ടിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഫിലിം ഓഫ് ദി വീക്ക് ആയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു മലയാളചിത്രം മുബി ഗോയിലൂടെ അവതരിപ്പിക്കപ്പെടുന്നത് ഇതാദ്യമാണ്. […]

1 min read

മുതൽമുടക്ക് അഞ്ച് കോടിയിലും താഴെ; പത്ത് കോടി കളക്ഷനുമായി കാതൽ ദി കോർ

വളരെ കുറഞ്ഞ ബജറ്റിലെത്തി ലാഭം കൊയ്യുകയാണ് മമ്മൂട്ടി ചിത്രം ‘കാതൽ’ ദി കോർ. ഏകദേശം അഞ്ച് കോടിക്കു താഴെ മാത്രം മുതൽമുടക്കുള്ള ഈ ചിത്രത്തിന്റെ ആഗോള കലക്‌ഷൻ പത്തുകോടി പിന്നിട്ടു എന്നത് അതിശയിപ്പിക്കുന്ന വാർത്തയാണ്. കേരളത്തിൽ നിന്നും മാത്രം ചിത്രം 7.5 കോടി നേടിയതായി റിപ്പോർട്ടുകളുണ്ട്. ആദ്യം ചുരുക്കം ചില തിയറ്ററുകളില്‍ മാത്രം റിലീസിനെത്തിയ ചിത്രം രണ്ടാം വാരം പിന്നിടുമ്പോൾ 150നു മുകളിൽ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. യുകെ, ജർമനി, ഫ്രാൻസ്, നോർവേ, ബെൽജിയം എന്നിവിടങ്ങളിലും ചിത്രം […]

1 min read

”ഞാൻ ബൈസെക്ഷ്വലാണ്, ഇത് പ്രകൃതിവിരുദ്ധമാണെന്ന രീതിയിലായിരുന്നു അച്ഛന്റെയും അമ്മയുടെയും പെരുമാറ്റം”; മനസ് തുറന്ന് കാതൽ താരം

മമ്മൂട്ടിയുടെ കാതൽ ദി കോർ എന്ന ചിത്രത്തിലൂടെയാണ് അനഘ രവിയുടെ സിനിമാ അരങ്ങേറ്റം. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായിയിരുന്നു അനഘ അഭിനയിച്ചത്. ‘ന്യൂ നോര്‍മല്‍’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ മുമ്പേ ശ്രദ്ധ നേടിയിരുന്നെങ്കിലും ഈ സിനിമ താരത്തിന്റെ കരിയറിലെ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കാം. സിനിമയില്‍ എത്തുന്നതിന് മുമ്പേ താന്‍ ബൈസെക്ഷ്വല്‍ ആണെന്ന് തുറന്ന് പറഞ്ഞ വ്യക്തി കൂടിയാണിവർ. ഇപ്പോൾ തന്റെ സെക്ഷ്വാലിറ്റിയെ കുറിച്ച് വീണ്ടും സംസാരിച്ചിരിക്കുകയാണ് അനഘ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിനമുഖത്തിലാണ് താരം മനസ് തുറന്നത്. ”എന്റെ […]