‘ഇരട്ട’ ജോജു ജോര്‍ജിന്റെ പരകായ പ്രവേശത്തിന്റെ ഒരാറാട്ട് തന്നെ’; കുറിപ്പ് ശ്രദ്ധ നേടുന്നു

ലയാള സിനിമയില്‍ തന്റേതായ സ്ഥാനം പിടിച്ചടക്കിയ നടനാണ് ജോജു ജോര്‍ജ്. ജോസഫിലും പൊറിഞ്ചു മറിയം ജോസിലും നായാട്ടിലും മധുരത്തിലുമൊക്കെ അഭിനയ വിസ്മയം തീര്‍ത്ത ജോജു ജോര്‍ജിന്റെ പുതിയ സിനിമ ഇരട്ട കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ഇരട്ടയില്‍ പ്രമോദ് കുമാര്‍, വിനോദ് കുമാര്‍ എന്നീ ഇരട്ടകളെ ഗംഭീരമായി അഭിനയിച്ചു ഫലിപ്പിച്ച ജോജുവിന്റെ കഴിവിനെ സിനിമാ നിരൂപകരും പ്രേക്ഷകരും ഗംഭീര അഭിപ്രായം നല്‍കി സ്വീകരിച്ചിരിക്കുകയാണ്. ദിവസങ്ങള്‍ കഴിയുംതോറും നിരവധിപേരാണ് ജോജുവിനെ പ്രശംസിച്ച് രംഗത്തെത്തുന്നത്. അഞ്ജലി, ശ്രിന്ദ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ടതിന്ശേഷം പ്രേക്ഷകന്‍ ജോജു ജോര്‍ജിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

കഴിഞ്ഞ 10വര്‍ഷത്തിനിടയില്‍ മലയാളത്തില്‍ എത്രയോ സിനിമകള്‍ വന്ന് പോയി. ഇതില്‍ എത്ര സിനിമകള്‍, എത്ര കഥാപാത്രങ്ങള്‍ നിങള്‍ ഇപ്പൊള്‍ ഓര്‍ക്കുന്നു. നമ്മുടെ പുതിയ താരങ്ങളെ അവരുടെ കഥാപാത്രങ്ങളിലൂടെ ഒന്നോര്‍ത്തെടുത്ത് നോക്കു. ഒരു നടന്‍ മറ്റൊരാളായി മാറുന്നത് അവര്‍ക്ക് ജീവന്‍ നല്‍കി അഭിനേതാക്കള്‍ നമ്മളിലേക്ക് എത്തിക്കുന്നത് കൊണ്ടാണ് അക്കാര്യത്തില്‍ നമ്മുടെ യുവതാരങ്ങള്‍ എത്രത്തോളം വിജയമാണ്. പല സിനിമകളിലും നമുക്ക് ഈ താരങ്ങളെ തന്നെ ആണ് കാണാന്‍ സാധിക്കുന്നത്. അവിടെയാണ് ജോജു ജോര്‍ജ് ഒരല്പം വെത്യസ്ഥന്‍ ആവുന്നത്. ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്ത രാജാധി രാധയില്‍ അയ്യപ്പന്‍ എന്ന കഥാപാത്രമാണ് അയാള്‍. അയ്യപ്പനെ അതിനും മുന്‍പും ശേഷവും സ്‌ക്രീനില്‍ നാം കണ്ടിട്ടില്ല. ആക്ഷന്‍ ഹീറോ ബിജുവില്‍ നിസ്സഹായനായ മിനി മോന്‍ ആണ്.

പിന്നീട് ആദ്യമായി ജോസഫ് എന്ന സിനിമയില്‍ നായകന്‍ ആവുമ്പോള്‍ ഒരിടത്തും അന്ന് വരെ കണ്ട ജോജുവിനേ ആരും കണ്ടില്ല എന്ന് മാത്രമല്ല ജോസഫിലെ പ്രകടനം മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. സദയം സിനിമയില്‍ ലാലേട്ടന്‍ ചെയ്ത ഒരു നിസംഗത ഭാവം. ഉള്ളിലെ വേദന ഇതൊക്കെ ജോജു ചെയ്യുമ്പോള്‍ ജോസഫിന്റെ നിര്‍മാണം കൂടി അയാല്‍ ഏറ്റെടുത്തിരുന്നു എന്നത് ചെറിയ കാര്യമല്ല. പിന്നീട് നായകന്‍ ആയി ജോഷി സാറിന്റെ പൊറിഞ്ചുവില്‍ എത്തുമ്പോള്‍ അത് വരെ ലാലേട്ടന് മാത്രം സാധ്യമായിരുന്ന് എന്ന് തോന്നിയ പ്രണയവും പ്രതികാരവും അതി ഗംഭീര മായി ചെയ്തു എന്ന് മാത്രമല്ല ആക്ഷന്‍ രംഗങ്ങളില്‍ തന്റെ ശരീരം തനിക്കൊരു തടസം അല്ല എന്ന് അനായാസേന തെളിയിക്കുക കൂടി ആയിരുന്നു ജോജു. മുഖഭാവങ്ങളില്‍ ലാലേട്ടനും ശബ്ദ സൗകുമാര്യത്തില്‍ മമ്മുക്കയ്ക്കും ദൈവം നല്‍കിയ കഴിവ് ജോജുവിനും ലഭിച്ചിരിക്കുന്നു. പ്രാണനെ പോലെ സ്‌നേഹിച്ച കൂട്ടുകാരനെ കൊല്ലിച്ച പ്രിന്‍സിന്റെ മുന്നില്‍ അതി വൈകാരികത ഇല്ലാതെ, അലര്‍ച്ച ഇല്ലാതെ.

