21 Jan, 2025
1 min read

ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ പുതിയ ചിത്രം ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’ ; പുതിയ ഗാനം പുറത്ത്

മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ഒരുക്കുന്ന പുതിയ ചിത്രമായ ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’ എന്ന ചിത്രലെ പുതിയ ഗാനം പുറത്ത്. ‘നീ അറിയാതൊരു നാള്‍’ എന്നു തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ് ആണ്. രാഹുല്‍ രാജിന്റെ സംഗീതത്തില്‍ സുചിത് സുരേശനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മികച്ചൊരു ഗാനമാണ് ഇതെന്നാണ് പരക്കെയുള്ള പ്രേക്ഷകപ്രതികരണം. ഈയിടെ പുറത്തിറങ്ങിയ ഏറെ നിഗൂഢതകള്‍ ഒളിപ്പിക്കുന്ന വിധത്തിൽ ഒരുക്കിയ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ […]

1 min read

കിഷ്കിന്ധാകാണ്ഡത്തിനു ശേഷം ഗുഡ്‍വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ പുതിയ ചിത്രം ; ‘നാരായണീന്റെ മൂന്നാണ്മക്കള്‍’ ടീസര്‍ പുറത്ത്

മലയാളത്തിൽ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ച ബാനറായ ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സ് ഒരുക്കുന്ന പുതിയ ചിത്രമായ ‘നാരായണീന്റെ മൂന്നാണ്മക്കൾ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഏറെ നിഗൂഢതകൾ ഒളിപ്പിക്കുന്ന വിധത്തിലാണ് ചിത്രത്തിന്റെ ടീസർ ഒരുക്കിയിരിക്കുന്നത്. കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ഒപ്പം നർമവും ഒക്കെ കൂടിച്ചേർന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രം […]

1 min read

ഗുഡ്‍വില്‍ എന്‍റര്‍ടൈയ്ന്‍‍മെന്‍റ്സിൻ്റെ ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’ സെക്കന്റ് ലുക്ക്

കിഷ്കിന്ധാ കാണ്ഡം എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം ഗുഡ്‍വില്‍ എന്‍റര്‍ടൈയ്ന്‍‍മെന്‍റ്സ് നിർമിക്കുന്ന സിനിമയാണ് ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’. സിനിമയുടെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തുവന്നു. പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്ന രീതിയിലാണ്  ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ നല്‍കുന്നത്. ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം 2025 ജനുവരി 16ന് വേൾഡ് വൈഡ് റിലീസ് ചെയ്യും. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. തോമസ് മാത്യു, ഗാര്‍ഗി അനന്തന്‍, ഷെല്ലി […]

1 min read

ജോജു ജോര്‍ജിന്റെ പണിയുടെ തിങ്കളാഴ്‍ചത്തെ കളക്ഷൻ കണക്കുകള്‍ പുറത്ത്.

ജോജു ജോര്‍ജ് നായകനായി വന്ന ചിത്രമാണ് പണി. സംവിധാനം നിര്‍വഹിച്ചതും ജോജു ജോര്‍ജാണ്. വൻ ഹിറ്റിലേക്ക് കുതിക്കുകയാണ് പണി. തിങ്കളാഴ്‍ച മാത്രം ചിത്രം 1.50 കോടി ഇന്ത്യയില്‍ നിന്ന് നേടിയെന്നാണ് റിപ്പോര്‍ട്ട്.ജോജു ജോര്‍ജ് ചിത്രം 16 കോടിയിലധികം ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. ഒരു ആക്ഷൻ ചിത്രമായിട്ടാണ് പണി തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി അഭിനയ തനറെ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ താരം മുമ്പുമെത്തിയിട്ടുണ്ട്. ജോജു ജോജു […]

1 min read

“ജോജുവിന്‍റെ/ എട്ടും എട്ടും പതിനാറിന്‍റെ/ പാലുംവെള്ളത്തിൽ പഞ്ചാരയിട്ട/ പൊളപ്പൻ പണി” ; ലിജോ ജോസ് പെല്ലിശ്ശേരി

ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായി വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് പണി. ജോജുവിനൊപ്പം സാഗര്‍ സൂര്യയും ജുനൈസ് വി പിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ആദ്യ ദിനം മുതല്‍ ലഭിക്കുന്നത്. ഇപ്പോഴിതാ ചുരുങ്ങിയ വാക്കുകളില്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. “ജോജുവിന്‍റെ/ എട്ടും എട്ടും പതിനാറിന്‍റെ/ പാലുംവെള്ളത്തിൽ പഞ്ചാരയിട്ട/ പൊളപ്പൻ പണി”, എന്നാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ലിജോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. അഭിനയ നായികയായി […]

1 min read

എസ് ഐ ആനന്ദിനെ കാണാന്‍ താരങ്ങൾ; ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ സെറ്റിലെ സന്ദര്‍ശകരുടെ വീഡിയോ തരംഗമാകുന്നു

എസ് ഐ ആനന്ദ് നാരായണനായുള്ള ടൊവിനോയുടെ വേഷപ്പകര്‍ച്ച നേരിട്ട് കണ്ടറിയാന്‍ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ സെറ്റിലെത്തി സെലിബ്രിറ്റി സന്ദര്‍ശകര്‍. സെറ്റിലെത്തിയ താരങ്ങളുടേയും സംവിധായകരുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും സന്ദര്‍ശനത്തിന്റെ നിമിഷങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഒരു ലെന്‍സിലൂടെ നോക്കുന്ന ടൊവിനോയുടെ ദൃശ്യത്തോടെ ആരംഭിക്കുന്ന വീഡിയോയില്‍ താരങ്ങളായ കല്യാണി പ്രിയദര്‍ശന്‍, ജോജു ജോര്‍ജ്ജ്, നിഷാന്ത് സാഗര്‍, നന്ദു, ഷറഫു, ജിതിന്‍ ലാല്‍, ഷൈജു ശ്രീധര്‍, ജിതിന്‍ പുത്തഞ്ചേരി, അദ്രി ജോ തുടങ്ങിയവരും സംവിധായകരായ ബി ഉണ്ണികൃഷ്ണന്‍, ഷാജി […]

1 min read

പൊറിഞ്ചു മറിയം ജോസ് തെലുങ്കിലേക്ക്; നാ​ഗാർജുന പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്ത്

ജോഷി സംവിധാനം ചെയ്ത് 2019ൽ തിയേറ്ററുകളിലെത്തിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രം കേരളത്തിൽ വലിയ തോതിൽ ബോക്സ് ഓഫിസ് കളക്ഷൻ നേടിയ ചിത്രമായിരുന്നു. ജോജു ജോർജ്, നൈല ഉഷ,ചെമ്പൻ വിനോദ് ജോസ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരിക്കുകയാണ്. നാ സാമി രംഗ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നാഗർ‌ജ്ജുനയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇപ്പോൾ അണിയറപ്രവർത്തകർ ചിത്രത്തിൻറെ ടീസർ പുറത്തിറക്കിയിരിക്കുകയാണ്. നാ സാമി രംഗയിൽ ജോജു ജോർജ് അഭിനയിച്ച വേഷം നാഗാർജ്ജുനയാണ് ചെയ്യുന്നത്, […]

1 min read

ആന്റണി മതവികാരം വൃണപ്പെടുത്തുന്നെന്ന് കാസ; ബൈബിളിനുള്ളിലെ തോക്ക് വിവാദത്തിൽ വിശദീകരണമറിയിച്ച് നിർമ്മാണ കമ്പനി

