22 Jan, 2025
1 min read

”ഞാൻ ബൈസെക്ഷ്വലാണ്, ഇത് പ്രകൃതിവിരുദ്ധമാണെന്ന രീതിയിലായിരുന്നു അച്ഛന്റെയും അമ്മയുടെയും പെരുമാറ്റം”; മനസ് തുറന്ന് കാതൽ താരം

മമ്മൂട്ടിയുടെ കാതൽ ദി കോർ എന്ന ചിത്രത്തിലൂടെയാണ് അനഘ രവിയുടെ സിനിമാ അരങ്ങേറ്റം. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായിയിരുന്നു അനഘ അഭിനയിച്ചത്. ‘ന്യൂ നോര്‍മല്‍’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ മുമ്പേ ശ്രദ്ധ നേടിയിരുന്നെങ്കിലും ഈ സിനിമ താരത്തിന്റെ കരിയറിലെ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കാം. സിനിമയില്‍ എത്തുന്നതിന് മുമ്പേ താന്‍ ബൈസെക്ഷ്വല്‍ ആണെന്ന് തുറന്ന് പറഞ്ഞ വ്യക്തി കൂടിയാണിവർ. ഇപ്പോൾ തന്റെ സെക്ഷ്വാലിറ്റിയെ കുറിച്ച് വീണ്ടും സംസാരിച്ചിരിക്കുകയാണ് അനഘ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിനമുഖത്തിലാണ് താരം മനസ് തുറന്നത്. ”എന്റെ […]

1 min read

ഓസ്ട്രേലിയയിൽ മാസ് റിലീസിനൊരുങ്ങി കാതൽ; ഡിസംബർ ഏഴിന് തിയേറ്ററുകളിൽ

സിനിമകളുടെ തെരഞ്ഞെടുപ്പില്‍ സമീപകാലത്ത് മമ്മൂട്ടിയോളം ഞെട്ടിച്ച ഒരു സൂപ്പര്‍താരം മലയാള സിനിമയില്‍ വേറെ ഉണ്ടാവില്ല എന്നാണ് തോന്നുന്നത്. അദ്ദേഹത്തിന്റെ കാതൽ ദി കോർ എന്ന ചിത്രം അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. മമ്മൂട്ടിയുടെ സിനിമകൾ പ്രഖ്യാപിക്കുമ്പോൾ പ്രേക്ഷകർ അമിതാവേശത്തോടെയാണ് കാത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം കൂടിയായ കാതൽ ഡിസംബര്‍ ഏഴിനു ഓസ്ട്രേലിയയില്‍ റിലീസ് ചെയ്യും. മമ്മൂട്ടിയുടെ സമീപകാല സിനിമകള്‍ കൈവരിച്ച വമ്പന്‍ വിജയങ്ങള്‍ കാതലിനും വിദേശ രാജ്യങ്ങളില്‍ പ്രിയം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. മമ്മൂട്ടിയും ജ്യോതികയും പ്രധാന […]

1 min read

”മമ്മൂക്കയാണ് കാസ്റ്റ് ചെയ്തത്, കാതലിലേത് കരിയർ ബെസ്റ്റ് ആണെന്ന് പറയാൻ ഞാൻ ആളല്ല”; ജോജി ജോൺ

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് കാതൽ. വ്യത്യസ്തമായ പ്രമേയം പറഞ്ഞ് വെള്ളിത്തിരയിലെത്തിയ ഈ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഈ സിനിമയിൽ ജോജി ജോൺ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജ്യോതികയുടെ ഓമന എന്ന കഥാപാത്രത്തിന്റെ സഹോദരനായാണ് ജോജി അഭിനയിച്ചത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നു വന്ന ജിജോ ജോണിനെ എല്ലാവർക്കും പരിചയമുണ്ടാകും. ജോജിക്ക് ശേഷം സൗദി വെള്ളക്ക, ബ്രോ ഡാഡി തുടങ്ങിയ […]

1 min read

”മമ്മൂട്ടി കരയുമ്പോൾ ഹൃദയം തകർന്ന് പോകും, തന്റെ പാഷനോട് സത്യസന്ധനായ സൂപ്പർ താരം”; മനസ് തുറന്ന് അന്ന ബെൻ

സമൂഹത്തിൽ ചെറിയ തോതിലെങ്കിലും മാറ്റം വരുത്താൻ പാകത്തിലുള്ള ചിന്തകൾ പ്രസരിപ്പിക്കുന്നവയാണ് ജിയോബേബി സിനിമകൾ. ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ് തുടങ്ങിയ സിനിമകൾക്ക് ശേഷം അദ്ദേഹം പ്രേക്ഷകരിലേക്കെത്തിച്ച ചിത്രമാണ് കാതൽ ദി കോർ. ഈ സിനിമയ്ക്ക് മലയാളത്തിന് പുറത്ത് നിന്ന് വരെ അഭിന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രമേയത്തിലെ വ്യത്യസ്തതയ്ക്കൊപ്പം തന്നെ മമ്മൂട്ടി എന്ന നടന്റെ അസാധ്യ പെർഫോമൻസ് ആണ് അതിന് കാരണം. ഇപ്പോൾ യുവ നടിയും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ അന്നാ ബെനും കാതലിനെ അഭിന്ദിച്ച് രംഗത്ത് […]

1 min read

മമ്മൂട്ടി-ജ്യോതിക ചിത്രം കാതൽ 28ാമത് കേരള അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘കാതൽ:ദ കോർ’ പ്രദർശനത്തിന് എത്തുന്നു. ഇരുപത്തി എട്ടാമത് ഐഎഫ്എഫ്കെയിലാണ് ചിത്രം പ്രദർശിപ്പിക്കുക. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതൽ. ചലച്ചിത്ര മേള മത്സര വിഭാഗത്തിലേക്ക് രണ്ട് മലയാള സിനിമകൾ തെരഞ്ഞെടുത്തിട്ടുണ്ട്. ഡോൺ പാലത്തറയുടെ ഫാമിലി, ഫാസിൽ റസാഖിന്റെ തടവ് എന്നീ ചിത്രങ്ങൾ ആണ് അവ. എന്നെന്നും, ഫൈവ് ഫസ്റ്റ് ഡേറ്റ്സ്,നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44 […]

1 min read

മമ്മൂട്ടി – ജ്യോതിക ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് കൊച്ചിയിൽ ആരംഭിച്ചു; പൂജാ ചടങ്ങിൽ പങ്കെടുത്ത് മമ്മൂട്ടിയും മറ്റ് അഭിനേതാക്കളും

‘റോഷാക്ക്‌’, ‘നൻപകൽ നേരത്ത് മയക്കം’ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന പുതിയ സിനിമയാണ് ‘കാതൽ’. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി – ജ്യോതിക ചിത്രമായ കാതൽ സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. രാജ്യാന്തര തലത്തിൽ ചർച്ചയായ ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’, ‘ശ്രീധന്യ കാറ്ററിംഗ്’, ‘ഫ്രീഡം ഫൈറ്റ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ. പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് മമ്മൂട്ടിയാണെന്ന് […]