25 Jan, 2025
1 min read

മാളവികയും നവനീതും ​ഗുരുവായൂരിൽ വെച്ച് വിവാഹിതരായി; കൈപിടിച്ച് നൽകി ജയറാം, ചിത്രങ്ങൾ കാണാം…

മോഡലും ജയറാമിന്റെയും പാർവതിയുടെയും മകളുമായ മാളവിക വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. പാലക്കാട് നെന്മാറ സ്വദേശിയായ നവനീതാണ് മാളവികയുടെ വരൻ. തമിഴ് സ്‌റ്റൈലിൽ ചുവന്ന പട്ടുസാരി ചുറ്റിയാണ് മാളവിക താലികെട്ടിന് എത്തിയത്. നവനീത് ഗിരീഷ് എന്നാണ് തന്റെ മകളുടെ വരന്റെ പേര് എന്ന് ജയറാം തന്നെ വെളിപ്പെടുത്തിയിരുന്നു. പാലക്കാട്ടുകാരനായ നവനീത് ഗിരീഷും ഇനി തന്റെ മകനാണ് എന്നായിരുന്നു മാളവികയുടെ വരനെ പരിചയപ്പെടുത്തി ജയറാം സമൂഹ്യമ മാധ്യമത്തിൽ ഫോട്ടോ പങ്കുവെച്ച് എഴുതിയത്. കസവ് മുണ്ടും മേൽമുണ്ടുമായിരുന്നു […]

1 min read

കാളിദാസ് ജയറാം, മാളവിക ജയറാം വിവാഹ നിശ്ചയം; ഇവന്റ് ഓർ​ഗനൈസർ അപർണ്ണ ബാലമുരളി

ജയറാമിന്റെയും പാർവതിയുടെയും മക്കളുടെ വിവാഹനിശ്ചയ ചടങ്ങ് ​ഗംഭീരമായിരുന്നു എന്ന് ഫോട്ടോസ് കണ്ടാലറിയാം. എന്നാൽ അത്രയ്ക്കും മനോഹരമായ ആ വേദിയൊരുക്കിയത് മറ്റാരുമല്ല. ദേശീയ പുരസ്‌കാര ജേതാവും മലയാളികളുടെ പ്രിയ നടിയുമായ അപർണ ബാലമുരളിയാണ്. അപർണ നേതൃത്വം നൽകുന്ന എലീസ്യൻ ഡ്രീംസ്കേപ്പ്സ് എന്ന ഇവന്റ് പ്ലാനിങ് കമ്പനിയാണ് കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. അടുത്തടുത്ത ദിവസങ്ങളിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ‘ഈ യാത്രയിൽ നിങ്ങളോടൊപ്പം പങ്കു ചേരുന്നതിൽ സന്തോഷമുണ്ടെ’ന്ന് അപർണ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. മോഡലായ നീലഗിരി സ്വദേശിനി […]

1 min read

മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; കൈപിടിച്ച് കൊടുത്ത് കണ്ണൻ, കണ്ണുനിറഞ്ഞ് ചക്കി

ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ് വിവാഹനിശ്ചയ വിഡിയോ. ഏകദേശം ഒരു മാസം മുമ്പാണ് സഹോദരൻ കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. കാളിദാസ്–താരണി വിവാഹത്തിനു മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാർവതി വെളിപ്പെടുത്തിയിരുന്നു. ക്രീം ലെഹങ്കയിൽ അതിസുന്ദരിയായാണ് മാളവികയെ കാണുന്നത്. സഹോദരൻ കാളിദാസും താരിണിയും പാർവതിയും ചേർന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്. മോതിരം മാറ്റത്തിനിടെ സന്തോഷം കൊണ്ട് […]

1 min read

”മമ്മൂക്ക ചെയ്യുന്നതിൽ നാണക്കേട് തോന്നേണ്ട കാര്യമില്ല, ഞാനിപ്പോൾ ആ രീതിയാണ് പിന്തുടരുന്നത്”; മനസ് തുറന്ന് കാളിദാസ് ജയറാം

തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് കാളിദാസ് ജയറാം. വളരെ സിംപിൾ ആയ വ്യക്തിത്വത്തിനുടമായാണ് ഈ താരപുത്രനെന്ന് ഇയാളുടെ അഭിമുഖങ്ങളിൽ നിന്നും മനസിലാക്കാം. ലോകേഷ് കനകരാജ് ഒരുക്കിയ കമൽഹാസൻ ചിത്രം വിക്രമാണ് കാളിദാസിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ബാലതാരമായി സിനിമയിലെത്തിയ താരം 2018ൽ പുറത്തിറങ്ങിയ പൂമരം എന്ന സിനിമയിലായിരുന്നു ആദ്യമായി നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോൾ മലയാളത്തേക്കാളേറെ തമിഴിൽ സജീവമായ കാളിദാസ്, നടൻ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ്. തനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് മമ്മൂട്ടിയെന്നും അദ്ദേഹം ഇപ്പോഴും പല സംവിധായകരിൽ നിന്നും […]

1 min read

‘മികച്ച കാമുകനായതിന് നന്ദി’യെന്ന് കാളിദിസിനോട് തരിണി; പ്രണയിനിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കാളിദാസ് ജയറാം

പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് കാളിദാസ് ജയറാം. മലയാള സിനിമയില്‍ ബാലതാരമായി തുടക്കം കുറിച്ച കാളിദാസ് ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് ഇതിനോടകം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. താരദമ്പതികളായ ജയറാമിന്റേയും പാര്‍വ്വതിയുടേയും മകന്‍ കൂടിയായ കാളിദാസ് സോഷ്യല്‍ മീഡിയകളിലും സജീവമാണ്. കാളിദാസ് സോഷ്യല്‍ മീഡിയയകളില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ, തന്റെ പ്രണയിനിയും മോഡലും ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരുമൊത്തുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് താരം. തരിണിക്ക് പിറന്നാള്‍ ആശംസ പങ്കുവച്ച് കാളിദാസ് കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. മരുഭൂമിയില്‍ […]

1 min read

“ഒരു മോശം സിനിമയിൽ നായകനാകുന്നതിനേക്കാളും നല്ല സിനിമയിൽ ചെറിയ റോളിലെത്തുന്നതിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്”… കാളിദാസ് ജയറാം പറയുന്നു

2000 – ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ എന്ന സിനിമയിലൂടെ ബാലതാരമായി കരിയർ തുടങ്ങിയ യുവനടനാണ് കാളിദാസ് ജയറാം. ‘നച്ചത്തിരം നാഗർ കിരത്’ ആണ് കാളിദാസന്റെതായി ഒടുവിൽ റിലീസ് ആയ ചിത്രം. ഇപ്പോഴിതാ കലാട്ട പ്ലസ് എന്ന ചാനലിന് കൊടുത്ത അഭിമുഖത്തിൽ താരം പറയുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. എപ്പോഴും നല്ല സിനിമകളുടെ ഭാഗമാകാൻ ആണ് ആഗ്രഹിക്കുന്നത് എന്നാണ് കാളിദാസ് പറയുന്നത്. “എനിക്ക് നല്ല സിനിമകളുടെ ഭാഗമാകണമായിരുന്നു. ഉദാഹരണത്തിന് വിക്രം. അതൊരു […]

1 min read

‘ചരട് വലികള്‍ നടത്താന്‍ അറിഞ്ഞിരുന്നെങ്കില്‍ അപ്പ എത്രയോ വലിയ നടനായേനെ’ ; കാളിദാസ് ജയറാം

ബാലതാരമായി എത്തി ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നേടി ഇപ്പോള്‍ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടനായി മാറിയ താരമാണ് കാളിദാസ് ജയറാം. മലയാളത്തിന്റെ പ്രിയതാരങ്ങളായ ജയറാമിന്റെയും പര്‍വതിയുടെയും മകനായ കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്നാണ് സിനിമയിലേക്ക് എത്തുന്നത്. 2000 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു കാളിദാസിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു. എന്റെ വീട് അപ്പുന്റെയും എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം […]