05 Dec, 2024
1 min read

‘മലയാള സിനിമയിലെ ജാതി – മത വെറി അതിജീവിച്ചത് മമ്മൂട്ടി’ ; ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്

ഏതൊരു മേഖലയിലെയും വിഷയങ്ങളെക്കുറിച്ച് തന്റേതായ ഉറച്ച നിലപാടുകൾ വ്യക്തമാക്കുന്ന ആളാണ് ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്. സാമൂഹ്യവിരുദ്ധമായി പൊതുസമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ എതിർക്കുകയും അവ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ബിഷപ്പ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. ഇഷ്ട നായകനായ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഇദ്ദേഹം സിനിമ മേഖലയിൽ നടക്കുന്ന വേർതിരിവുകളെ ചൂണ്ടിക്കാട്ടിയത്.ജാതി, മതം, രാഷ്ട്രീയം എന്നിവയുടെ പേരിൽ സിനിമ മേഖലകളിൽ ഒരുപാട് വേർതിരിവുകൾ നടക്കുന്നുണ്ട് എന്ന് ബിഷപ്പ് […]

1 min read

‘മോഹൻലാലിനേക്കാൾ മമ്മൂട്ടിയോടാണ് കൂടുതലിഷ്ടം’ ; കാരണം വ്യക്തമാക്കി ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്

മമ്മൂട്ടി സിനിമയിൽ എത്തിയിട്ട് 51 വർഷം തികഞ്ഞിരിക്കുകയാണ്. ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിലൂടെയായിരുന്നു മമ്മൂട്ടിയുടെ തുടക്കം. 1971 ഓഗസ്റ്റാറിന് റിലീസ് ചെയ്ത ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആണ് ഇദ്ദേഹം എത്തിയത്. സത്യൻ മാസ്റ്ററും പ്രേംനസീറും ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞ നിന്നിരുന്ന നായകന്മാരാണ്. ഇന്നും അവരുടെ ഓർമ്മകൾ മലയാള മനസ്സുകളിൽ മായാതെ നിൽക്കുന്നുണ്ട്. ജൂനിയർ ആർട്ടിസ്റ്റായിട്ടാണെങ്കിലും ഇവർക്ക് പകരക്കാരൻ എന്നപോലെ മലയാള സിനിമയിൽ വന്ന വ്യക്തിയാണ് മമ്മൂട്ടി. അന്ന് നായകന്മാരുടെ നിരയിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന നടന്മാരായിരുന്നു […]

1 min read

‘പാട്ട്, ഡാൻസ് എന്നിവവെച്ച് മമ്മൂട്ടിയുടെ അഭിനയത്തെ അളക്കരുത്’ ; മമ്മൂട്ടിയെ കൂടുതൽ ഇഷ്ടപ്പെടാനുള്ള കാരണം വ്യക്തമാക്കി ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്

മമ്മൂട്ടി എന്ന മഹാനടൻ സിനിമയിലെത്തിയിട്ട് 51 വർഷങ്ങൾ തികഞ്ഞിരിക്കുകയാണ്. 1971 ഓഗസ്റ്റ് ആറിന് റിലീസ് ചെയ്ത ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിലൂടെ ജൂനിയർ ആർട്ടിസ്റ്റായാണ് മമ്മൂട്ടി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ മമ്മൂട്ടിയുടെ പേര് ആദ്യമായി സ്ക്രീനിൽ തെളിഞ്ഞത് 1980 – ലെ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന സിനിമയിലൂടെയാണ്. അനുഭവങ്ങൾ പാളിച്ചകൾ തന്നെയാണ് ഇദ്ദേഹത്തിന്റെ ആദ്യ സിനിമയായി കണക്കാക്കുന്നത്. 51 വർഷങ്ങൾ പിന്നിടുമ്പോഴും അന്നത്തെ ജൂനിയർ ആർട്ടിസ്റ്റിന്റെ അതേ യുവത്വം ഇന്നും അദ്ദേഹത്തിനുണ്ട്. ഇപ്പോഴിതാ ബഹുമാനപ്പെട്ട ബിഷപ്പ് […]

