‘മമ്മൂട്ടി സിനിമ ആദ്യമായി 100 കോടി ക്ലബ്ബിൽ!!’ ; അഭിനന്ദനം അറിയിച്ച യുവാവിനെ തെറി വിളിച്ച് മമ്മൂട്ടി ഫാൻസ്‌!! ; അശ്വന്ത് കോക്കിന്റെ വീഡിയോ വൈറൽ
1 min read

‘മമ്മൂട്ടി സിനിമ ആദ്യമായി 100 കോടി ക്ലബ്ബിൽ!!’ ; അഭിനന്ദനം അറിയിച്ച യുവാവിനെ തെറി വിളിച്ച് മമ്മൂട്ടി ഫാൻസ്‌!! ; അശ്വന്ത് കോക്കിന്റെ വീഡിയോ വൈറൽ

ഏതൊരു പുതിയ ചിത്രം റിലീസ് ആവുമ്പോഴും സിനിമയെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്താൻ രണ്ട് തരത്തിലുള്ള ആളുകളാണ് നമ്മുക്ക് ചുറ്റുമുള്ളത്. ഒന്ന് സിനിമ കണ്ട് പൂർണമായി മനസിലാക്കിയതിന് ശേഷം അതിനെക്കുറിച്ച് വിലയിരുത്തുന്നവർ. മറ്റൊരു വിഭാഗം … ഊഹാപോഹങ്ങളിൽ നിന്നും, കേട്ടറിവുകളിൽ നിന്നും മാത്രം സിനിമയെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തുന്നവർ. പലപ്പോഴും പുതിയ സിനിമകൾ ഇറങ്ങുമ്പോൾ ഇത്തരക്കാരുടെ അഭിപ്രായം കേട്ട് അമളി പറ്റുന്നവരും, എന്നാൽ നല്ല റിവ്യൂകളെ അടിസ്ഥാനമാക്കി സിനിമകണ്ട് മികച്ചതെന്ന് അവകാശവാദം ഉന്നയിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്.

പറഞ്ഞുവരുന്നത് മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ഭീഷ്മ പർവ്വത്തെക്കുറിച്ച് ഒരു യുവാവ് നടത്തിയ തൻ്റെ അഭിപ്രായ പ്രകടനത്തെക്കുറിച്ചാണ്. പുതിയ ചിത്രങ്ങൾ ഏത് തന്നെ റിലീസായി കഴിഞ്ഞാലും തൻ്റെ ഫേസ്ബുക് പേജിലൂടെ സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇയാൾ പങ്കുവെക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ സിനിമയെ സംബന്ധിച്ചുള്ള കാര്യങ്ങൾ സംസാരിക്കുന്ന വ്യക്തിയെന്ന നിലയ്ക്ക് ഇയാൾ പരിചിതനാണ്. ‘അശ്വന്ത് കോക്ക്’ എന്ന യുവാവ് ഭീഷ്മ പർവ്വം സിനിമയെക്കുറിച്ച് പങ്കുവെച്ച വിഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മുൻപും ചിത്രത്തെക്കുറിച്ചുള്ള വീഡിയോ ഇയാൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. എന്നാൽ അന്ന് പങ്കുവെച്ച വീഡിയോയിൽ നിന്നും വ്യത്യസ്തമായ വീഡിയോയുമായിട്ടാണ് ഇത്തവണ അശ്വന്ത് വന്നത്.

ഭീഷ്മപർവ്വം സിനിമയെക്കുറിച്ച് മുൻപ് സിനിമ വൻ പരാജയമായിരിക്കുമെന്നും, ഫാൻസുകാരുടെ തള്ളിന് അപ്പുറത്തേയ്ക്ക് സിനിമ ഒന്നുമില്ലെന്ന തരത്തിലായിരുന്നു ഇയാൾ പ്രതികരണം നടത്തിയത്ത്. സിനിമയെക്കുറിച്ച് വളരെ വലിയ രീതിയിലുള്ള കളിയാക്കലുകളായിരുന്നു ഇയാൾ നടത്തിയത്. എന്നാൽ
‘ഭീഷ്മ പർവ്വം’ 100 കോടി ക്ലബ്ബിൽ എത്തിയപ്പോൾ സിനിമയ്ക്കും, അണിയറപ്രവർത്തകർക്കും അഭിനന്ദന പ്രവാഹവുമായി രംഗത്തെത്തിയിരിക്കുകയാണ് അശ്വന്ത് കോക്ക്. സിനിമ അടിപൊളിയാണെന്നും, പ്രതീക്ഷിച്ചതിനേക്കാൾ ഗംഭീരമാണെന്നും, മമ്മൂട്ടിയെ പോലൊരു നടൻ ആയതുകൊണ്ടാണ് ഈ സിനിമ ഇത്ര ഭംഗിയായതെന്നും, അമൽ നീരദ് ഉൾപ്പടെയുള്ള ആളുകളെ വാനോളം പുകഴ്ത്തിയാണ് വീഡിയോ അശ്വന്ത്
അവസാനിപ്പിക്കുന്നത്. എന്നാൽ സിനിമയെ പൂർണമായി കുറ്റം പറഞ്ഞെത്തിയ ആൾ സിനിമ 100 കോടി കളക്ഷൻ നേടിയപ്പോൾ സിനിമയെ നന്നാക്കി പറയുന്നത് ഇരട്ടത്താപ്പാണെന്നും, തൻ്റെ അഭിനന്ദനം സിനിമയ്ക്ക് വേണ്ടെന്ന രൂക്ഷ വിമർശനവുമായിട്ടാണ് മമ്മൂട്ടി ഫാൻസ്‌ പോസ്റ്റിന് താഴെ കമെന്റ് ചെയ്തിരിക്കുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.