22 Dec, 2024
1 min read

”2018 മലയാളത്തിലെ ഒരു പ്രത്യേക ​ഗ്യാങ്ങിന്റെ ചിത്രമായിരുന്നുവെങ്കിൽ ഓസ്കാർ വാങ്ങുമായിരുന്നു”; ജൂഡ് ആന്തണി ജോസഫ്

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രം ഓസ്കർ എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട വാർത്ത മലയാളികൾ ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് കേട്ടത്. എന്നാൽ ചിത്രത്തിന് അന്തിമ ചുരുക്കപ്പട്ടികയിൽ ഇടംനേടാൻ കഴിഞ്ഞില്ല. ഇപ്പോൾ 2018ന്റെ ഓസ്കർ അന്തിമ ചുരുക്കപ്പട്ടികയിൽ കേറാത്തതിനെക്കുറിച്ച് ജൂഡ് ആന്തണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുകയാണ്. മലയാള സിനിമ രംഗത്തെ ഒരു പ്രത്യേക ഗ്യാംങ്ങിൻറെ ചിത്രമായിരുന്നു 2018 എങ്കിൽ ഓസ്കർ നേടുമായിരുന്നു എന്നാണ് ജൂഡ് ആന്തണി പറയുന്നത്. ഒന്നുമല്ലാത്ത സിനിമകൾ പോലും വലുതായി കാണിക്കാൻ ആ […]

1 min read

‘കടലില്‍ ദുരൂഹമായി കാണാതായ കപ്പലിന്റെ കഥ’ ; സിനിമയുമായി ജൂഡ്

പ്രളയത്തില്‍ നിന്നും കേരളം നീന്തിക്കയറിയ കഥ പറഞ്ഞ സിനിമയാണ് 2018. ടൊവിനോ തോമസ് നായകനായ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരുന്നു. ജൂഡ് ആന്റണി ജോസഫ് ആണ് സിനിമയുടെ സംവിധാനം. ചിത്രം ബോക്സ് ഓഫീസില്‍ സമാനതകളില്ലാത്ത വിജയമാണ് നേടിയത്. കേരളത്തിന്റെ ഒത്തൊരുമ ലോകത്തിന് മുന്നില്‍ സിനിമയിലൂടെ അടയാളപ്പെടുത്തണമെന്ന ബോധ്യമാണ് ഈ സിനിമയുടെ പിറവിക്ക് കാരണമായതെന്ന് അന്ന് ജൂഡ് പറഞ്ഞിരുന്നു. ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ചിത്രമായും 2018 തെരഞ്ഞെടുക്കപ്പെട്ടു. ജൂഡ് ആന്തണി ജോസഫിന്റെ പുതിയ […]

1 min read

‘സോറി പറഞ്ഞാലൊന്നും നമ്മള്‍ താണുപോകില്ല’, ജൂഡ് ആന്റണി വിഷയത്തില്‍ മമ്മൂട്ടി

‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന സിനിമയുടെ സിനിമയുടെ ട്രെയ്ലര്‍ ലോഞ്ച് വേളയില്‍ നടന്‍ മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ ജൂഡ് ആന്റണിയെക്കുറിച്ചു നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട്’ എന്നാണ് മമ്മൂട്ടി പറഞ്ഞത്. പരാമര്‍ശം ബോഡിഷെയിമിങ് ആണെന്നു പറഞ്ഞായിരുന്നു സാമൂഹിക മാധ്യമത്തില്‍ ചര്‍ച്ച ഉയര്‍ന്നത്. തുടര്‍ന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി രംഗത്ത് എത്തുകയും ചെയ്തു. ഇപ്പോഴിതാ, ആ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. തനിക്ക് അങ്ങനെ […]

1 min read

‘അത്യുഗ്രന്‍ സിനിമാനുഭവം, സംവിധായകന്റെ മികച്ച തുടക്കം’ ; മാളികപ്പുറത്തെ പ്രശംസിച്ച് ജൂഡ് ആന്റണി

ഉണ്ണിമുകുന്ദന്‍ ചിത്രം ‘മാളികപ്പുറം’ റിലീസ് ചെയ്തത്. ചിത്രം തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ശശി ശങ്കറാണ്. അരങ്ങേറ്റ ചിത്രം തന്നെ കളറാക്കിയ വിഷ്ണുവിനെയും ഉണ്ണി മുകുന്ദനെയും ചിത്രത്തിലെ ബാല താരങ്ങളെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് ഓരോ ദിനവും രംഗത്തെത്തുന്നത്. 0.50 കോടിയാണ് ചിത്രം ആദ്യ ദിവസം ബോക്‌സോഫീസില്‍ നിന്നും നേടിയത്. ഉണ്ണി മുകുന്ദനും കൂട്ടരും നിറഞ്ഞാടിയപ്പോള്‍ അത് പ്രേക്ഷക മനസ്സിനെ തൃപ്തിപ്പെടുത്തിയെന്നും കണ്ണുകളെ ഈറനണിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ മാളികപ്പുറത്തെ പ്രശംസിച്ച് […]

1 min read

സംവിധായകന്‍ ജൂഡ് ആന്റണിയെ കുറിച്ച് പറഞ്ഞ വാക്കുകളില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി! തെറ്റ് ചൂണ്ടിക്കാട്ടിയ എല്ലാവര്‍ക്കും നന്ദി.. ഇനി ഇത് ആവര്‍ത്തിക്കില്ല : മമ്മൂട്ടിയുടെ കുറിപ്പ്

‘2018’ എന്ന സിനിമയുടെ ട്രെയ്ലര്‍ ലോഞ്ച് വേളയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയുടെ സംവിധായകന്‍ കൂടിയായ ജൂഡ് ആന്റണിയെക്കുറിച്ചു നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയിടക്കം വിവാദമായിരുന്നു. ‘ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട്’ എന്നാണ് മമ്മൂട്ടി പറഞ്ഞത്. പരാമര്‍ശം സംവിധായകന് നേരെയുള്ള് ബോഡിഷെയിമിങ് ആണെന്നു പറഞ്ഞായിരുന്നു സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ച ഉയര്‍ന്നത്. ഇപ്പോഴിതാ ഇതില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മെഗാസ്റ്റാര്‍. ‘2018’ എന്ന സിനിമയുടെ ട്രൈലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ ‘ജൂഡ് […]

1 min read

മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്റണി ജോസഫ് ചിത്രം വരുന്നു ; ടൈറ്റില്‍ ലോഞ്ച് ചെയ്ത് പൃഥ്വിരാജ്, ഫഹദ്

ആരാധകരെ ആകാംക്ഷയില്‍ ആഴ്ത്തി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് സെവിധാനം ചെയ്യുന്ന പുതിയ ചിത്രം എത്തുന്നു. കഴിഞ്ഞ ദിവസം ഇതേക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നടന്നത്. ഒരു പുതിയ പോസ്റ്റര്‍ പങ്കുവക്കുകയും അതില്‍ ഫഹദ് ഫാസിലിന്റേയും പൃഥ്വിരാജ് സുകുമാരന്റേയും ചിത്രങ്ങളും ഉണ്ടായിരുന്നു. പൃഥ്വിരാജും ഫഹദും ഒന്നിയ്ക്കുന്ന ഒരു സിനിമ ജൂഡ് സംവിധാനം ചെയ്യുകയാണോ എന്ന സംശയം പ്രകടിപ്പിച്ചുകൊണ്ടുള്ള കമന്റുകളാണ് പോസ്റ്ററിന് താഴെ വന്നത്. ഇപ്പോഴിതാ സംശയങ്ങള്‍ക്കെല്ലാം മറുപടിയുമായി ജൂഡ് എത്തിയിരിക്കുകയാണ്. കേരളം 2018 ല്‍ നേരിട്ട മഹാപ്രളയം […]