“യുട്യൂബിൽ നിന്നും പ്രതിമാസം ലക്ഷങ്ങൾ റിവ്യൂ ഉപായത്തിലൂടെ സംഘടിപ്പിക്കപ്പെട്ടപ്പോൾ സിനിമയെ അതിന്റെ യഥാർഥ പ്രേക്ഷകരിൽ നിന്നും അകറ്റി”
1 min read

“യുട്യൂബിൽ നിന്നും പ്രതിമാസം ലക്ഷങ്ങൾ റിവ്യൂ ഉപായത്തിലൂടെ സംഘടിപ്പിക്കപ്പെട്ടപ്പോൾ സിനിമയെ അതിന്റെ യഥാർഥ പ്രേക്ഷകരിൽ നിന്നും അകറ്റി”

കഴിഞ്ഞ കുറേക്കാലമായി മലയാള സിനിമയിലെ ചർച്ചാ വിഷയം ആണ് ചിത്രങ്ങൾക്ക് നേരെയുള്ള നെ​ഗറ്റീവ് റിവ്യു അഥവ റിവ്യു ബോംബി​ങ് എന്നത്. വിഷയത്തിൽ ചർച്ച ചെയ്യപ്പെട്ട ഒരാളാണ് യുട്യൂബറായ അശ്വന്ത് കോക് . യൂട്യൂബിൽ പങ്കുവെക്കുന്ന സിനിമാ റിവ്യൂകളുടെ പേരിൽ വൈറലായ അധ്യാപകനും യൂട്യൂബറുമാണ് അശ്വന്ത് കോക്ക്. ആറാട്ട്, കാപ്പ സിനിമകളെ രൂക്ഷമായി വിമര്‍ശിച്ച ശേഷമാണ് അശ്വന്ത് കോക്ക് വാർത്തകളിൽ ഇടംപിടിച്ച് തുടങ്ങിയത്. അശ്വന്ത് നടത്തിയ സിനിമയുമായി ബന്ധപ്പെട്ട റിവ്യൂകൾ വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. അടുത്തിടെ ബാന്ദ്രയെന്ന ദിലീപ് ചിത്രത്തെ കുറിച്ച് കോക്ക് നടത്തിയ റിവ്യൂ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ കോക്കിനെതിരെ കേസെടുക്കുന്ന സാഹചര്യവും ഉണ്ടായി. ഇപ്പോഴിതാ അശ്വത്തിൻ്റെ നെഗറ്റീവ് റിവ്യുവിനെ കുറിച്ചും മലൈക്കോട്ടെ വാലിബൻ ചിത്രത്തെ ഡീഗ്രേഡ് ചെയ്ത സംഭവവുമായി ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിൻ്റെ പൂർണരൂപം 

 

  • രണ്ട് തരം വീഡിയോയുടെ സ്ക്രീൻ ഷോട്ടുകളാണ് ചിത്രത്തിൽ. ഒന്ന് കോടികൾ മുതൽ മുടക്കി വർഷങ്ങൾ നീണ്ട ശ്രമത്തിനൊടുവിൽ ഒരു സിനിമ ചിത്രീകരിച്ചതിന്റെ Making video. രണ്ട് – റിവ്യൂ എന്ന പേരിൽ കാണിക്കുന്ന Mocking video. അനായാസമായും ഉത്തരവാദിത്വ രഹിതമായും ചെയ്യാൻ കഴിയുന്ന രണ്ടാമത്തെ ചിത്രത്തിന് പിന്നിലെ റിവ്യൂ എന്ന പേരിലെ പ്രവൃത്തി മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മൊബൈൽ ക്യാമറയും മൈക്കും തലക്ക് പിന്നിൽ ഒരു ലൈറ്റും കുറച്ച് അലുമിനിയം ഫോയിൽ പേപ്പറും ഒരു കളർ തുണിയും പിന്നെ കുറെ ചോറും പപ്പടവും 20 മിനിറ്റ് തോന്നുന്നതെല്ലാം പറഞ്ഞതും മതിയായിരുന്നു ഇതിന് നിക്ഷേപം. പക്ഷെ വാലിബന് അതിലും കുറച്ചു കൂടി നിക്ഷേപവും അധ്വാനവും ആവശ്യമുണ്ടായിരുന്നുവെന്ന് മേക്കിങ്ങ് വീഡിയോ കാണുമ്പോൾ മനസ്സിലാവും. യുട്യൂബിൽ നിന്നും പ്രതിമാസം ലക്ഷങ്ങൾ റിവ്യൂ ഉപായത്തിലൂടെ സംഘടിപ്പിക്കപ്പെട്ടപ്പോൾ സിനിമയെ അതിന്റെ യഥാർഥ പ്രേക്ഷകരിൽ നിന്നും അകറ്റി. ഒപ്പം വൻ നഷ്ടത്തിനും വഴി വച്ചു. വാലിബൻ എഴുതിയ ആളുടെ പേരെങ്കിലും മനസ്സിലാക്കി അത് തെറ്റാതെ പറയാനുള്ള മിനിമം ഉത്തരവാദിത്വം ഇത് ചെയ്യുന്നയാൾക്കുണ്ട്. വ്യക്തിഹത്യയിലൂടെയും ദ്വയാർഥ പ്രയോഗമുള്ള പേരുകൾ ചാർത്തിയും മൊറാലിറ്റി തകർക്കുന്ന ഈ പ്രവർത്തി അപകട ഘട്ടത്തിലേക്കാണ് നീളുന്നത്. റിവ്യൂകൾ റിവ്യൂ ചെയ്യപ്പെടണമെന്ന് പുതിയ സാഹചര്യം ആവശ്യപ്പെടുന്നുണ്ട്.

✍️ Sajeev Pazhoor