aswanth kok
ഇനി സനിമ റിലീസ് ചെയ്ത് 48 മണിക്കൂർ കഴിഞ്ഞ് മതി റിവ്യൂ; വ്ലോഗർമാർക്ക് തിരിച്ചടി, റിപ്പോർട്ട് സമർപ്പിച്ച് അമിക്കസ് ക്യൂറി
മലയാള സിനിമ സിനിമ, വ്ലോഗർമാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ഒരു സിനിമ റിലീസ് ചെയ്ത് ആദ്യ ഷോ കഴിയുമ്പോഴേക്കും സിനിമയെ താറടിച്ച് കൊണ്ടുള്ള റിവ്യൂകൾ പുറത്തിറക്കുകയാണ് ഇത്തരക്കാർ. ഇവരുടെ അവതരണത്തിലെ പുതുമകൊണ്ടും പൊതുവെ നെഗറ്റിവിറ്റിയോടുള്ള താൽപര്യം കൊണ്ടും ഇത്തരം വ്ലോഗർമാർക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ. ഇത് പലപ്പോഴും സിനിമ നല്ലതാണോ മോശമാണോ എന്ന് വിലയിരുത്താൻ ശ്രമിക്കാതെ ആളുകളെ തിയേറ്ററിൽ നിന്നും മാറ്റി നിർത്തുന്നു. ശേഷം, പലരും ഒടിടിയിൽ ചിത്രം റിലീസ് ചെയ്യുമ്പോഴാണ് തിയേറ്ററിൽ പോകാതിരുന്നത് അബദമായെന്ന് തിരിച്ചറിയുന്നത്. ഇതിനെതിരെ തുടക്കത്തിൽ […]
“യുട്യൂബിൽ നിന്നും പ്രതിമാസം ലക്ഷങ്ങൾ റിവ്യൂ ഉപായത്തിലൂടെ സംഘടിപ്പിക്കപ്പെട്ടപ്പോൾ സിനിമയെ അതിന്റെ യഥാർഥ പ്രേക്ഷകരിൽ നിന്നും അകറ്റി”
കഴിഞ്ഞ കുറേക്കാലമായി മലയാള സിനിമയിലെ ചർച്ചാ വിഷയം ആണ് ചിത്രങ്ങൾക്ക് നേരെയുള്ള നെഗറ്റീവ് റിവ്യു അഥവ റിവ്യു ബോംബിങ് എന്നത്. വിഷയത്തിൽ ചർച്ച ചെയ്യപ്പെട്ട ഒരാളാണ് യുട്യൂബറായ അശ്വന്ത് കോക് . യൂട്യൂബിൽ പങ്കുവെക്കുന്ന സിനിമാ റിവ്യൂകളുടെ പേരിൽ വൈറലായ അധ്യാപകനും യൂട്യൂബറുമാണ് അശ്വന്ത് കോക്ക്. ആറാട്ട്, കാപ്പ സിനിമകളെ രൂക്ഷമായി വിമര്‍ശിച്ച ശേഷമാണ് അശ്വന്ത് കോക്ക് വാർത്തകളിൽ ഇടംപിടിച്ച് തുടങ്ങിയത്. അശ്വന്ത് നടത്തിയ സിനിമയുമായി ബന്ധപ്പെട്ട റിവ്യൂകൾ വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. അടുത്തിടെ ബാന്ദ്രയെന്ന […]
‘മമ്മൂട്ടി വിവേകമുള്ള മനുഷ്യൻ’ ; അശ്വന്ത് കോക്ക് പറയുന്നു
കുറച്ച് നാളുകളായി മലയാള സിനിമയിലെ ചർച്ചാ വിഷയം ആണ് ചിത്രങ്ങൾക്ക് നേരെയുള്ള നെഗറ്റീവ് റിവ്യു അഥവ റിവ്യു ബോംബിങ് എന്നത്. വിഷയത്തിൽ വിവിധ യുട്യൂബർമാർക്കെതിരെ പരാതികളും കേസുകളും അടക്കം വന്നിരുന്നു . കോടതിയും ഇതിൽ ഇടപെടുകയും ചെയ്തിരുന്നു. അടുത്തിടെ ദിലീപ് നായകനായി എത്തിയ ബാന്ദ്ര എന്ന ചിത്രത്തിന് നെഗറ്റീവ് പറഞ്ഞെന്ന പേരിൽ യുട്യൂബർ അശ്വന്ത് കോക്ക് ഉൾപ്പടെയുള്ള ഏഴ് പേർക്കെതിരെ കേസും എടുത്തിരുന്നു. ഈ അവസരത്തിൽ കാതൽ സിനിമയുടെ പ്രസ്മീട്ടിൽ മമ്മൂട്ടി റിവ്യുവിനെ പറ്റി പറഞ്ഞ […]
‘മലയാള സിനിമയെ നശിപ്പിക്കുന്നത് അശ്വന്ത് കോക്ക് അല്ല. മാറുന്ന പ്രേക്ഷകന്റെ നിലവാരമറിയാത്ത സിനിമാക്കാര്‍ തന്നെയാണ്’
മലയാള സിനിമയെ നെഗറ്റീവ് റിവ്യൂ ചെയ്യുന്നവര്‍ തകര്‍ക്കുന്നുവെന്ന് പരക്കേ ഇപ്പോള്‍ ഒരു ആരോപണം സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് തന്നെ ഉയരുന്ന സാഹചര്യമാണ്. സിനിമ വ്യവസായത്തെ തകര്‍ക്കാന്‍വേണ്ടിയാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നതെന്ന് സിനിമ പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. അതിനോടനുബന്ധമായി തിയേറ്ററുകളില്‍ റിവ്യൂ എടുക്കുന്ന പരിപാടികളും നിര്‍ത്തലാക്കുന്ന കര്‍ശന നടപടികളിലേക്കാണ് പോകുന്നത്. പക്ഷേ മലയാള സിനിമയില്‍ നല്ല സിനിമകള്‍ വരാത്തത്‌കൊണ്ടാണ് ഇത്തരത്തില്‍ ഒരു അവസ്ഥ ഉണ്ടാകുന്നതെന്നാണ് റിവ്യവേഴ്‌സ് സാധാരണ പറയുന്നത്. അതില്‍ പ്രമുഖനാണ് ഇപ്പോള്‍ എന്തും വെട്ടിത്തുറന്ന് പറയുന്ന മൂവി റിവ്യൂ ചെയ്യുന്ന […]
