സംവിധായകന്‍ ജൂഡ് ആന്റണിയെ കുറിച്ച് പറഞ്ഞ വാക്കുകളില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി! തെറ്റ് ചൂണ്ടിക്കാട്ടിയ എല്ലാവര്‍ക്കും നന്ദി.. ഇനി ഇത് ആവര്‍ത്തിക്കില്ല : മമ്മൂട്ടിയുടെ കുറിപ്പ്
1 min read

സംവിധായകന്‍ ജൂഡ് ആന്റണിയെ കുറിച്ച് പറഞ്ഞ വാക്കുകളില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി! തെറ്റ് ചൂണ്ടിക്കാട്ടിയ എല്ലാവര്‍ക്കും നന്ദി.. ഇനി ഇത് ആവര്‍ത്തിക്കില്ല : മമ്മൂട്ടിയുടെ കുറിപ്പ്

‘2018’ എന്ന സിനിമയുടെ ട്രെയ്ലര്‍ ലോഞ്ച് വേളയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയുടെ സംവിധായകന്‍ കൂടിയായ ജൂഡ് ആന്റണിയെക്കുറിച്ചു നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയിടക്കം വിവാദമായിരുന്നു. ‘ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട്’ എന്നാണ് മമ്മൂട്ടി പറഞ്ഞത്. പരാമര്‍ശം സംവിധായകന് നേരെയുള്ള് ബോഡിഷെയിമിങ് ആണെന്നു പറഞ്ഞായിരുന്നു സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ച ഉയര്‍ന്നത്. ഇപ്പോഴിതാ ഇതില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മെഗാസ്റ്റാര്‍. ‘2018’ എന്ന സിനിമയുടെ ട്രൈലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ ‘ജൂഡ് ആന്റണി’യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് മമ്മൂട്ടി പറഞ്ഞത്.

ഇനി ആവര്‍ത്തിക്കില്ല, ശ്രദ്ധിക്കാം; ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി

മമ്മൂട്ടിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

‘പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ ‘ജൂഡ് ആന്റണി’യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം
പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദി’.

Personal freedom is like breathing: 'Sara's' director Jude interview | The News Minute

അതേസമയം, മമ്മൂട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്ന വിമര്‍ശനത്തോടും വിമര്‍ശകരോടും പ്രതികരിച്ച് ജൂഡ് ആന്റണിയും നേരത്തെ രംഗത്ത് എത്തിയിരുന്നു. താന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന്‍ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുതെന്നാണ് ജൂഡ് ആന്റണി പറഞ്ഞത്.

jude antony – Sathyam Online

ജൂഡ് ആന്റണി പറഞ്ഞ വാക്കുകള്‍…

”മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്, എനിക്ക് മുടി ഇല്ലാത്തതില്‍ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല. ഇനി അത്രേം ആശങ്ക ഉള്ളവര്‍ മമ്മൂക്കയെ ചൊറിയാന്‍ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂര്‍ കോര്പറേഷന്‍ വാട്ടര്‍, വിവിധ ഷാംപൂ കമ്പനികള്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവിന്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന്‍ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത് എന്ന് മുടിയില്ലാത്തതില്‍ അഹങ്കരിക്കുന്ന ഒരുവന്‍”.

Jude Anthany Joseph | Jude Anthany Joseph