22 Jan, 2025
1 min read

മമ്മൂട്ടിയുടെ കാതൽ 40ാം ദിവസത്തിലേക്ക്; കളക്ഷനിൽ ഉൾപ്പെടെ റെക്കോർഡുകൾ

മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങളിലെത്തിയ കാതൽ ദി കോർ എന്ന ചിത്രം തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് സമൂഹം വളരെയേറെ ചർച്ചചെയ്യുന്ന ക്വീർ പൊളിറ്റിക്സ് ആണ് ചിത്രത്തിന്റെ അന്തസത്ത. ഇത്രയും സെൻസിറ്റീവ് ആയ ഒരു വിഷയത്തെ ജിയോ ബേബി ഏറെ കയ്യടക്കത്തോടെ പ്രേക്ഷകന് മുൻപിലെത്തിച്ചിട്ടുണ്ട്. കാതൽ 40മത്തെ ദിവസവും തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. അതിന് ശേഷം ധാരാളം വലുതും ചെറുതുമായ സിനിമകൾ വന്നിട്ടും ഈ ജിയോ ബേബി ചിത്രം ശക്തമായി യാത്ര തുടരുന്നു. നവംബർ 23നാണ് ചിത്രം തിയറ്റർ റിലീസ് […]

1 min read

മമ്മൂട്ടി കാതൽ തെരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തി ജ്യോതിക; അദ്ദേഹത്തിനെയാണ് അഭിനന്ദിക്കേണ്ടതെന്നും നടി

മമ്മൂട്ടിയും തെന്നിന്ത്യൻ താരം ജ്യോതികയും പ്രധാനവേഷങ്ങളിലെത്തി തിയേറ്ററിൽ വൻ വിജയം നേടിക്കൊണ്ടിരിക്കുന്ന പുതിയ ചിത്രമാണ് കാതൽ. സ്വവർഗ പ്രണയിനിയായിട്ടാണ് മമ്മൂട്ടി വേഷമിട്ടിരിക്കുന്നത്. കേരളത്തിലേത് പ്രേക്ഷകരുടെ മുന്നിൽ എങ്ങനെയാണ് മമ്മൂട്ടി അങ്ങനെ ഒരു കഥാപാത്രം തെരഞ്ഞെടുക്കാൻ ധൈര്യപ്പെട്ടത് എന്ന് നടന്റെ ആരാധകരടക്കം സംശയിച്ചിരുന്നു. അതിന് മമ്മൂട്ടി നൽകിയ മറുപടി ചിത്രത്തിലെ നായിക ജ്യോതിക വെളിപ്പെടുത്തിയതും ചർച്ചയാകുകയാണ്. എങ്ങനെയാണ് മമ്മൂട്ടി കാതലിലെ ആ കഥാപാത്രം തെരഞ്ഞെടുത്തത് എന്ന് അദ്ദേഹത്തിനോട് ചിത്രീകരണത്തിന് എത്തിയ ആദ്യ ദിവസം തന്നെ ചോദിച്ചിരുന്നുവെന്ന് ജ്യോതിക പറയുന്നു. […]

1 min read

മമ്മൂട്ടിയുടെ കാതൽ വൻ വിജയം, 18 ദിവസം കൊണ്ട് നേടിയത് ഇരട്ടിത്തുക

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും പ്രധാനവേഷങ്ങളിലെത്തിയ കാതൽ തിയേറ്ററിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന് അസാധ്യ പ്രേക്ഷക- നിരൂപക പ്രശംസകളാണ് കിട്ടികൊണ്ടിരിക്കുന്നത്. ബോക്സോഫീസിലും അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലും ഒരേപോലെ കയ്യടി വാങ്ങുക എന്ന അപൂർവ നേട്ടമാണ് കാതൽ ദി കോർ എന്ന ഈ സിനിമ സ്വന്തമാക്കിയിരിക്കുന്നത്. നവംബർ 23 നാണ് സ്വവർഗ്ഗാനുരാഗം പ്രമേയമാക്കിയ ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തിയത്. അന്ന് വൈകുന്നേരം തന്നെയായിരുന്നു സിനിമയുടെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ആദ്യ പ്രദർശനവും. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. 18 […]

1 min read

”മമ്മൂട്ടി സാർ എനിക്ക് തുല്യമായ സ്പേസ് തന്നു, 25 വർഷത്തെ കരിയറിൽ നിന്ന് കിട്ടാത്തതും അതാണ്”; ജ്യോതിക

ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടിയും ജ്യോതികയും പ്രധാനവേഷത്തിലെത്തിയ കാതൽ തിയേറ്ററിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയിലും, തിരുവനന്തപുരത്തെ രാജ്യാന്തര മേളയിലും പ്രദർശിപ്പിച്ച ചിത്രത്തെ നിറഞ്ഞ സദസിലാണ് പ്രേക്ഷകർ വരവേറ്റത്. ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിച്ച മാത്യു ദേവസി എന്ന കഥാപാത്രത്തിനൊപ്പം പ്രേക്ഷകർ ചർച്ച ചെയ്യുന്ന കഥാപാത്രമായിരുന്നു ജ്യോതിക അവതരിപ്പിച്ച ഓമന എന്ന കഥാപാത്രവും. ഒരിടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ തിരിച്ചെത്തിയപ്പോൾ താരത്തിന് മികച്ച കഥാപാത്രവും സിനിമയും തന്നെ ലഭിച്ചു. കാതലിൽ അഭിനയിച്ചതിന് ശേഷം 25 […]

1 min read

മമ്മൂട്ടിയുടെ കാതൽ കാണാൻ തിക്കും തിരക്കും; ഡെലി​ഗേറ്റുകളും സംഘാടകരും തമ്മിൽ വൻ തർക്കം

മമ്മൂട്ടി – ജിയോ ബേബി ചിത്രം ‘കാതൽ ദി കോർ’ തിയേറ്ററുകളിൽ വൻ വിജയത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ തിരുവനന്തപുരത്ത് ഐഎഫ്എഫ്കെയിൽ ‘മലയാളം സിനിമ ടുഡേ’ എന്ന വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ റിസർവേഷൻ ടിക്കറ്റുകൾ വളരെ പെട്ടെന്നായിരുന്നു ബുക്ക് ചെയ്തുപോയത്. അതേസമയം റിസർവേഷൻ ഇല്ലാത്ത 30 ശതമാനം സീറ്റുകളിലേക്ക് ആയിരക്കണക്കിന് ഡെലിഗേറ്റുകളാണ് തിയേറ്ററുകൾക്ക് മുൻപിൽ എത്തിയത്. അതുകൊണ്ട് തന്നെ വൻ തിരക്കാണ് ആദ്യ പ്രദർശനത്തിന് മുൻപെ ഉണ്ടായത്. കൂടാതെ സീറ്റ് ലഭിക്കാത്ത പ്രതിനിധികളും സംഘാടകരുമായി വാക്കുതർക്കമുണ്ടായി. ക്യൂ നിന്നവരിൽ […]

1 min read

”സിനിമ തിരഞ്ഞെടുക്കുന്നത് മനപ്പൂർവ്വമല്ല, കഥ ഇഷ്ടപ്പെട്ടാൽ ഡേറ്റ് കൊടുക്കും”; മമ്മൂട്ടി

നാൾക്കു നാൾ അപ്ഡേറ്റഡ് ആകുന്ന നടൻ ആണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പുകൾ കാണുമ്പോൾ പലപ്പോഴും അതിശയം തോന്നാറുണ്ട്. എക്സ്ട്രാ ഓർഡിനറി എന്ന് വേണം പറയാൻ. നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, ഇപ്പോഴിറങ്ങിയ കാതൽ എന്നീ ചിത്രങ്ങളെല്ലാം കണ്ടാൽ അത് മനസിലാകും. ഇപ്പോഴിതാ സ്ക്രിപ്റ്റ് സെലക്ഷനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മമ്മൂട്ടി. തിരക്കഥകൾ തിരഞ്ഞെടുക്കുന്നത് ഒന്നും മനഃപൂർവ്വമല്ലെന്നും, കേട്ടിട്ട് ഇഷ്ടപ്പെടുന്നവയ്ക്കാൻ ഡേറ്റ് കൊടുക്കുന്നത് എന്നാണ് മമ്മൂട്ടി പറയുന്നത്. കൂടാതെ മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷൻ കമ്പനി കൂടിയുള്ളതുകൊണ്ട് […]

1 min read

”കോഴിക്കോടെത്തിയപ്പോൾ പരിപാടി റദ്ദാക്കി, ഞാൻ അപമാനിതനായി”; ഫറൂഖ് കോളജിനെതിരെ ജിയോ ബേബി