‘മമ്മൂട്ടി ഒരു വാട്‌സാപ്പ് അമ്മാവന്‍…’ ; വെളുത്ത പഞ്ചസാരയും കറുത്ത ചക്കരയും മമ്മൂട്ടിയുടെ വിവാദ പരാമര്‍ശത്തെക്കുറിച്ച് അശ്വന്ത് കോക്ക്
സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയാവാറുള്ള യൂട്യൂബറാണ് അശ്വന്ത് കോക്ക്. സിനിമയെപറ്റിയും അതിനോട് ബന്ധപ്പെട്ടും വരുന്ന വിഷയങ്ങളില്‍ അദ്ദേഹം ചെയ്യുന്ന വീഡിയോകള്‍ക്ക് വലിയ പ്രചാരമാണ് ലഭിക്കാറുള്ളത്. ക്രിസ്റ്റഫര്‍ പ്രമോഷന്‍ പരിപാടിക്കിടെ മമ്മൂട്ടി തമാശ രൂപേണ റേസിസത്തെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ച് അശ്വന്തിന്റെ പ്രതികരണം പറയുന്ന വീഡിയോയാണ് വൈറലാവുന്നത്. കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ നടി ഐശ്വര്യ ലക്ഷ്മി മമ്മൂക്ക ചക്കരയാണ് എന്ന പറയുകയും മമ്മൂട്ടി അതിന് മറുപടിയായി വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശര്‍ക്കര എന്നാണ് വിളിക്കാ. […]
‘പാപ്പൻ സിനിമ പരിപ്പുവട ത്രില്ലർ’ എന്ന് യുവാവ് അശ്വന്ത് കോക്ക് ; സുരേഷ് ഗോപി ഫാൻസ് രോഷത്തിൽ
സുരേഷ് ഗോപി നായകനായ ചിത്രം ‘പാപ്പന്‍’ തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആര്‍ജെ ഷാനാണ്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ‘പാപ്പന്‍’. ഇപ്പോഴിതാ അശ്വന്ത് കോക്ക് എന്ന സിനിമ നിരൂപകന്‍ പാപ്പന്‍ സിനിമ പരിപ്പ് വട ത്രില്ലര്‍ എന്നാണ് പറയുന്നത്. സിനിമ അത്ര പോരെന്നും സുരേഷ് ഗോപിയുടെ സ്റ്റാര്‍ഡം സിനിമയില്‍ ഉപയോഗിച്ചില്ലെന്നുമാണ് പറയുന്നത്. ഇദ്ദേഹത്തിന്റെ വീഡിയോയ്ക്ക് താഴെ നിരവധിപേര്‍ മോശം […]
‘മമ്മൂട്ടി സിനിമ ആദ്യമായി 100 കോടി ക്ലബ്ബിൽ!!’ ; അഭിനന്ദനം അറിയിച്ച യുവാവിനെ തെറി വിളിച്ച് മമ്മൂട്ടി ഫാൻസ്!! ; അശ്വന്ത് കോക്കിന്റെ വീഡിയോ വൈറൽ
ഏതൊരു പുതിയ ചിത്രം റിലീസ് ആവുമ്പോഴും സിനിമയെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്താൻ രണ്ട് തരത്തിലുള്ള ആളുകളാണ് നമ്മുക്ക് ചുറ്റുമുള്ളത്. ഒന്ന് സിനിമ കണ്ട് പൂർണമായി മനസിലാക്കിയതിന് ശേഷം അതിനെക്കുറിച്ച് വിലയിരുത്തുന്നവർ. മറ്റൊരു വിഭാഗം … ഊഹാപോഹങ്ങളിൽ നിന്നും, കേട്ടറിവുകളിൽ നിന്നും മാത്രം സിനിമയെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തുന്നവർ. പലപ്പോഴും പുതിയ സിനിമകൾ ഇറങ്ങുമ്പോൾ ഇത്തരക്കാരുടെ അഭിപ്രായം കേട്ട് അമളി പറ്റുന്നവരും, എന്നാൽ നല്ല റിവ്യൂകളെ അടിസ്ഥാനമാക്കി സിനിമകണ്ട് മികച്ചതെന്ന് അവകാശവാദം ഉന്നയിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. പറഞ്ഞുവരുന്നത് മമ്മൂട്ടിയുടെ […]