1 min read

ലാൽസലാം സിനിമയിൽ നെട്ടൂരാനായുള്ള മോഹൻലാലിന്റെ പകർന്നാട്ടത്തെക്കുറിച്ച് ചെറിയാൻ കല്പകവടി

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ വർഗീസ് വൈദ്യന്റെ മകനാണ് ചെറിയാൻ കല്പകവാടി. ഇദ്ദേഹം ഒരു തിരക്കഥാകൃത്തും കഥാകാരനും കൂടിയാണ്. സർവ്വകലാശാല, ലാൽസലാം, ഉള്ളടക്കം, ആർദ്രം, പക്ഷേ, മിന്നാരം, നിർണയം, സാക്ഷ്യം, രക്തസാക്ഷികൾ സിന്ദാബാദ്, തുടങ്ങിയ ഒട്ടനവധി സിനിമകൾക്ക് ഇദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച ചിത്രമായിരുന്നു ‘ലാൽസലാം’. വേണു നാഗവള്ളിയുടെ രചനയിലും സംവിധാനത്തിലും ഒരുങ്ങിയ ഈ ചിത്രത്തിന്റെ കഥ ചെറിയാൻ കല്പകവാടിയുടെതായിരുന്നു. 1990ല്‍ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ, മുരളി, ജഗതി […]

1 min read

‘യങ്സ്റ്റേഴ്സ് എന്ന് പറഞ്ഞാൽ അതിൽ ഏറ്റവും യങ് ആയിട്ടുള്ളത് മമ്മൂക്കയായിരിക്കും’ ; കുഞ്ചാക്കോ ബോബൻ പറയുന്നു

യുവനടൻ കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്ന താൻ കേസു കൊട്’. ഓഗസ്റ്റ് 11 – ന് തിയറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ വേറിട്ട വേഷമാണ് അഭിനയിക്കുന്നത്. കൊഴുമ്മൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്നാണ് ഇദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തമിഴ് താരം ഗായത്രി ശങ്കറാണ് നായികയായി എത്തുന്നത്. ഗായത്രി ശങ്കറിന്റെ ആദ്യ മലയാള സിനിമ കൂടിയാണിത്. ‘ ദേവദൂതർ പാടി’ എന്ന പാട്ടിന് […]

1 min read

‘സുരേഷ് ഗോപിക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കുറച്ചു കഷ്ടപ്പെട്ടു’ ; ഷമ്മി തിലകൻ വെളിപ്പെടുത്തുന്നു

ആർ. ജെ. ഷാനിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ‘പാപ്പൻ’. ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി നായകനായ ചിത്രം ഇപ്പോൾ മികച്ച പ്രതികരണങ്ങളോടെയാണ് തിയറ്ററുകളിൽ പ്രദർശനം തുടരുന്നത്. സുരേഷ് ഗോപിയുടെ ഈ വമ്പൻ തിരിച്ചുവരവ് പ്രേക്ഷകർ വലിയ ആഘോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഗോകുൽ സുരേഷ്, നൈല ഉഷ, കനിഹ, ആശാ ശരത്, നിതാ പിള്ള, ഷമ്മി തിലകൻ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം തുടങ്ങിയ താരനിരയാണ് ഈ ചിത്രത്തിൽ ഒന്നിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന […]

1 min read

‘തിരോന്തോരം മുതൽ കാസ്രോഡ് വരെ’; വ്യത്യസ്ത ഭാഷാശൈലികളെ അമ്മാനമാടി മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങൾ

മലയാളഭാഷയിലെ വൈവിധ്യങ്ങളെ അതേപടി ഒപ്പിയെടുത്ത് കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന മഹാനടനാണ് മമ്മൂട്ടി. മലയാളം ഒന്നേയുള്ളൂ. എന്നാൽ മലയാള ഭാഷയുടെ മൊഴികളിൽ ഒട്ടനവധി വൈവിധ്യങ്ങളുണ്ട്. ഓരോ ദേശത്തിനും അതിന്റേതായ ഭാഷ ശൈലികളും രീതികളുമുണ്ട്. ഇവയെല്ലാം വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഓരോ കഥാപാത്രവും മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി എന്ന വ്യക്തിയിൽ നിന്നും ഒരു കഥാപാത്രമായി മാറുമ്പോൾ ആ കഥാപാത്രത്തിന് ഉണ്ടാകുന്ന ഭാഷാ വ്യത്യാസങ്ങൾ പോലും വളരെ ശ്രമകരമായയാണ് ഇദ്ദേഹം ചെയ്യുന്നത്. ഓരോ ഭാഷയെയും ഓരോ ദേശത്തെയും അവിടുത്തെ ജീവിത രീതികളെയും അതേപടി […]

1 min read

‘എനിക്ക് വാപ്പച്ചിയുടെ ഇഷ്ടപ്പെട്ട അഞ്ചു ചിത്രങ്ങൾ’; ദുൽഖർ സൽമാൻ വെളിപ്പെടുത്തുന്നു

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്നതിലുപരി സ്റ്റൈലു കൊണ്ടും  അഭിനയം കൊണ്ടും ഇന്ത്യ ഒട്ടാകെ  ഒരുപാട് ആരാധകരെ സമ്പാദിച്ച യുവനടനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന താരപുത്ര ജാഡയില്ലാത്ത നടൻ കൂടിയാണ് ഇദ്ദേഹം. അതിനാൽ തന്നെ സ്വന്തമായി ഒരു പാത വെട്ടിപ്പിടിക്കാൻ യുവനടന്ന് സാധിച്ചു. ദുൽഖറിന്റെ സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പ് മുതൽ ഇതുവരെ മമ്മൂട്ടി പിന്നിൽ നിന്ന് സപ്പോർട്ട് കൊടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. മകന്റെ സിനിമകൾക്ക് പ്രമോഷൻ കൊടുക്കാനോ മകനുവേണ്ടി സംസാരിക്കാനോ മമ്മൂട്ടി ഇതുവരെ ശ്രമിച്ചിട്ടില്ല. ദുൽഖർ […]

1 min read

പോലീസ് ഓഫീസറായി മമ്മൂട്ടിയുടെ പരകായ പ്രവേശം കണ്ട് ആവേശഭരിതരായി അണിയറ പ്രവർത്തകർ; വീഡിയോ വൈറൽ

ഈ വർഷം മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ അനവധിയാണ്. അവയുടെ അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. അത്തരത്തിൽ പ്രേക്ഷ ശ്രദ്ധ നേടിയ ഒന്നാണ് ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ജൂലൈ 10 – ന് എറണാകുളത്ത് വെച്ചായിരുന്നു നടത്തിയത്. ഇതൊരു ത്രില്ലർ ചിത്രമാണ്. ഒരു പോലീസ് ഓഫീസറുടെ കഥാപാത്രമാണ് മെഗാസ്റ്റാർ അവതരിപ്പിക്കുന്നത്.   എറണാകുളത്ത് ആരംഭിച്ച സിനിമയുടെ ഷൂട്ടിംഗ് പിന്നീട് […]

1 min read

പാപ്പനായി മമ്മൂട്ടി ആയിരുന്നുവെങ്കിൽ!? ; സുരേഷ് ഗോപി പറയുന്നു

മലയാള സിനിമയിലെ ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി നായകനായ ‘പാപ്പൻ’ എന്ന സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ആർ. ജെ. ഷാനിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പാപ്പൻ. മികച്ച പ്രതികരണങ്ങളാണ് ഇപ്പോൾ ഈ സിനിമയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തുന്ന ഒരു ത്രില്ലർ ചിത്രമാണ് പാപ്പൻ. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രേത്യേകതയും ഈ സിനിമയ്ക്കുണ്ട്. അച്ഛൻ – മകൻ കോമ്പോയ്ക്കു […]