‘മലയാള സിനിമയെ നശിപ്പിക്കുന്നത് അശ്വന്ത് കോക്ക് അല്ല. മാറുന്ന പ്രേക്ഷകന്റെ നിലവാരമറിയാത്ത സിനിമാക്കാര്‍ തന്നെയാണ്’
1 min read

‘മലയാള സിനിമയെ നശിപ്പിക്കുന്നത് അശ്വന്ത് കോക്ക് അല്ല. മാറുന്ന പ്രേക്ഷകന്റെ നിലവാരമറിയാത്ത സിനിമാക്കാര്‍ തന്നെയാണ്’

ലയാള സിനിമയെ നെഗറ്റീവ് റിവ്യൂ ചെയ്യുന്നവര്‍ തകര്‍ക്കുന്നുവെന്ന് പരക്കേ ഇപ്പോള്‍ ഒരു ആരോപണം സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് തന്നെ ഉയരുന്ന സാഹചര്യമാണ്. സിനിമ വ്യവസായത്തെ തകര്‍ക്കാന്‍വേണ്ടിയാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നതെന്ന് സിനിമ പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. അതിനോടനുബന്ധമായി തിയേറ്ററുകളില്‍ റിവ്യൂ എടുക്കുന്ന പരിപാടികളും നിര്‍ത്തലാക്കുന്ന കര്‍ശന നടപടികളിലേക്കാണ് പോകുന്നത്. പക്ഷേ മലയാള സിനിമയില്‍ നല്ല സിനിമകള്‍ വരാത്തത്‌കൊണ്ടാണ് ഇത്തരത്തില്‍ ഒരു അവസ്ഥ ഉണ്ടാകുന്നതെന്നാണ് റിവ്യവേഴ്‌സ് സാധാരണ പറയുന്നത്. അതില്‍ പ്രമുഖനാണ് ഇപ്പോള്‍ എന്തും വെട്ടിത്തുറന്ന് പറയുന്ന മൂവി റിവ്യൂ ചെയ്യുന്ന അശ്വന്ത് കോക്ക്. അശ്വന്ത് കോക്കിനെതിരേയും പല നടപടികളെടുക്കാന്‍ സിനിമ പ്രവര്‍ത്തകര്‍ പോലീസ് കേസ് കൊടുത്ത സാഹചര്യമെല്ലാമാണ് നിലവിലുള്ളത്. ഇപ്പോഴിതാ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ റിലീസ് ചെയ്തിരിക്കുകയാണ്. മമ്മൂട്ടി ചിത്രത്തിന്  സമ്മിശ്ര റിവ്യൂകളാണ് വരുന്നത്. എന്നാലിത് സിനിമ മോശമായതുകൊണ്ടെന്നുള്ള നിലയക്കാണ് പ്രേക്ഷകര്‍ പറയുന്നത്. അല്ലാതെ ഒരു അജണ്ട നടപ്പിലാക്കാനുള്ളതല്ല. അക്കൂട്ടത്തില്‍ ഒരു പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

അശ്വന്ത് കോക്കിന്റെ ക്രിസ്റ്റഫര്‍ റിവ്യൂ വന്ന് കഴിഞ്ഞാല്‍ മലയാളസിനിമയെ അദ്ദേഹം തകര്‍ക്കുന്നെ എന്ന് പറഞ്ഞ് വരും ഒരുകൂട്ടം! ശരിക്കും മോശംസിനിമ എടുക്കുന്നവരാണ് മലയാളസിനിമയെ, തിയറ്റര്‍ വ്യവസായത്തെ എല്ലാം തകിടം മറിച്ച് പ്രേക്ഷകന്റെ കണ്ണുകളില്‍ പൊടി ഇടുന്നത്! കാശ് കൊടുത്ത് തിയറ്ററില്‍ സിനിമ കാണുന്ന പ്രേക്ഷകന് നിലവാരം ഉണ്ടെന്ന് ഇക്കൂട്ടര്‍ എന്നാണോ ശരിക്ക് മനസിലാക്കുന്നത് അന്ന് കാലത്തോട് യോജിക്കുന്ന, കാലത്തെ അതിജീവിച്ച് മുന്നേറുന്ന സിനിമകള്‍ ഉണ്ടായേക്കാം.. അങ്ങനെയുള്ള നല്ല നാളുകള്‍ വരട്ടെ.

നല്ല സിനിമകള്‍ എന്നാല്‍ തിയറ്ററില്‍ ഓടുന്ന സിനിമകള്‍ എന്ന ഒരര്‍ത്ഥമില്ല. സാമാന്യം കോമേര്‍ഷ്യല്‍ വാല്യൂവുള്ള സിനിമകള്‍ തിയറ്ററുകളിലും അല്ലാത്ത സിനിമകള്‍ വിവിധ ഒടിടി ഇടങ്ങളിലും വേര്‍തിരിച്ച് പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന കാലമാണ്. രണ്ടിടത്തും അതിന്റേതായ ഒരു പ്രേക്ഷസമൂഹവും സജീവമായുണ്ട്. വ്യവസായ സാധ്യതകളും ലാഭകരമായി വലിയ തെറ്റില്ലാത്തവിധം നിയന്ത്രിക്കാം. തിയറ്റര്‍ ഓഡിയന്‍സിന്റെ പള്‍സറിയാന്‍ അണിയറ/പ്രൊമോഷന്‍ ടീംസിന്റെ ഒപ്പം ആദ്യ ഷോ കേക്ക് മുറിച്ചിട്ട് കാണാതെ, വേറെ ഏതേലും ഒരു തിയറ്ററില്‍ പോയി സിനിമ കാണാന്‍ നിരന്തരം ശ്രമിച്ചാല്‍ മതി. ഒരുമാതിരി സേവ് സോണ്‍ ആയി കഴിഞ്ഞാല്‍ മണ്ണിനെ മറന്നിട്ട് വിണ്ണില്‍ കേറുമ്പോഴാണ് പ്രശ്‌നം! ഇത് മാത്രമാണ് ശരി എന്ന് നിരന്തരം പറയുന്നതായ ഒരു പാരലല്‍ ലോകത്ത് ട്രാപ്പ്ഡ് ആകാത്ത വിധം എല്ലാം ഉള്‍കൊള്ളാന്‍ പഠിക്കുക!