അതിഥി ആയി ക്ഷണിച്ച ശേഷം പരിപാടി റദ്ദാക്കിയ കോഴിക്കോട് ഫറൂഖ് കോളജിന്റെ നടപടിയിൽ പ്രതിഷേധിച്ച് സംവിധായകനും നടനുമായ ജിയോ ബേബി. സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്യുകയായിരുന്നു. കോഴിക്കോട് ഫാറൂഖ്‌ കോളജിലെ ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടിയിലാണ് ജിയോ ബേബിയെ അതിഥിയായി ക്ഷണിച്ചിരുന്നത്. പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയപ്പോഴാണ് പ്രോഗ്രാം റദ്ദാക്കിയ വിവരം കോളജ് അധികൃതര്‍ തന്നെ വിളിച്ചറിയിക്കുന്നതെന്ന് ജിയോ ബേബി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. തന്റെ […]

1 min read

”അച്ഛൻ ​ഗേ ആണല്ലേയെന്ന് മകൻ ചോദിച്ചു, മമ്മൂക്ക ചെയ്തു പിന്നെ എനിക്ക് ചെയ്താലെന്താ?”; സുധി കോഴിക്കോട്

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇതുപോലെയൊരു പ്രമേയം ചർച്ച ചെയ്യുന്നൊരു സിനിമയ്ക്ക് ഇത്രയ്ക്കും സ്വീകാര്യത ലഭിക്കുന്നത്. മമ്മൂട്ടിയുടെ മാസ്റ്റർ പീസ് അഭിനയമാണ് കാതലിൽ കാണാൻ കഴിഞ്ഞതെന്നും പലരും അഭിപ്രായപ്പെടുന്നു. ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജ്യോതികയാണ് നായിക. അതേസമയം സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന മറ്റൊരു താരം സുധി കോഴിക്കോടാണ്. കാതലില്‍ സുധി അവതരിപ്പിച്ച തങ്കന്‍ പ്രേക്ഷകരുടെ ഉള്ള് തൊടുകയാണ്. ഒന്നുകില്‍ ഒരു ചരിത്രം അല്ലെങ്കില്‍ ഒരു വിവാദം എന്ന് പ്രതീക്ഷിച്ചാണ് […]

1 min read

‘മുബി ​ഗോ’യില്‍ ഫിലിം ഓഫ് ദി വീക്ക് ആയി കാതല്‍ ദി കോർ; മലയാള സിനിമയ്ക്കിത് അപൂര്‍വ്വ നേട്ടം

പ്രശസ്ത സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ മുബിയുടെ തിയറ്റര്‍ വാച്ചിംഗ് സര്‍വ്വീസ് ആയ മുബി ഗോയില്‍ മലയാള ചിത്രം കാതല്‍ ദി കോര്‍. തങ്ങളുടെ പ്രീമിയം സബ്സ്ക്രൈബേഴ്സിന് ആഴ്ചതോറും തെരഞ്ഞെടുക്കുന്ന ഒരു പ്രധാന ചിത്രം തിയറ്ററുകളില്‍ തന്നെ പോയി കാണാന്‍ അവസരമൊരുക്കുന്ന സേവനമാണ് മുബി ഗോ. ഇതിൽ ജിയോ ബേബിയുടെ കാതൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മമ്മൂട്ടിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഫിലിം ഓഫ് ദി വീക്ക് ആയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു മലയാളചിത്രം മുബി ഗോയിലൂടെ അവതരിപ്പിക്കപ്പെടുന്നത് ഇതാദ്യമാണ്. […]

1 min read

മുതൽമുടക്ക് അഞ്ച് കോടിയിലും താഴെ; പത്ത് കോടി കളക്ഷനുമായി കാതൽ ദി കോർ

വളരെ കുറഞ്ഞ ബജറ്റിലെത്തി ലാഭം കൊയ്യുകയാണ് മമ്മൂട്ടി ചിത്രം ‘കാതൽ’ ദി കോർ. ഏകദേശം അഞ്ച് കോടിക്കു താഴെ മാത്രം മുതൽമുടക്കുള്ള ഈ ചിത്രത്തിന്റെ ആഗോള കലക്‌ഷൻ പത്തുകോടി പിന്നിട്ടു എന്നത് അതിശയിപ്പിക്കുന്ന വാർത്തയാണ്. കേരളത്തിൽ നിന്നും മാത്രം ചിത്രം 7.5 കോടി നേടിയതായി റിപ്പോർട്ടുകളുണ്ട്. ആദ്യം ചുരുക്കം ചില തിയറ്ററുകളില്‍ മാത്രം റിലീസിനെത്തിയ ചിത്രം രണ്ടാം വാരം പിന്നിടുമ്പോൾ 150നു മുകളിൽ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. യുകെ, ജർമനി, ഫ്രാൻസ്, നോർവേ, ബെൽജിയം എന്നിവിടങ്ങളിലും ചിത്രം […]