Malayalam Movie
‘വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’; ന്നാ താന്‍ കേസ് കൊട് പോസ്റ്ററിലെ ക്യാപ്ഷന്‍ വിവാദത്തില്‍
കനകം, കാമിനി, കലഹം എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ചിത്രത്തിലെ യേശുദാസ് – ഓ. എന്‍. വി. കുറുപ്പ് കൂട്ടുകെട്ടില്‍ ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ നിത്യഹരിത ഗാനം ‘ദേവദൂതര്‍ പാടി’യുടെ റീമിക്‌സ് പതിപ്പും കുഞ്ചാക്കോയുടെ വേറിട്ട ഡാന്‍സുമെല്ലാം വൈറലായിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരുമായി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു ഗാനം. നിയമ പ്രശ്‌നങ്ങള്‍ ചുറ്റിപറ്റി കോടതിയില്‍ […]
‘ഷാജി അവിടെ നല്ല കഥയുണ്ടെന്ന് പറയുന്നുണ്ടല്ലോ, നമുക്കത് ലാലിനെ വെച്ച് ആലോചിച്ചാലോ?’ ആ ഒരു ചോദ്യമാണ് പിന്നീട് ആറാംതമ്പുരാനിലേക്ക് മോഹന്‍ലാല്‍ വരാന്‍ കാരണം ; ഷാജി കൈലാസ് വ്യക്തമാക്കുന്നു
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ എല്ലാം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിട്ടുളളത്. നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളളും ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിട്ടുണ്ട്. 1997ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാന്‍ ഷാജി കൈലാസ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ്. മാസ് ആക്ഷന്‍ സിനിമ ഇന്നും ആരാധകരുടെ ഇഷ്ട മോഹന്‍ലാല്‍ സിനിമകളില്‍ ഒന്നാണ്. ഇരുനൂറ് ദിവസത്തിലധികം ആറാം തമ്പുരാന്‍ എന്ന ചിത്രം തിയേറ്ററില്‍ ഓടിയിരുന്നു. മോഹന്‍ലാലിന്റെ തന്നെ ചന്ദ്രലേഖയുടെ റെക്കോര്‍ഡ് […]
‘മമ്മൂട്ടിയുടെ തോളില്‍ കയ്യിട്ട് നടന്ന പല വമ്പന്‍ നിര്‍മാതാക്കളും തിരിഞ്ഞുനോക്കാത്ത ഒരു കാലത്താണ് ഞങ്ങള്‍ ന്യൂഡല്‍ഹി ചെയ്തത്’ ; ഡെന്നീസ് ജോസഫ് വ്യക്തമാക്കിയ കാര്യങ്ങള്‍ ഇങ്ങനെ
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളില്‍ ഒന്നാണ് ന്യൂഡല്‍ഹി. ഇടയ്ക്ക് മങ്ങിയ മമ്മൂട്ടിയെ ന്യൂഡല്‍ഹി എന്ന ഒറ്റ ചിത്രത്തിലൂടെ താരാകാശത്ത് കൂടുതല്‍ ശോഭയോടെ പുനപ്രതിഷ്ഠിച്ച സംവിധായകനാണ് ജോഷി. ഡെന്നീസ് ജോസഫിന്റെ കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടി. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ന്യൂഡല്‍ഹിയുടെ റീമേക്ക് ഒരുക്കി സ്വന്തം ഖ്യാതിയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചു. മമ്മൂട്ടിയെന്ന നടന്‍ മലയാളസിനിമയില്‍ നിലനില്‍പ്പിനായി കഷ്ടപ്പെട്ട ഒരു സമയമുണ്ടായിരുന്നു. കുടുംബചിത്രങ്ങളില്‍ മാത്രമായി തളച്ചിട്ടപ്പെട്ട ഒറു കാലഘട്ടം. ബോക്‌സ്ഓഫീസിലെല്ലാം […]
‘അക്ബര്‍ ആണ്, അവര്‍ തിരിച്ചു വരും’ ; മമ്മൂട്ടി ചിത്രം ‘ഗ്യാങ്സ്റ്റര്‍’ രണ്ടാം ഭാഗവുമായി ആഷിക് അബു വരുന്നു
മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗ്യാങ്‌സ്റ്റര്‍. ആഷിഖ് അബുവിന്റെ കരിയറിലെ രണ്ടാമാത്തെ ചിത്രമായിരുന്നു ഇത്. 2014ലായിരുന്നു ഗ്യാങ്‌സ്റ്റര്‍ പുറത്തിറങ്ങിയത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് ആഷിഖ് അബു തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഗ്യാങ്സ്റ്ററിന്റെ രണ്ടാം ഭാഗത്തിന് ശ്യാം പുഷ്‌ക്കരനാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ വൈകിയത് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നായിരുന്നുവെന്നും ആഷിഖ് പറയുന്നു. ഗ്യാങ്സ്റ്റര്‍ 2 ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്നും ആഷിഖ് അബു പറഞ്ഞു. […]
വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു ; ഫഹദ് ഫാസില്‍ ചിത്രം ‘മലയന്‍കുഞ്ഞ്’ തിയേറ്ററുകളിലേക്ക്
മലയന്‍കുഞ്ഞ് ആദ്യ സിനിമ പരാജയപ്പെട്ടെങ്കിലും നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ഫഹദ് ഫാസില്‍. നാച്ചുറല്‍ ആക്ടിങ് കൊണ്ടാണ് സിനിമാ പ്രേമികളുടെ പ്രിയതാരമായി മാറിയത്. മഹേഷിന്റെ പ്രതികാരത്തിലെ മഹേഷും, ഞാന്‍ പ്രകാശനിലെ പ്രകാശനും, കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയും, ട്രാന്‍സിലെ വിജു പ്രസാദുമടക്കം, മാലിക്കിലെ ആലിക്കയും അടക്കം ഫഹദ് ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. ഫഹദിന്റെ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. […]
ഡ്യൂപ്പില്ല.. മുള്ളൻകൊല്ലി വേലായുധനെ വെല്ലുമോ ഈ പുതിയ മോഹൻലാൽ അവതാരം? ; ‘ഓളവും തീരവും’ ഷൂട്ടിംഗ് പുരോഗമിക്കുന്നു
മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് നരന്‍. ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ഈ ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയമായിരുന്നു. മോഹന്‍ലാലിന്റെ അമാനുഷിക മാനറിസങ്ങളും അഭിനയ വൈഭവും ചിത്രത്തിലുടനീളം നിറഞ്ഞ് നിന്നിരുന്നു. മുള്ളങ്കൊല്ലി വേലായുധന്‍ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. സാഹസിക രംഗങ്ങളില്‍ അങ്ങേയറ്റം താല്‍പര്യം പ്രകടിപ്പിക്കുന്ന താരത്തില്‍ ഈ കഥാപാത്രവും ഭദ്രമായിരുന്നു. സാഹസിക രംഗങ്ങളില്‍ താരങ്ങളില്‍ പലരും ഡ്യൂപ്പിനെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതിനോട് പൊതുവെ താല്‍പര്യമില്ലാത്തയാളാണ് മോഹന്‍ലാല്‍. ഈ ചിത്രത്തിലും നിരവധി സാഹസിക രംഗങ്ങള്‍ ഡ്യൂപ്പില്ലാതെയായിരുന്നു […]
ഇടിമിന്നല്‍ വെളിച്ചത്തില്‍ വ്യത്യസ്ത പ്രകടനവുമായി സൗബിന്‍ ഷാഹിര്‍ ; സസ്‌പെന്‍സ് നിറച്ച് ‘ഇലവീഴാപൂഞ്ചിറ’ ടീസര്‍
സൗബിന്‍ ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇലവീഴാപൂഞ്ചിറ. ജൂലൈ 15നാണ് ചിത്രം തിയേറ്ററില്‍ റിലീസിനായി എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള പൊലീസ് കഥ പറയുന്ന ചിത്രത്തിന്റെ ട്രയ്‌ലര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ട്രയ്‌ലറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വളരെയധികം ആകാംക്ഷയുണര്‍തുന്നത്താണ് ചിത്രത്തിന്റെ പുതിയ ടീസറും. ഇടിമിന്നല്‍ വെളിച്ചത്തില്‍ ‘ഇലവീഴാപൂഞ്ചിറ’യിലെ ഒരു രാത്രിയാണ് ടീസറില്‍ കാണാന്‍ സാധിക്കുന്നത്. സരിഗമ മലയാളം എന്ന യൂടൂബ് ചാനലിലാണ് പുതിയ ടീസറും റിലീസ് […]
അബുദാബിയിലെ ഒരു ഹോട്ടലില്‍ ”ചിക്കന്‍ പുലിമുരുകന്‍” ; ഫോട്ടോ പങ്കുവെച്ച് ആരാധകന്‍
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമായിരുന്നു പുലിമുരുകന്‍. ബോളിവുഡിലും തെലുങ്കിലും തമിഴിലുമൊക്കെ മാത്രം കേട്ടിരുന്ന 150 കോടി ക്ലബ്ബ് എന്ന ബോക്‌സ് ഓഫീസ് വിജയത്തിലേക്ക് ആദ്യമായെത്തിയ മലയാളസിനിമ എന്ന വിശേഷണവും പുലിമുരുകന്‍ നേടുകയുണ്ടായി. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെയും അതുവരെയുള്ള എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെയും തകര്‍ത്തുകളഞ്ഞ ചിത്രമായിരുന്നു. 50 കോടി, 100 കോടി എന്നൊക്കെയുള്ള സംഖ്യകള്‍ പോസ്റ്ററുകളിലേക്ക് ആത്മവിശ്വാസത്തോടെ ആദ്യമായി ചേര്‍ത്ത ചിത്രവും പുലിമുരുകനാണ്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ റിലീസ് ചെയ്ത് […]
“മോഹൻലാലിന്റെ അനായാസത എല്ലാവർക്കും ഒരു പാഠമാണ്” : സംവിധായകൻ ഷാജി കൈലാസ്
മോഹന്‍ലാലും ഷാജി കൈലാസും ഒരിടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ചിത്രത്തിന്റേതായി വരുന്ന ഓരോ വാര്‍ത്തകളും പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി കേവലം 18 ദിവസങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഈ സിനിമ പൂര്‍ത്തിയാക്കിയത്. കൃത്യമായ ആസൂത്രണത്തോടെയും കഠിനാധ്വാനത്തോടെയും എത്രയും ഭംഗിയായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിക്കുവാന്‍ തന്നോടൊപ്പം പ്രയത്‌നിച്ച എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കും കരുതലോടെ കൂടെ നിന്ന എനിക്കേറ്റവും പ്രിയപ്പെട്ട ലാല്‍ജിക്കും എല്ലാത്തിനും അമരക്കാരനായി […]
പ്രിയദർശൻ – മോഹൻലാൽ മാസ്റ്റർപീസ് ‘കാലാപാനി’ റിലീസ് ചെയ്തിട്ട് 26 വർഷം തികയുന്നു
മലയാള സിനിമയില്‍ ചരിത്രം പറഞ്ഞ സിനിമകള്‍ നിരവധിയാണ്. അതിലൊന്നാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാലാപാനി. മലയാള സിനിമയ്ക്ക് മികച്ച ഫ്രെയിമുകള്‍ സമ്മാനിച്ച ചിത്രമായിരുന്നു കാലാപാനി. മലയാളത്തില്‍ അത് വരെയുണ്ടായ ബിഗ്ബജ്റ്റ് സിനിമ കൂടിയായിരുന്നു കാലാപാനി. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തില്‍ പ്രഭു, അംരീഷ് പുരി, തബു എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ഗോവര്‍ദ്ദന മേനോന്‍. ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന്റെ ഏറ്റവും ഭീകരമായ ഒരു മുഖം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ചിത്രമായിരുന്നു കാലാപാനി. […]