‘മികച്ച കാമുകനായതിന് നന്ദി’യെന്ന് കാളിദിസിനോട് തരിണി; പ്രണയിനിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കാളിദാസ് ജയറാം
1 min read

‘മികച്ച കാമുകനായതിന് നന്ദി’യെന്ന് കാളിദിസിനോട് തരിണി; പ്രണയിനിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കാളിദാസ് ജയറാം

പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് കാളിദാസ് ജയറാം. മലയാള സിനിമയില്‍ ബാലതാരമായി തുടക്കം കുറിച്ച കാളിദാസ് ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് ഇതിനോടകം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. താരദമ്പതികളായ ജയറാമിന്റേയും പാര്‍വ്വതിയുടേയും മകന്‍ കൂടിയായ കാളിദാസ് സോഷ്യല്‍ മീഡിയകളിലും സജീവമാണ്. കാളിദാസ് സോഷ്യല്‍ മീഡിയയകളില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധനേടാറുണ്ട്.

നീ എനിക്ക് വിലയേറിയത്', പ്രണയിനിയോട് കാളിദാസ്; 'മികച്ച കാമുകനായതിന് നന്ദി'യെന്ന് തരിണി

ഇപ്പോഴിതാ, തന്റെ പ്രണയിനിയും മോഡലും ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരുമൊത്തുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് താരം. തരിണിക്ക് പിറന്നാള്‍ ആശംസ പങ്കുവച്ച് കാളിദാസ് കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. മരുഭൂമിയില്‍ തരണിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവച്ചു കൊണ്ടാണ് കാളിദാസിന്റെ പ്രണയാര്‍ദ്രമായ കുറിപ്പ്.

Meet Kalidas Jayaram's girlfriend Tarini Kalingarayar | PINKVILLA

‘നിന്റെ ജന്മദിനം അവസാനിക്കാനിരിക്കെ, ഇവിടെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങള്‍ക്ക് ഞാന്‍ നിന്നോട് നന്ദി പറയുന്നു. നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നീ ഈ ലോകത്ത് ഉണ്ടെന്നതില്‍ ഞാന്‍ എന്നേക്കും നന്ദിയുള്ളവനാണ്. ! നമ്മള്‍ ഒരുമിച്ച് ഒരു ടണ്‍ ചിത്രങ്ങള്‍ ഉണ്ടെങ്കിലും, പിറന്നാള്‍ ആശംസിക്കാന്‍ ഞാന്‍ ഈ ചിത്രം പ്രത്യേകം തിരഞ്ഞെടുക്കുന്നു, കാരണം മരുഭൂമി പ്രതീക്ഷകളില്ലാത്ത ഒരു സ്ഥലമാണ്, എന്നാല്‍ പ്രതീക്ഷകളില്ലാത്ത ഈ ഇടത്തില്‍ നീ എന്നോട് നിരുപാധികമായ സ്നേഹം ചൊരിഞ്ഞു. നീ എനിക്ക് വിലയേറിയത്, ജന്മദിനാശംസകള്‍ കുട്ടി, ഞാന്‍ നിന്നെ സ്നേഹിക്കുന്നു’, എന്നായിരുന്നു കാളിദാസ് കുറിച്ചത്.

Kalidas Jayaram holidays with rumoured girlfriend in Dubai, see pics, Kalidas and girlfriend

പിന്നാലെ മറുപടിയുമായി തരിണിയും രംഗത്തെത്തി. ലോകത്തിലെ ഏറ്റവും മികച്ച കാമുകനായതിന് നന്ദി എന്നാണ് തരിണി മറുപടിയായി കാളിദിസിന്റെ പോസ്റ്റിനു നേരെ കുറിപ്പിട്ടത്. പിന്നാലെ നിരവധി ആരാധകരം കാളിദാസിന്റെ പോസ്റ്റിനും തരിണിയുടെ കമന്റിനും ലൈക്കുമായി രംഗത്തെത്തുന്നത്. വിവാഹം എപ്പോഴാണെന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്. 2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി, കാളിദാസിന്റെ അടുത്ത സുഹൃത്താണ്. കാളിദാസിനും കുടുംബത്തോടുമൊപ്പമുളള ചിത്രങ്ങള്‍ തരിണിയും തന്റെ പ്രൊഫൈലില്‍ പങ്കുവച്ചിരുന്നു.

Kalidas Jayaram's latest picture with rumoured girlfriend | Tamil Movie News - Times of India