‘ നിനക്കെത്ര ലീവ് ഉണ്ടെണ്ടാ പ്രിന്‍സെ’ എന്ന ചോദ്യത്തില്‍ അയാലുടെ കണ്ണുകളില്‍ ജ്വലിച്ച പക ….
മരിക്കും മുന്‍പ് തന്റെ പ്രണയിനി മറിയയുടെ മുന്നില്‍ പ്രണയാതുരമായ നോട്ടത്തോടെ ‘ മറിയെ ‘എന്ന വിളി…
‘അവന്‍ പോയതല്ലെടാ പിന്നെന്തിനാടാ ചവിട്ടിയത് ‘ എന്ന ഭീഷണി…തിരിഞ്ഞുള്ള നോട്ടം..
മരിച്ചു വീഴുന്നു കൂട്ടുകാരന്റെ കൈ വിടാതെ ബീഡി കത്തിച്ചു കൊടുക്കുന്നു രംഗം..
എത്രയോ അനായാസേനയാണ് ജോജു ചെയ്തു പ്രതിഫലിച്ചത്. പിന്നീട് നായാട്ട്. സംരക്ഷിക്കേണ്ട സഹപ്രവര്‍ത്തകരുടെ വേട്ടയാടല്‍ ..മകള്‍ക്ക് കൊടുത്ത വാക്ക്…താന്‍ ഒന്നുമല്ല എന്ന തോന്നലില്‍ ആത്മഹത്യ ചെയ്യുന്ന മണിയന്റെ വേദന പ്രേക്ഷകരുടെ ഉള്ളൂ പൊളിക്കുന്നു…

മധുരത്തില്‍ നമ്മള്‍ കണ്ടത് ഭാര്യയെ ജീവന് തുല്യം സ്‌നേഹിക്കുന്ന സാബുവിനെ ആണ്..അയാളുടെ പ്രതീക്ഷകള്‍ പ്രേക്ഷകരുടെ പ്രാര്‍ത്ഥന ആയി മാറി..
ചുരുളിയില്‍ എല്ലാവരും തെറി വിളിക്കുന്നുണ്ട് എന്നാല് തങ്കന്‍ ചേട്ടന്‍ അത് വേറൊരു ലെവല്‍ ആയത് ജോജു നല്‍കുന്ന തന്റെ കഥാപാത്രങ്ങള്‍ക്ക് നല്‍കുന്ന പൂര്‍ണ്ണത ഒന്ന് കൊണ്ട് മാത്രമാണ് ..
നീ തങ്കനെ കണ്ടിട്ടുണ്ടോ, നീനക്കീ തങ്കനെ അറിയുമോ..? തങ്കന്‍ ഞാനാടാ..####@@** മോനേ..

കഥാപാത്രങ്ങളിലൂടെ അഭിനേതാക്കള്‍ അറിയപ്പെടുക എന്നതാണ് ഒരു നടന്റെ ഏറ്റവും വലിയ വിജയം എങ്കില്‍ അക്കാര്യത്തില്‍ ജോജുവിന് ഒപ്പം നില്‍ക്കാന്‍ യുവ താരങ്ങളില്‍ എത്ര പേരുണ്ടാകും. ഈ കാരണങ്ങള്‍ ഒക്കെയാണ് ഇരട്ട എന്ന ജോജുവിന്റെ സിനിമ ഏറെ പ്രതീക്ഷയോടെ കാണാന്‍ കയറിയത്. നിസംശയം പറയാം ഇരട്ട ജോജുവിന്റെ പരകായ പ്രവേശത്തിന്റെ ഒരാറാട്ട് തന്നെ എന്നാണ്. തള്ളി മറിക്കാന്‍ എഴുതിയതല്ല സത്യമെന്ന് ഉള്ളില്‍ തട്ടി തോന്നിയത് കൊണ്ട് പങ്ക് വെച്ചു എന്ന് മാത്രം..

 

Related Posts