21 Jan, 2025
1 min read

ജീത്തു ജോസഫും മോഹൻലാലും വീണ്ടും.. ഇത്തവണ ഹൊററോ ? ട്രെന്റിങ്ങിൽ കുതിച്ചുകയറി ദൃശ്യം 3

മലയാള സിനിമയിലെ ഹിറ്റ് സംവിധായകനാണ് ജീത്തു ജോസഫ്. ത്രില്ലർ സിനിമകളിലൂടെ ജനപ്രീതി ആർജിച്ച ജീത്തു ജോസഫ് ഈ ലേബലിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. മോഹൻലാൽ-ജീത്തു ജോസഫ് കോംബോ പ്രേക്ഷകർക്ക് എപ്പോഴും പ്രതീക്ഷ നൽകുന്ന ഒത്തുചേരലാണ്. ദൃശ്യം എന്ന സിനിമയ്ക്ക് ശേഷമാണ് ഈ കൂട്ട് കെട്ട് സിനിമാ ലോകത്ത് ചർച്ചയായത്. രണ്ട് ഭാഗങ്ങളായി ഇറങ്ങിയ ദൃശ്യം മലയാളത്തിലെ ഏറ്റവും വലിയ വാണിജ്യ വിജയങ്ങളിലൊന്നാണ്. മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ ചിത്രം കേരളക്കര കണ്ട മികച്ച ക്രൈം ത്രില്ലർ ചിത്രമായി […]

1 min read

ആരാധകര്‍ക്ക് വീണ്ടും നിരാശ നൽകി ‘റാം’ അണിയറ പ്രവർത്തകർ…!!! മോഹൻലാല്‍ ചിത്രം വൈകും

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റാം. രണ്ട് ഭാഗങ്ങളിലായി ഒരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന റാമിന്റെ ചിത്രീകരണം ഇപ്പോഴും പൂർത്തിയായിട്ടില്ല. ഇതിനിടെ ചിത്രം നിർത്തിവെച്ചെന്നും ഉപേക്ഷിച്ചെന്നുമെല്ലാം പ്രചരണങ്ങൾ ഉണ്ടായി. ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച ചിത്രങ്ങളൊക്കെ വമ്പൻ ഹിറ്റുകളാകാറുണ്ട്. റാമിന്റെ പുതിയ അപ്‍ഡേറ്റ് നിരാശയുണ്ടാക്കുന്നതാണ്. റാം വൈകിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രീകരണം ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കി ക്രിസ്‍മസിന് തിയ്യറ്ററുകളില്‍ എത്തിക്കാനായിരുന്നു നേരത്തെ ആലോചനകള്‍ ഉണ്ടായിരുന്നത്. നിലവിലെ സൂചനകള്‍ റാം ഒന്നാം ഭാഗം […]

1 min read

ഒരു ഇൻഡസ്ട്രി ഹിറ്റിൽ കുറഞ്ഞതൊന്നും സംഭവിക്കില്ല…!!! മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ‘റാം’ൻ്റെ പുതിയ അപ്ഡേറ്റ്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് റാം. ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച ചിത്രങ്ങളൊക്കെ വമ്പൻ ഹിറ്റുകളാകാറുണ്ട്. വീണ്ടും ആ ഹിറ്റ് കൂട്ട്കെട്ട് ഒന്നിക്കുമ്പോൾ ഒരുപാട് പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒരു മോഹൻലാൽ ജീത്തു ജോസഫ് ചിത്രത്തിനുപരി ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താര സുന്ദരി തൃഷ വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്.റാമിന്റെ പുതിയൊരു അപ്‍ഡേറ്റാണ് നിലവില്‍ ചിത്രത്തിന്റേതായി ചര്‍ച്ചയാകുന്നത്. ഗാനരചന നിര്‍വഹിക്കുന്നത് വിനായക് ശശികുമാറാണ്. മോഹൻലാലിന്റെ റാമിന്റെ തീം സോംഗ് താൻ ഇംഗ്ലീഷിലാണ് എഴുതിയതെന്ന് […]