ജോഷി- ജോജു ജോർജ് കൂട്ടുക്കെട്ടിലിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രം ‘ആന്റണി’ തിയേറ്ററിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ സിനിമക്കെതിരെ തീവ്ര ക്രൈസ്തവ സംഘടനയായ കാസ രംഗത്തുവന്നിരുന്നു. ചിത്രം മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു കാസ ആരോപിച്ചിരുന്നത്. ചിത്രത്തിലെ ഒരു രംഗത്തിൽ ബൈബിളിനുള്ളിൽ തോക്ക് ഒളിപ്പിക്കുന്ന രംഗമുണ്ട്. ഈ രംഗം മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്നായിരുന്നു കാസയുടെ ആരോപണം. ഇപ്പോഴിതാ വിഷയത്തിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുയാണ് ആന്റണിയുടെ നിർമ്മാണ കമ്പനി. ആന്റണി ഒരു സാങ്കൽപ്പിക സൃഷ്ടിയാണെന്നും ചിത്രത്തിലെ ഒരു രംഗത്തിൽ ഉപയോഗിച്ചിട്ടുള്ള ആയുധം സ്വയം പ്രതിരോധത്തിന് […]

1 min read

ഡബിള്‍ റോളില്‍ അഭിനയിച്ച് ഞെട്ടിച്ച ജോജു ജോര്‍ജ്ജ് ; ‘ഇരട്ട’ ഒടിടിയിലേക്ക്

മലയാള സിനിമയില്‍ തന്റേതായ സ്ഥാനം പിടിച്ചടക്കിയ നടനാണ് ജോജു ജോര്‍ജ്. മലയാളത്തിന്റെ സ്‌ക്രീനിലേക്ക് എത്തിയിട്ട് കാലങ്ങളായെങ്കിലും ജോജു ജോര്‍ജിലെ പെര്‍ഫോമറിന്റെ ഗതി മാറ്റിവിട്ടത് എം പത്മകുമാര്‍ ചിത്രം ജോസഫിലെ ടൈറ്റില്‍ കഥാപാത്രമാണ്. പിന്നീടങ്ങോട്ട് പൊറിഞ്ചു മറിയം ജോസിലും നായാട്ടിലും മധുരത്തിലുമൊക്കെ അഭിനയ വിസ്മയം തീര്‍ത്ത ജോജു ജോര്‍ജിന്റെ പുതിയ സിനിമ ഇരട്ട തിയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെ ജോജു ഡബിള്‍ റോളിലാണ് അഭിനയിക്കുന്നത്. പ്രമോദ് കുമാര്‍, വിനോദ് കുമാര്‍ എന്നീ […]

1 min read

‘ഇരട്ട’ ജോജു ജോര്‍ജിന്റെ പരകായ പ്രവേശത്തിന്റെ ഒരാറാട്ട് തന്നെ’; കുറിപ്പ് ശ്രദ്ധ നേടുന്നു

മലയാള സിനിമയില്‍ തന്റേതായ സ്ഥാനം പിടിച്ചടക്കിയ നടനാണ് ജോജു ജോര്‍ജ്. ജോസഫിലും പൊറിഞ്ചു മറിയം ജോസിലും നായാട്ടിലും മധുരത്തിലുമൊക്കെ അഭിനയ വിസ്മയം തീര്‍ത്ത ജോജു ജോര്‍ജിന്റെ പുതിയ സിനിമ ഇരട്ട കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ഇരട്ടയില്‍ പ്രമോദ് കുമാര്‍, വിനോദ് കുമാര്‍ എന്നീ ഇരട്ടകളെ ഗംഭീരമായി അഭിനയിച്ചു ഫലിപ്പിച്ച ജോജുവിന്റെ കഴിവിനെ സിനിമാ നിരൂപകരും പ്രേക്ഷകരും ഗംഭീര അഭിപ്രായം നല്‍കി സ്വീകരിച്ചിരിക്കുകയാണ്. ദിവസങ്ങള്‍ കഴിയുംതോറും നിരവധിപേരാണ് ജോജുവിനെ പ്രശംസിച്ച് രംഗത്തെത്തുന്നത്. അഞ്ജലി, ശ്രിന്ദ, ആര്യാ […]