1 min read

മോഹൻലാലിന്റെ റാം ഇപ്പോഴില്ല; ഫഹദിനൊപ്പം പുതിയ ചിത്രവുമായി ജീത്തു ജോസഫ്

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ നേര് വൻ വിജയമായിരുന്നു. മോഹൻലാലിന് ഏറെ നാളിന് ശേഷം ബ്രേക്ക് നൽകിയ ചിത്രം കൂടിയായിരുന്നു ഇത്. നേരിന് ശേഷം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് മറ്റൊരു ചിത്രം കൂടെ പ്രഖ്യാപിച്ചിരുന്നു. റാം എന്ന് പേര് നൽകിയ ആ ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും എന്നായിരുന്നു വിവരം. എന്നാലിപ്പോൾ റാം ഉടനെ ഇല്ലെന്നാണ് പുതിയ വിവരം. മാത്രമല്ല, ജീത്തു ജോസഫ് തന്റെ പുതിയ സിനിമ പ്രഖ്യാപിക്കുകയും ചെയ്തു. ഫഹദ് ഫാസിൽ ആണ് […]

1 min read

“റാം ഉപേക്ഷിക്കില്ല” ; മോഹന്‍ലാല്‍ ചിത്രത്തിന്‍റെ അപ്ഡേറ്റുമായി ജീത്തു ജോസഫ്

ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമെന്ന് പറയുമ്പോള്‍ത്തന്നെ സിനിമാപ്രേമികളെ സംബന്ധിച്ച് ഒരു പ്രതീക്ഷയുണ്ട്. ദൃശ്യം ഫ്രാഞ്ചൈസി സൃഷ്ടിച്ച വിശ്വാസം ആണത്. ഇരുവരുടെയും കൂട്ടായ്‍മയില്‍ പ്രഖ്യാപിക്കപ്പെട്ട് എന്നാല്‍ ചിത്രീകരണം നീണ്ടുപോയ ചിത്രമാണ് റാം. കൊവിഡ് കാലത്ത് ചിത്രീകരണം മുടങ്ങിയ സിനിമ ഉപേക്ഷിക്കില്ലെന്ന് ജീത്തു പലകുറി വ്യക്തമാക്കിയതാണ്. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച ഏറ്റവും പുതിയ അപ്ഡേറ്റ് അറിയിച്ചിരിക്കുകയാണ് അദ്ദേഹം. തന്‍റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അർഫാസ് അയൂബിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം ലെവല്‍ ക്രോസിന്‍റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് […]

1 min read

86 കോടിയോളം നേടിയ നേര് ടെലിവിഷൻ പ്രീമിയറിന്… ; ഉടൻ എത്തും

മോഹൻലാല്‍–ജീത്തു ജോസഫ് ടീമിന്റെ ബ്ലോക്ബസ്റ്റർ ചിത്രമാണ് ‘നേര്’. ബോക്സ്ഓഫിസിലും വമ്പൻ വിജയമായ സിനിമ 86 കോടി നേടിയിരുന്നു. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആഗോള കലക്‌ഷനാണിത്. തിയറ്റര്‍ വ്യവസായത്തിനും വലിയ നേട്ടമാണ് ഈ ചിത്രം സമ്മാനിച്ചത്. 2023 ലെ അവസാന മലയാളം ഹിറ്റ് എന്ന ടാഗും ഇതോടെ ഈ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം സ്വന്തമാക്കി. തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായ നേര് ഉടൻ ടെലിവിഷനിലും ആഗോള പ്രീമിയറായി എത്തും എന്നതാണ് പുതിയ റിപ്പോര്‍ട്ട്. […]

1 min read

സൗത്ത് കൊറിയയിൽ റിലീസിനൊരുങ്ങി ദൃശ്യം; അഞ്ച് വർഷം കൊണ്ട് പത്ത് രാജ്യങ്ങളിൽ

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം തിയേറ്ററുകളിലെത്തിയിട്ട് പത്ത് വർഷം കഴിയുന്നു. ബോക്സ് ഓഫിസിൽ വൻ കളക്ഷൻ നേടിയ ഈ ചിത്രം അതിർത്തികൾ ഭേദിച്ച് മുന്നേറുകയാണ്. ഹോളിവുഡ് റീമേക്കിനുള്ള വർക്കുകൾ ആരംഭിച്ചുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹോളിവുഡ് റീമേക്കിനായി ഗൾഫ്‌സ്ട്രീം പിക്‌ചേഴ്സ്, ജോറ്റ് ഫിലിംസ് എന്നിവരുമായി കൈകോർത്തതായാണ് നിർമാണ കമ്പനിയായ പനോരമ സ്റ്റുഡിയോസ് അറിയിച്ചത്. ദൃശ്യം ആദ്യ ഭാഗത്തിന്റേയും രണ്ടാം ഭാഗത്തിന്റേയും അന്താരാഷ്ട്ര അവകാശമാണ് ആശിർവാദ് സിനിമാസിൽ നിന്ന് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയത്. […]

1 min read

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ അടുത്ത ചിത്രം വരുന്നൂ; ‘റാം’ ഓണത്തിന് തിയേറ്ററുകളിലെത്തും

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറിങ്ങി വലിയ വിജയം കൊയ്ത സിനിമയാണ് നേര്. കോർട്ട് റൂം ഡ്രാമയായി ഒരുങ്ങിയ ഈ ചിത്രം മോഹൻലാലിന്റെ കരിയറിൽ ഒരു ബ്രേക്ക് നൽകിയ ചിത്രമായിരുന്നു. മികച്ച കളക്ഷൻ നേടിയ നേരിൽ മോഹൻലാലിനൊപ്പം തന്നെ യുവനടി അനശ്വര രാജന്റെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. ദൃശ്യം രണ്ടിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു നേര്. ഇപ്പോഴിതാ ഇതേ കൂട്ടുകെട്ടിൽ മറ്റൊരു ചിത്രം കൂടി പ്രേക്ഷകർക്ക് മുൻപിലേക്കെത്തുകയാണ്. ബി​ഗ് […]

1 min read

മോഹൻലാലിനെ ഇനി പിടിച്ചാൽ കിട്ടില്ല; രണ്ടാഴ്ച്ച കൊണ്ട് നേര് നേടിയത് എൺപത് കോടി

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങിയ കോർട് റൂം ഡ്രാമയാണ് നേര് എന്ന ചിത്രം. മാസ് ഡയലോ​ഗുകളോ സ്റ്റണ്ടോ ഇല്ലാതെ, എന്തിന് യാതൊരു താര പരിവേഷവും കൂടെയില്ലാതെ തിയേറ്ററുകളിലെത്തിയ മോഹൻലാൽ ചിത്രമാണ് നേര്. വർഷങ്ങൾക്ക് ശേഷമായിരിക്കും പ്രേക്ഷകർ ഇത്തരത്തിലൊരു മോഹൻലാലിനെ തിയേറ്ററിൽ കണ്ടത്. തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന നേര് ആദ്യ ദിവസം തന്നെ കേരളത്തിൽ നിന്ന് മാത്രം 2.8 കോടി രൂപ കളക്ഷൻ നേടി എന്നത് അതിശയകരമായ വാർത്തയായിരുന്നു. ആഗോളതലത്തിൽ സിനിമ 80 കോടിയിലേക്ക് കുതിക്കുന്നു […]

1 min read

അച്ഛന്റെ വഴിയിലേക്ക് മകളും; ജീത്തു ജോസഫിന്റെ മകൾ കാത്തി സംവിധാനം ചെയ്ത ആദ്യ ചിത്രം ഇന്ന് റിലീസ് ചെയ്യും

പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിൻറെ മൂത്ത മകൾ കാത്തി ജീത്തു സംവിധാനം ചെയ്ത ആദ്യ ചിത്രം ഇന്ന് റിലീസ് ചെയ്യും. ഫോർ ആലീസ് എന്ന് പേര് നൽകിയ ചിത്രം കുട്ടി സ്റ്റോറീസ് എന്ന യുട്യൂബ് ചാനലിലൂടെ ജനുവരി 5ന് (ഇന്ന്) വൈകിട്ട് 6.30 നാണ് റിലീസ് ചെയ്യുന്നത്. ബെഡ്ടൈം സ്റ്റോറീസിൻറെ ബാനറിൽ ജീത്തു ജോസഫ് ആണ് ചിത്രത്തിന്റെ നിർമ്മാണം. എസ്തർ അനിലും അഞ്ജലി നായരും അർഷദ് ബിൻ അൽത്താഫുമാണ് ഫോർ ആലീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവീൻ […]